1. Organic Farming

കൃഷിയിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചുള്ള പരമ്പര. അഞ്ചാം ഭാഗം.

കൃഷിയിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചുള്ള പരമ്പര. അഞ്ചാം ഭാഗം. Bad Agricultural Practices (BAP)

Arun T
sdqw
നിശ്ചിത കൂടുതൽ ചെടികൾ നട്ടത് കൊണ്ട് എല്ലായ്പോഴും വിളവ് കൂടണമെന്നില്ല

കാർഷിക കൊള്ളരുതായ്മകൾ
പ്രമോദ് മാധവൻ

കൃഷിയിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചുള്ള പരമ്പര. അഞ്ചാം ഭാഗം.
Bad Agricultural Practices (BAP)

ചെടികൾ തമ്മിൽ ശരിയായ അകലം പാലിക്കാതിരിക്കൽ
(Ignorance about optimum plant spacing )

ആഴത്തിൽ കുഴിയെടുത്തു അകലത്തിൽ നടണം

അടുത്ത് നട്ടാൽ അഴക്, അകറ്റി നട്ടാൽ വിളവ്

പല കർഷകരുടെയും കൃഷിയിൽ വിളവ് കുറയുന്നതിന്റെ ഒരു പ്രധാന കാരണം ചെടികൾ തമ്മിൽ ഉള്ള ശരിദൂരം  പാലിക്കാക്യ്ക ആണ്.

എന്താണ് ഈ ശരിദൂരം അഥവാ optimum spacing?

അടുത്തടുത്തുള്ള രണ്ടു ചെടികൾ തമ്മിൽ വെയിലിനോ വെള്ളത്തിനോ വളത്തിനോ വേണ്ടി പരസ്പരം മത്സരിക്കാൻ പാടില്ല. അതിനു നിശ്ചയിച്ചിട്ടുള്ള അകലം.

തെങ്ങിനും കവുങ്ങിനും തളപ്പ് ഒന്നല്ല എന്നറിയാമല്ലോ

ചെടികൾക്കിടയിൽ ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്താൻ

ചെടികൾക്കിടയിൽ അമിതമായ ഈർപ്പം കെട്ടി നിൽക്കാതിരിക്കാൻ

ഇലകൾ തമ്മിൽ പരസ്പരം overlap ചെയ്തു തണൽ സൃഷ്ടിച്ചു കീട രോഗങ്ങൾ പെരുകാതിരിക്കാൻ

ശരിയായ അകലം or covid കാലത്ത് പറയാറുള്ള സാമൂഹ്യ അകലം പാലിക്കണം.

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നത് പോലെ ഒരു ന്യായം.

ഒരേ വിളയുടെ പല ഇനങ്ങൾക്ക് പല അകാലമാണ് എന്നോർക്കുക. റോബസ്റ്റ കാപ്പി ക്ക്‌ 10അടി അകലം എങ്കിൽ അറബിക്ക ക്ക്‌ 8അടി മതി.

വെണ്ടയ്ക്കു മഴക്കാലത്ത് 60cmx45cm വേണമെങ്കിൽ വേനലിൽ 60cmx30cm അകലം മതി. ഏത്‌?

ചില spacing trial കൾ നടത്തിയതിന്റെ ഫലങ്ങൾ രസാവഹമാണ്. നെല്ലിൽ ഒരു സെന്റിൽ 25cmx25cm അകലത്തിൽ, 12 ദിവസം മൂപ്പുള്ള ഞാർ നട്ടപ്പോൾ കൂടുതൽ വിളവ് കിട്ടി. സാധാരണ 15cmx15cm അകലത്തിലാണ് നടാറ് .

അപ്പോൾ നിശ്ചിത കൂടുതൽ ചെടികൾ നട്ടത് കൊണ്ട് എല്ലായ്പോഴും വിളവ് കൂടണമെന്നില്ല എന്ന് ചുരുക്കം.

എന്നാൽ പഴവര്ഗങ്ങളിൽ ഇപ്പോൾ നിശ്ചിത സ്ഥലത്തു കൂടുതൽ മരങ്ങൾ നട്ടു, കവാത്തു (prunning ) ചെയ്തു തുള്ളി നന കൊടുത്തു വളർത്തുന്ന തീവ്ര സാന്ദ്രത -അതി തീവ്ര സാന്ദ്രത നടീൽ സമ്പ്രദായം (High Density & Ultra High Density Planting )പ്രചാരം നേടി വരുന്നു.

നമ്മുടെ ചില പ്രധാന വിളകളുടെ ശരി ദൂരം താഴെ കൊടുക്കുന്നു.

ഏത്ത വാഴ 2mx2m

കപ്പ വാഴ 2.1mx2.1m

റോബസ്റ്റ 2.4mx2.4m

ചേന, ചേന 90cmx90cm (1സെന്റിൽ 49മൂട് )

കുരുമുളക് 3mx3m(ഒരു സെന്റിൽ 4താങ്ങു മരം )

തെങ്ങു. പൊക്കം കൂടിയവ 7.5mx7.5m(ഒരു തെങ്ങിന് ഏതാണ്ട് ഒന്നേകാൽ സെന്റ് സ്ഥലം )
കുള്ളൻ തെങ്ങുകൾ 7mx7m

പപ്പായ 2mx2m (സെന്റിൽ 10എണ്ണം )

തക്കാളി 60cmx60cm (സെന്റിൽ 111 എണ്ണം )

പാവൽ, പടവലം 2mx2m(സെന്റിൽ 10 തടം )

അങ്ങനെ അങ്ങനെ....

അപ്പോൾ രാഷ്ട്രീയത്തിൽ മാത്രമല്ല സമദൂരവും ശരിദൂരവുമൊക്കെ.. കൃഷിയിലും ബാധകമാണ്

എന്നാ അങ്ങട്.....

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

English Summary: A series of wrong things that are done in the farm knowingly or unintentionally. Part five. Bad Agricultural Practices (BAP)

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds