രാസവസ്തുക്കളുടെ അംശം തീരെ അടങ്ങിയിട്ടില്ലാത്ത വളങ്ങളാണ് ജൈവവളങ്ങൾ. ഇത് മണ്ണിൻറെ ഘടന മെച്ചപ്പെടുത്തുകയും, ജലസംഭരണ ശേഷിയും കൂട്ടുകയും ചെയ്യുന്നു. പ്രധാനമായും ജൈവവളങ്ങൾ രണ്ടായി തരം തിരിക്കുന്നു. ജന്തുജന്യ ജൈവവളങ്ങളും സസ്യജന്യ ജൈവവളങ്ങളും
ജന്തുജന്യ ജൈവവളങ്ങൾ
ജന്തുജന്യ ജൈവവളങ്ങൾ എന്നാൽ മൃഗങ്ങളുടെ വിസർജ്യവും മറ്റു ജൈവ അവശിഷ്ടങ്ങളും ആണ് ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചാണകം. ഉണങ്ങിയ ചാണകപ്പൊടിയും പുളിപ്പിച്ച ചാണക ചായയും കൃഷിയിടത്തിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്.
Organic fertilizers are fertilizers that are completely free of chemicals. It improves soil structure and increases water storage capacity.
പച്ചച്ചാണകം നേരിട്ട് ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് ഗുണത്തേക്കാൾ അധികം ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. പച്ചച്ചാണകം ചെടികളുടെ നേരെ ചുവട്ടിൽ ഇട്ടാൽ രോഗസാധ്യത ഏറും. തണലിൽ പഴകി പൊടിഞ്ഞ ചാണകം ഉത്തമ വളം ആണ്. ഇത് മണ്ണിലെ സൂക്ഷ്മ ജീവികൾക്ക് നല്ല ഭക്ഷണം ആയിത്തീരുകയും ചെയ്യുന്നു. ഇത് കൂടുതൽ കാലം മണ്ണിൽ തങ്ങിനിന്നു മണ്ണിൻറെ ഘടനയും പോഷക മൂല്യവും ജലസംഭരണശേഷി മെച്ചപ്പെടുത്തുന്നു. അതേസമയം ഗോബർ ഗ്യാസ് സ്ലറി ദ്രാവകരൂപത്തിലുള്ള അവശിഷ്ടമാണ്. അതുകൊണ്ടുതന്നെ വിഘടന പ്രക്രിയ പൂർത്തിയായിരിക്കും. അതുകൊണ്ട് തന്നെ ഗോബർ ഗ്യാസ് സ്ലറി ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ ഫലം ഉണ്ടാകുന്നു. ഇത് മണ്ണിൻറെ ഘടനയിൽ വലിയ സ്വാധീനം ഒന്നും ചെലുത്തുകയില്ല. അതുകൊണ്ട് തന്നെ ചെടികളുടെ വളർച്ച പെട്ടെന്ന് തന്നെ മന്ദഗതിയിലാക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ പഴകി പൊടിഞ്ഞ മൃഗ/ പക്ഷി വിസർജ്യങ്ങൾക്ക് ഒപ്പം പുളിപ്പിച്ച ദ്രാവകങ്ങളുടെ ഉപയോഗം അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷിയിൽ നീമാസ്ത്ര: ഫലപ്രദമായ കീടനാശിനി ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാം
സസ്യജന്യ ജൈവവളങ്ങൾ
ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടവ പച്ചില വളങ്ങളും പിണ്ണാക്കുകളും ആണ്. ഹരിതസസ്യങ്ങൾ ഉഴുതോ കിളച്ചോ മണ്ണിൽ ചേർക്കുന്ന സമ്പ്രദായമാണ് പച്ചില വളപ്രയോഗം കിലുക്കി, കൊടുങ്ങൽ, ശീമക്കൊന്ന, വട്ട എന്നി ചെടികൾ വളപ്രയോഗത്തിന് സാധാരണ ഉപയോഗിക്കാറുണ്ട്.എണ്ണ എടുത്തതിനുശേഷം അവശേഷിക്കുന്ന പിണ്ണാക്ക് മണ്ണിലെ ജീവപ്രക്രിയയിൽ പങ്കുചേർന്ന് പ്രവർത്തിക്കുകയും മൂലകങ്ങൾക്ക് ഒപ്പം ചെടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. വേപ്പിൻ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക്, ആവണക്കിൻ പിണ്ണാക്ക് എന്നിവ പിണ്ണാക്ക് വളങ്ങൾക്ക് ഉദാഹരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി തോട്ടത്തിലെയും പൂന്തോട്ടത്തിലെയും ചെറുകീടങ്ങളെ നിയന്ത്രിക്കാൻ ഏഴ് വഴികൾ
Share your comments