കൂവയെ നിസാരമായി കാണരുത്. ഇഞ്ചിയുടേയും മഞ്ഞളിന്റേയും വിളവെടുക്കുമ്പോൾ കൂവ എറിഞ്ഞു കളയാറുണ്ട്. ഇനി അതു പാടില്ല.കൂവയ്ക്ക് ഒരു പാട് പ്രാധാന്യം ഉണ്ട്.പുതിയ തലമുറയ്ക്ക് അറിയാത്ത ഒരു പാടു ഗുണങ്ങൾ നമ്മുടെ പറമ്പിൽ കാണുന്ന കൂവയിൽ നിന്നും പൊടി എടുക്കാറുണ്ട് നീല നിറത്തിലെ കൂവയിൽ ആണ് പൊടി കൂടുതൽ കിട്ടുന്നത്.
കൂവ കഴുകി വൃത്തിയാക്കി ഉരച്ചെടുക്കുകയോ, മിക്സിയിൽ അരച്ചെടുക്കുകയോ ചെയ്യാം. അരച്ചത് വെള്ളത്തിൽ കലക്കി പിഴിഞ്ഞ് കൊന്ദു മാറ്റി അരിച്ചെടുക്കുക വെള്ളത്തിനടിയിൽ പൊടി അടിയുമ്പോൾ വെള്ളം ഊറ്റി കളയുക വീണ്ടും വെള്ളം ഒഴിച്ചു കലക്കി പൊടി അടിയാൻ വെക്കണം ഇങ്ങനെ 7 പ്രാവശ്യം ഊറ്റണം പൊടിയിലെ കയ്പ്പ് മാറി എന്ന് കണ്ടാൽ പൊടി തുണിയിൽ കിഴി കെട്ടി തൂക്കിയിടണം വെള്ളം പോയി കഴിഞ്ഞു വെയിലത്ത് ഉണക്കി എടുക്കുക സാധാരണ ധനു മാസത്തിൽ തിരുവാതിരക്കു മുൻപാണ് കൂവ എടുക്കുക. ഇതു തിരുവാതിരക്കു ഒരിക്കൽ എടുക്കുന്നവർ കഴിക്കുന്നു. ഇതിനു കിലോ 1000രൂപ ആണ് കഴിഞ്ഞ വർഷത്തെ വില. പഴകിയ കൂവ പൊടിക്ക് വില കൂടുതലാണ്
കൂവപ്പൊടി ഉണ്ടാകാം
കൂവയെ നിസാരമായി കാണരുത്. ഇഞ്ചിയുടേയും മഞ്ഞളിന്റേയും വിളവെടുക്കുമ്പോൾ കൂവ എറിഞ്ഞു കളയാറുണ്ട്.
Share your comments