1. Organic Farming

താഴ്ന്ന പ്രദേശങ്ങളിൽ മഴയ്ക്കു ശേഷം സെപ്റ്റംബർ മാസത്തിൽ തെങ്ങിൻ തൈകൾ നടുന്നതാണ് നല്ലത്

പുതുതായി ആരംഭിക്കുന്ന കൃഷിയിടങ്ങളിൽ തെങ്ങിൻതൈകൾ നടുന്നതിനും പ്രായാധിക്യംകൊണ്ടും, രോഗകീടബാധ കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും ഉൽപാദനക്ഷമത തീരെ നശിച്ച തെങ്ങുകൾ വെട്ടിമാറ്റി ഈ പുതിയ തൈകൾ നടുന്നതിനും അനുയോജ്യമായ സമയമാണ്

Arun T

പുതുതായി ആരംഭിക്കുന്ന കൃഷിയിടങ്ങളിൽ തെങ്ങിൻതൈകൾ നടുന്നതിനും പ്രായാധിക്യംകൊണ്ടും, രോഗകീടബാധ കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും ഉൽപാദനക്ഷമത തീരെ നശിച്ച തെങ്ങുകൾ വെട്ടിമാറ്റി ഈ പുതിയ തൈകൾ നടുന്നതിനും അനുയോജ്യമായ സമയമാണ്. കാലവർഷാരംഭം. വെള്ളക്കെട്ടില്ലാത്ത നല്ല വാർച്ചാ സൗകര്യമുള്ള പ്രദേശങ്ങളിലെല്ലാം കാലവർഷാരംഭത്തോടെ തൈകൾ നടാം. ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽ ഇടവപ്പാതിക്ക് ഒരു മാസം മുമ്പു 'തന്നെ തൈകൾ നടാം. ഇങ്ങനെ നട്ടാൽ തുലാവർഷം തുടങ്ങുന്നതിനു മുമ്പേ തൈകൾ മണ്ണിൽ പിടിച്ചു കിട്ടും. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മഴയ്ക്കു ശേഷം സെപ്റ്റംബർ മാസത്തിൽ തൈകൾ നടുന്നതാണ് ഉത്തമം.

ഏതിനം തെരഞ്ഞെടുക്കണം ?

തെങ്ങിന്റെ ഏതിനമാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. ഏതിനമാണ് ഏറ്റവും മെച്ചം തുടങ്ങിയ കാര്യങ്ങളാണ് കർഷർ കൂടുതലായി അന്വേഷിക്കാറുള്ളത്. അടിസ്ഥാനപരമായി തെങ്ങിൽ രണ്ടു വിഭാഗങ്ങളാണുള്ളത്. നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും, ഇവയ്ക്കു പുറമേ, നെടിയ കുറിയ ഇനങ്ങൾ തമ്മിലുള്ള വർഗ്ഗ സങ്കരണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന സങ്കര ഇനങ്ങളുമുണ്ട്. ഈ മൂന്നു വിഭാഗങ്ങളിൽ നിന്നും വിവിധ ഘടകങ്ങൾ പരിഗണിച്ച് വേണം, യോജിച്ച ഇനങ്ങൾ തെരഞ്ഞെടുക്കാൻ. അതായത് എന്താവശ്യത്തിനു കൃഷി ചെയ്യാനുദ്ദേശിക്കുന്നു. എത്രമാത്രം പരിചരണം നൽകാൻ സാധി ക്കും തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും കണക്കി ലെടുക്കേണ്ടത്.

നെടിയ ഇനങ്ങൾ

നെടിയ ഇനങ്ങൾ കായ്ച്ചു തുടങ്ങുന്നതിനു നട്ടു കഴിഞ്ഞ് 5-7 വർഷങ്ങളെടുക്കും. ശരാശരി 80-90 വർഷം ജീവിത ദൈർഘ്യം ഉള്ളവയും 60 – 65 വർഷം വരെ നന്നായി വിളവു നൽകാൻ കഴിവുള്ളവയുമാണ് നെടിയ ഇനങ്ങൾ. ഇവ ശരാശരി 18 - 20 മീറ്റർ ഉയരത്തിൽ വളരും. നെടിയ ഇനത്തിന്റെ നാളികേര കാമ്പ് ഭക്ഷ്യാവശ്യത്തിനും കൊപ്രയ്ക്കും നല്ല ഗുണമേന്മയുള്ളവയാണ്. കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ കൃഷി ചെയ്യപ്പെതെങ്ങുകളിൽ ശതമാനത്തിലധികവും പശ്ചിമതീര നെടിയ ഇനത്തിൽപ്പെട്ടവയാണ്. നാടൻ നെടിയ ഇനങ്ങളിൽ നിന്നും വിദേശത്തു നിന്നുള്ള നെടിയ ഇനങ്ങളിൽ നിന്നും സെലക്ഷൻ വഴി വികസിപ്പിച്ചെടുത്ത മെച്ചപ്പെട്ട നെടിയ തെങ്ങിനങ്ങൾ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപ നം (സി.പി.സി.ആർ.ഐ) പുറത്തിറക്കിയിട്ടുണ്ട്. ചന്ദ്ര കൽപ, കേര ചന്ദ്ര, കൽപ പ്രതിഭ, കൽപധേനു, കൽപ മിത്ര, കൽപതരു, കൽപ ഹരിത, കൽപശതാബ്ദി, കേര കേരളം, കൽപര എന്നിവയാണ് സി.പി.സി.ആർ. ഐ പുറത്തിറക്കിയിട്ടുള്ള നെടിയ തെങ്ങിനങ്ങൾ. ഇവയെല്ലാം കേരളത്തിൽ കൃഷിക്കു യോജിച്ചവയാണ്.

English Summary: big coconut trees are good

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds