Organic Farming

ബയോഫ്ലോക്ക് മത്സ്യകൃഷിയിലെ പുത്തൻരീതി പരിചയപ്പെടാം

പ്രവാസിയുടെ ബയോ ഫ്ലോക്ക് മത്സ്യം വളർത്തൽ നാടിന് കൗതുകമാകുന്നു

ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
കൃഷിഭവൻ
ആനക്കര

കോവിഡ് മഹാമാരിയുടെ രൂക്ഷതയിൽ ഗൾഫിലേക്ക് ജോലിക്ക് പോകാനാകാതെ പ്രതിസന്ധിയിലായ പാലക്കാട് ജില്ലയിലെ പട്ടിത്തറ, ആലൂർ മൂർക്കത്താഴത്ത് ഫസലാണ് പ്രദേശത്തിനും, പ്രവാസികൾക്കും മാതൃക പകർന്ന് കൊണ്ട് "ബയോ ഫ്ലോക്ക് മത്സ്യം വളർത്തലിൽ " മുന്നേറ്റം നടത്തിയിരിക്കുന്നത്.

Biofloc farming technology used in Fish and Shellfish culture with limited or zero water exchange under high stocking density, strong aeration and biota formed by biofloc. The culture of biofloc will be productive in the case of culture tanks exposed to sun.

ജനറേറ്റർ അടക്കം ബയോ ഫ്ലോക്കിനായ് ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചു.

ചുരുങ്ങിയ സ്ഥലത്ത് എന്ത് ചെയ്യുമെന്ന് ചിന്തിച്ചിരിക്കുന്നവർക്ക് ഒരു മികച്ച സന്ദേശം കൂടിയാണ് ഫസൽ തന്റെ ഇടപെടലിലൂടെ പറഞ്ഞ് വെക്കുന്നത്

മാലിന്യത്തിന്റെ രൂക്ഷതയോ, ദുർഗന്ധമോ കൊതുക് പെരുകുമെന്ന ആശങ്കയോ പ്രവർത്തനത്തിലില്ല.

കൃത്യമായ വായു സംവിധാനത്തോടെ സംതുലനമാക്കപ്പെട്ട ജല ശുദ്ധീകരണ പ്രക്രിയകൾ കൂടി പാലിക്കപ്പെടുന്നതിനാൽ വേണമെങ്കിൽ വിളവെടുപ്പാനന്തരം മാത്രമെ പിന്നീട് മത്സ്യം ടാങ്കിലെ വെള്ളവും മറ്റേണ്ടതുള്ളു എന്ന മെച്ചവുമുണ്ട്. പരിമിത ജലലഭ്യതയുള്ളവർക്കും പ്രവർത്തനം സുഗമമായ് നടത്താമെന്ന് ചുരുക്കം.

നാല് ഡൈ മീറ്റർ വലിപ്പത്തിലുള്ള പതിനായിരം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഒരു ബയോ ഫ്ലോക്കിൽ ആയിരം തിലോപ്പിയ മത്സ്യങ്ങളെയാണ് ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്നത്.

വർഷത്തിൽ രണ്ട് തവണയായോ, അല്ലെങ്കിൽ ആവശ്യാനുസരണമോ വിളവെടുപ്പ് നടത്താവുന്നതാണ്.

ആറ് മാസത്തിലൊരിക്കലാണ് വിളവെടുപ്പെങ്കിൽ ഒരു മത്സ്യം ശരാശരി ഇരുന്നൂറ്റൻപത് ഗ്രാം വരെ തൂക്കമുണ്ടാകും. കിലോ ഏകദേശം മുന്നൂറ് രൂപക്കാണ് ഇപ്പോഴത്തെ വിപണി വില.അങ്ങിനെ നോക്കുകയാണങ്കിൽ ഒരൊറ്റ വിളവെടുപ്പിൽ തന്നെ എഴുപത്തയ്യായിരം രൂപയോളം വില കിട്ടുവാനുള്ള സാധ്യതയുമുണ്ട്.

മാനവായുസിന് വെല്ലുവിളി തീർത്ത്. മാസങ്ങളോളം സൂക്ഷിച്ച വിപണി നിറഞ്ഞ വിഷലിപ്ത മത്സ്യങ്ങളിൽ ദുരിതം പേറുന്നവർക്ക്. തികച്ചും സുരക്ഷിത രീതിയിൽ ജൈവ സംവിധാനങ്ങളിലൂടെ സംരക്ഷിച്ചു വളർത്തുന്ന മത്സ്യങ്ങൾ ,തീർച്ചയായും പ്രതീക്ഷ പകരുന്നതാണ്.

ജീവനോടെ നല്കുന്ന സുരക്ഷിതമത്സ്യത്തിന് സ്വാഭാവികമായും ആവശ്യക്കാരും കൂടും.

വളരെ ശ്രദ്ധയും, ജാഗ്രതയും പാലിക്കപ്പെടേണ്ട ബയോ ഫ്ലോക്ക് മത്സ്യം വളർത്തൽ രീതികൾ കൃത്യമായ് മനസ്സിലാക്കിയതിന് ശേഷം മാത്രമെ പ്രവർത്തനത്തിൽ ഏർപ്പെടാവു എന്നാണ് ഫസൽ പറയുന്നത് താല്പര്യമുള്ളവർക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങളും, മത്സ്യ കുഞ്ഞുങ്ങളും, തീറ്റയും, പ്രോബയോട്ടിക്കു മൊക്കെ നല്കുവാനും ഇദ്ദേഹം തയ്യാറാണ്.

കുടുംബത്തിന്റെ ഉറച്ച പിന്തുണയാണ് പ്രവർത്തനത്തിന് കരുത്ത് പകരുന്നതെന്നാണ് ഫസൽ പറയുന്നത്

റംസി നയാണ് ഭാര്യ. മകൻ മുഹമ്മദ് ആസിം

ദുബൈ യിലെ അബുതാഹിർ ജനറൽ ട്രേഡിംഗിൽ എക്കൗണ്ടന്റായാണ് ഫസൽ ജോലി നോക്കുന്നത്

ഫോൺ: ഫസൽ 9207977740

അലങ്കാര മത്സ്യം വളര്‍ത്തല്‍

സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ


English Summary: biofloc fish frming history making

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine