1. Organic Farming

വെർട്ടിക്കൽ ഗാർഡനിങ്ങ്: വീട്ടിൽ വളർത്തുന്നതിന്റെ അരോഗ്യകരമായ നേട്ടങ്ങൾ

Anusmruthi V
വെർട്ടിക്കൽ ഗാർഡനിങ്ങ്: വീട്ടിൽ വളർത്തുന്നതിന്റെ അരോഗ്യകരമായ നേട്ടങ്ങൾ
വെർട്ടിക്കൽ ഗാർഡനിങ്ങ്: വീട്ടിൽ വളർത്തുന്നതിന്റെ അരോഗ്യകരമായ നേട്ടങ്ങൾ

ഇക്കാലത്ത് വെർട്ടിക്കൽ ഗാർഡനുകൾ വളരെയധികം പ്രശസ്‌തി നേടിയിട്ടുണ്ട്. അവ ഒരു പൂന്തോട്ടമുണ്ടെന്നുള്ള തോന്നൽ മാത്രമല്ല, ശരീരത്തിനും, മനസിനും, പരിസ്ഥിതിയിലും സ്വാധീനം ചെലുത്തുന്നു. വെർട്ടിക്കൽ ഗാർഡനിങ്ങ് എന്നത് പച്ചക്കറിയും, പൂക്കളും നിലത്തിനു അകത്തും പുറത്തും വളർത്തുന്ന ഒരു സാങ്കേതിക വിദ്യയാണ്. വെർട്ടിക്കൽ ഗാർഡനിങ്ങിനെ ഒരു പ്രത്യേകതരം  നഗര പൂന്തോട്ടമായ് കാണുന്നു, ചെറിയ ഇടങ്ങളിലും, ഭിത്തികളിലും, മേല്കൂരകളിലും പ്രത്യേക തരത്തിൽ അലങ്കരിക്കാൻ ഇവ ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിക്കും, ആരോഗ്യത്തിനും, മനുഷ്യനും ഒരേതരത്തിൽ പ്രയോജനപ്പെടുന്നു. ഏതുതരത്തിലുള്ള സ്ഥലവും പരമാവധി ഉപയോഗിക്കാൻ കഴിയുന്നു. വെർട്ടിക്കൽ ഗാർഡൻ സൃഷ്ടിക്കുന്നതിനും, പരിപാലിക്കുന്നതിനും കൂടുതൽ ചെലവ് വരുമെങ്കിലും ഇവയുടെ വർദ്ധിച്ച ഉപരിതലം കാരണം മലിനീകരണം കുറക്കുന്നു.

കൂടുതൽ വാർത്തകൾ: സഞ്ജീവക്; ഈ വിസ്മയകരമായ ജൈവവളം നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം

ആരോഗ്യ ഗുണങ്ങൾ

  • ഓക്സിജൻ ഉല്പാദിപ്പിക്കുന്നതിലൂടെയും വായു ശുദ്ധീകരിക്കുന്നതിലൂടെയും ഇത് ശ്വാസoമുട്ടൽ, രക്തസമ്മര്ദം തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നു. ചെടികൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പോരാടാൻ പ്രാപ്തമാക്കുകയും ഹൃദയ സംബന്ധമായ തകരാറുകൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയുന്നു.
  • അപകടകരമായ വിഷവാതകങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ കൂടാതെ അലർജികളിൽ നിന്നും സംരക്ഷിക്കുന്നു.
  • പച്ച മതിലുകൾ അന്തരീക്ഷ ഈർപ്പം വര്ധിപ്പിക്കുന്നു, ഇത് ചർമ്മത്തിന് ജലാംശം നൽകുകയും, കഫം തടയുകയും ചെയ്യുന്നു.
  • പൂന്തോട്ടങ്ങൾ മനുഷ്യരുടെ ശ്രദ്ധയും, മാനസികാവസ്ഥയും വര്ധിപ്പിക്കുന്നു.

അർബൻ ഹീറ്റ് ഐലൻഡിലും (UHI), പുകമഞ്ഞിലും കാര്യമായ കുറവ് കാണപ്പെടുന്നു. ഒരു നഗരം അല്ലെങ്കിൽ മെട്രോപൊളിറ്റൻ പ്രദേശം മനുഷ്യന്റെ പ്രവർത്തനവും ഗതാഗതവും കാരണം ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളേക്കാൾ ചൂടാകുമ്പോൾ UHI സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. ഇന്ധനത്തിൽ നിന്നും മനുഷ്യരിൽ നിന്നും വരുന്ന കാർബൺ മലിനീകരണ തോതിനെ കുറക്കാൻ സഹായിക്കുന്നു. ചെടികൾ ദോഷകരമായ വോളാറ്റയിൽ ഓർഗാനിക് കോംപൗണ്ട്‌സ് (VOCs), ഫോർമാൽഡിഹൈഡ്, ബെൻസീൻ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു.

പഠനങ്ങൾ അസനുസരിച്ചു വെർട്ടിക്കൽ ഗാർഡൻ ഉള്ളവർക്ക് ശാരീരിക മാനസിക പ്രശ്നങ്ങൾ  മെച്ചപ്പെടാനും സമ്മർദ്ദം കുറയ്ക്കാനും വളരെ അധികം സഹായിക്കുന്നു. ഒരു വ്യക്തിയുടെ ഓഫീസിലോ, വീട്ടിലോ ഒരു മൈക്രോക്ലൈമറ്റ് സൃഷ്ടിക്കാൻ വെർട്ടിക്കൽ ഗാര്ഡനെകൊണ്ട് സാദിക്കുന്നു. തണുത്ത ഷേഡുള്ള പ്രദേശം മലിനീകരണം കുറക്കുക മാത്രമല്ല ശബ്ദം കുറക്കുകയും, വീടിന്റെ താപനില നിയന്ത്രിക്കാനും ഉത്തമമാണ്. തീയുടെ വ്യാപനത്തിലൂടെ തീപിടുത്തം കുറയ്ക്കുന്നതിനും പച്ച മതിലുകൾ സഹായിക്കുന്നു.

നടുവേദനയും സന്ധിവേദനയും ഉള്ളവര്ക്ക് വെർട്ടിക്കൽ ഗാർഡൻ പരിപാലിക്കുന്നത് കൂടുതൽ ഗുണപ്രദമാണ്. ശബ്ദത്തിനും, കാഴ്ചക്കും ഇൻസുലേഷൻ നൽകുന്നു. പരിസ്ഥിതിയിൽ ഓക്സിജന്റെ ഉൽപ്പാദനം വർദ്ധിക്കുന്നതിനാൽ കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കുന്നത് പരിമിതപ്പെടുത്തുന്നു. അതുമാത്രമല്ല, തീ പടരുന്നത് തടയുന്നതിലൂടെ തീയുടെ അപകടസാധ്യത കുറക്കുന്നതിന് പച്ച മതിലുകൾ സഹായിക്കുന്നു.

വെർട്ടിക്കൽ ഗാർഡൻ അവയുടെ വലുപ്പം ചെറുതാണെങ്കിലും, നഗരപ്രദേശങ്ങളിലെ ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമാണ്. സൗന്ദര്യാശാസ്ത്രം, ശബ്ദശാസ്ത്രം, ശരീരശാസ്ത്രം, മനഃശാസ്ത്രം എന്നിവയിൽ പച്ച മതിലുകളിൽ നിന്നും ആളുകൾക്ക് പ്രയോജനം നേടാം.

English Summary: Benefits of growing vertical garden at home

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds