കൃത്യമായ വളപ്രയോഗ രീതി കുരുമുളക് കൃഷിയിൽ അനുവർത്തിച്ചാൽ ഇരട്ടിലാഭം നേടാവുന്നതാണ്. ഓരോ മാസവും ചെയ്യേണ്ട വളപ്രയോഗ രീതികൾ കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം കുരുമുളക് കൃഷിയിൽ ഏർപ്പെടുക.
മെയ്മാസം കുരുമുളക് കൃഷിയിൽ ചെയ്യേണ്ട കാര്യങ്ങൾ
രണ്ടു വർഷത്തിലൊരിക്കൽ ഒരു ചുവടിന് 500 ഗ്രാം വീതം കുമ്മായം ചുറ്റും വിതറി മുപ്പല്ലി കൊണ്ട് കൊത്തി ചേർക്കണം. മെയ് പകുതിയാകുമ്പോൾ കുമ്മായം ചേർക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു കൊടിക്ക് 10 കിലോ ജൈവവളം ചേർത്തിരിക്കണം.
Doubling the profit can be achieved by proper application of fertilizers in pepper cultivation. Engage in pepper cultivation only after understanding the exact fertilizer application to be done each month.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും
ഇത് അവിയുന്നതോടെ 55 ഗ്രാം യൂറിയയും 125 ഗ്രാം റോക്ക് ഫോസ്ഫേറ്റും, 125 ഗ്രാം പൊട്ടാഷ് വളവും വിളകൾക്ക് നൽകണം. തടം തുറക്കുന്നത് വേര് മുറിക്കുകയും, അത് ദ്രുതവാട്ടരോഗത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. മേൽപ്പറഞ്ഞ രാസവളങ്ങൾ കണ്ണൂർ ജില്ലയിൽ യഥാക്രമം 75, 165, 165 ഗ്രാമും കോഴിക്കോട് ജില്ലയിൽ 150,140,165 ഗ്രാം വീതവും ചേർക്കണം. ഒരു വർഷം പ്രായമായ തൈകൾ ആണെങ്കിൽ മേൽപ്പറഞ്ഞ അളവിന്റെ മൂന്നിലൊന്നും രണ്ടാംവർഷമായതിന് മൂന്നിൽ രണ്ടും മതി. മൂന്നാം വർഷം മുതൽ മുഴുവൻ വളവും ചേർക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി- ഒരു പഠനം
മഴക്കാല സമയം ആയതുകൊണ്ട് കർഷകർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ദ്രുതവാട്ടം. ഈ കുമിൾ രോഗം ഫലപ്രദമായി ഇല്ലാതാക്കുവാൻ ആദ്യം ചെയ്യേണ്ടത് നിലത്തുകൂടി പടരുന്ന തണ്ടുകൾ നീക്കം ചെയ്യുക. അതിനുശേഷം ബോർഡോമിശ്രിതം ഇലകളിലും തണ്ടുകളിലും നന്നായി പതിയ്ക്കുന്ന വിധം തളിച്ചു കൊടുക്കുക. കുറച്ച് അളവിൽ ചെടി ചുവട്ടിലും ഒഴിച്ചു നൽകണം. ചുവട്ടിൽനിന്നും ഒരു മീറ്റർ ഉയരം വരെ ബോർഡോ കുഴമ്പ് തേച്ചു കൊടുക്കുന്നതും ഉത്തമമാണ്. ചുവടെ ചേർക്കുന്ന ചാണകപ്പൊടിയിൽ ട്രൈക്കോഡർമ കൾച്ചർ ചേർക്കുന്നത് ദ്രുതവാട്ടം കുറയ്ക്കും. രാസവളവും കൾച്ചറും ഒന്നിച്ചു ചേർക്കുന്നത് വിളയുടെ ആരോഗ്യത്തിന് ഗുണമല്ല എന്ന കാര്യം കൂടി ഓർക്കുക.
ഒരു കിലോ കൾച്ചർ 50 കിലോഗ്രാം ചാണകപ്പൊടി അഥവാ വേപ്പിൻപിണ്ണാക്കുമായി ഒന്നിച്ച് കൂട്ടിയിടുക. അതിനുശേഷം ചാക്ക് കൊണ്ട് അഞ്ചുദിവസം മൂടണം. ഇക്കാലയളവിൽ നന മൂന്ന് തവണ ആവർത്തിക്കുക. അതിനുശേഷം ഇതിൽനിന്ന് 200 ഗ്രാം വീതം ഓരോ ചുവടിലും ചേർക്കാവുന്നതാണ്. മെയ് മാസക്കാലയളവിലാണ് വേരുപിടിപ്പിച്ച തൈകൾ നടന്നത്. താങ്ങു കാലിൻറെ ചുവട്ടിൽ നിന്ന് അരയടി വിട്ട് വടക്കുവശത്തായി കുഴിയെടുത്ത് തൈകൾ നടാം. അര മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുക്കുക. മേൽമണ്ണിൽ നാലു കിലോ വീതം കാലിവളം ചേർക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് -അശാസ്ത്രീയമായ സംസ്കരണവും സൂക്ഷിപ്പ് രീതിയും
Share your comments