ചകിരിച്ചോർ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ചാണക കമ്പോസ്റ്റ്, കരിമ്പിൻ ചണ്ടി കമ്പോസ്റ്റ് തുടങ്ങിയ വിവിധ കംമ്പോസ്റ്റുകൾ കുറഞ്ഞ വിലയ്ക്ക് കർഷകരിൽ എത്തിക്കുകയാണ് സംരംഭകനായ ഉണ്ണി.
പത്തു രൂപ മുതൽ 12 രൂപ വരെ കിലോയ്ക്ക് വിലയിട്ടാണ് ഇവ വിൽക്കുന്നത്. കൂടാതെ മണ്ണിന്റെ പി എച്ച് നിലനിർത്തുന്ന പച്ചകക്കപൊടി കിലോയ്ക്ക് 15 രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്.
ഇത്രയും വിലകുറച്ച് വിൽക്കുന്നതിനാൽ ജാതി, തെങ്ങ്, പഴ ചെടികൾ, പ്ലാവ്, മാവ് , കൊക്കോ തുടങ്ങിയവയുടെ വലിയ തോട്ടങ്ങൾ കൈകാര്യം ചെയ്യുന്ന കർഷകർക്ക് ഇത് വലിയൊരു അനുഗ്രഹമാണ്.
കേരളത്തിലെവിടെയും ഏതു ജില്ലയിലേക്കും കർഷകൻ ആവശ്യമായ ഗുണമേന്മയുള്ള കംമ്പോസ്റ്റുകൾ കുറഞ്ഞ വിലയ്ക്ക് എത്തിക്കുക എന്നതാണു് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ ഏറ്റവും മികച്ചത് ഈ കംമ്പോസ്റ്റുകളാണ്.
ഇതിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് മണ്ണിര കമ്പോസ്റ്റിനാണ്. എന്നാൽ ക്രിക്കറ്റ് ഗ്രൗണ്ട്, സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് കരിമ്പിൻ ചണ്ടി കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് ഉപയോഗിക്കാറുണ്ട്. സാധാരണരീതിയിൽ കോർപ്പറേറ്റ് കമ്പനികളും ഓൺലൈൻ വിപണിയും കംമ്പോസ്റ്റുകൾക്ക് നല്ല വിലയിടുമ്പോൾ ഇവിടെ ഏതൊരു പാവപ്പെട്ട കർഷകനും താങ്ങാവുന്ന കുറഞ്ഞ വിലയ്ക്കാണ് ഇത് വിൽക്കുന്നത്. അതിനാൽ ഇന്ന് അദ്ദേഹത്തിന്റെ ഈ ഉത്പന്നങ്ങൾ കേരളത്തിലുടനീളം വൻതോതിൽ വിറ്റുപോകുന്നു.
Phone no: 9961804007, 8111804007
വിവിധ തരം കംമ്പോസ്റ്റുകളും അവയുടെ ഗുണങ്ങളും
മണ്ണിരക്കമ്പോസ്റ്റ്
സാധാരണ കമ്പോസ്റ്റ് തയ്യാറാക്കാൻ ഏറെ സമയദൈർഘ്യം വേണ്ടി വരുമെന്നതുകൊണ്ടാണ് മണ്ണിരക്കമ്പോസ്റ്റ് പ്രസക്തമാകുന്നത്. യൂട്രിലസ് യൂജീനിയ എന്നു ശാസ്ത്രനാമമുള്ള ആഫ്രിക്കൻ മണ്ണിരയെ ഉപയോഗിച്ച് ജൈവവസ്തുക്കളെ കമ്പോസ്റ്റാക്കി മാറ്റുന്ന രീതിയാണിത്. സാധാരണ കമ്പോസ്റ്റ് നിർമ്മിക്കാൻ 36 മാസങ്ങളെടുക്കുമ്പോൾ മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണത്തിന് 45-60 ദിവസങ്ങളേ എടുക്കുന്നുള്ളൂവെന്നതാണ് കർഷകർക്കിടയിൽ ഈ രീതി കൂടുതൽ സ്വീകാര്യമാക്കുന്നത്.
ജൈവവസ്തുക്കൾ മണ്ണിരയുടെ ദഹനേന്ദ്രിയത്തിൽ വച്ച് നന്നായി അരയ്ക്കപ്പെടുകയും അതിൽ എൻസൈമുകൾ ചേർക്കപ്പെടുകയും ചെയ്യുന്നതിനാൽ വിഘടനവും സൂക്ഷ്മാണുക്കളുടെ പ്രവർത്തനവും എളുപ്പത്തിലാകുന്നു. അതിനാൽ തന്നെ ഇതിലെ പോഷകങ്ങൾ ചെടികൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും പോഷകങ്ങൾ മാത്രമല്ല, സസ്യവളർച്ചയെ സഹായിക്കുന്ന ജിബ്ബറലിക്ക് പോലുള്ള ചില എൻസൈമുകളും സസ്യങ്ങൾക്കു രോഗപ്രതിരോധശേഷി നല്കുന്ന ആന്റിബയോട്ടിക്കുകളും ജീവകം ബി, ഉം ഇതിലുണ്ട്. കൂടാതെ അന്തരീക്ഷ നൈട്രജനെ സ്വീകരിക്കുവാനും ഫോസ്ഫറസിന്റെ ലേയത്വം കൂട്ടുവാനും കഴിവുള്ള ചില ജീവാണുക്കൾ ഉള്ളതിനാൽ മണ്ണിന്റെ പോഷകം കൂട്ടാൻ കഴിയും
ചകിരിച്ചോർ കമ്പോസ്റ്റ്
ചകിരിച്ചോർ കമ്പോസ്റ്റ് ആക്കാൻ ചിപ്പി കൂൺ വിത്ത് ഉപയോഗിക്കാറുണ്ട്. ചിപ്പിക്കൂണിന്റെ പ്രവർത്തനഫലമായി ചകിരിച്ചോറിൽ അടങ്ങിയിട്ടുള്ള ലിഗിനിൻ, സെല്ലുലോസ് എന്നിവയുടെ അംശം കുറയുകയും ചെടികൾക്ക് ആവശ്യമായ നൈട്രജൻ ,ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ് കൂടുകയും ചെയ്യുന്നു. കൂടാതെ ഇരുമ്പ്, മെഗ്നീഷ്യം, കാൽസ്യം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ചകിരിച്ചോർ കമ്പോസ്റ്റിലെ ഘടകങ്ങളാണ്.
ചാണക കമ്പോസ്റ്റ്
ചാണകത്തിൽ നിന്നും കമ്പോസ്റ്റ് വളം ഉണ്ടാക്കുന്നതിലൂടെ, ചെടിക്ക് ദോഷം വരുത്താതെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ എന്നിവ മണ്ണിൽ വർദ്ധിപ്പിക്കാൻ കഴിയും. ചെടിയുടെ പോഷകങ്ങൾ ലയിപ്പിക്കാൻ സഹായിക്കുന്ന ധാരാളം ഗുണം ചെയ്യുന്ന ബാക്ടീരിയകൾ കമ്പോസ്റ്റിൽ ഉണ്ടാകും. മറ്റൊരു പ്രധാന വശം കമ്പോസ്റ്റ് പശുവളത്തിന്റെ മണം കുറയ്ക്കുന്നു എന്നതാണ്. ദുർഗന്ധം കുറയ്ക്കാൻ നടപടികളുണ്ട്. കമ്പോസ്റ്റ് ഈർപ്പമുള്ളതിനാൽ മണ്ണിന് കണ്ടീഷണറായും കമ്പോസ്റ്റ് ഉപയോഗിക്കാം.
കരിമ്പിൻ ചണ്ടി കമ്പോസ്റ്റ്
കരിമ്പിൻ ചണ്ടി കൊണ്ടുള്ള കമ്പോസ്റ്റ് നൈട്രജൻ സമ്പുഷ്ടവും വിവിധ സൂക്ഷ്മ മൂലകങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട്. മണ്ണിന്റെ ജൈവാംശം ഘടന നിലനിർത്താനും മണ്ണിലെ വെള്ളത്തിന്റെ തോത് നിയന്ത്രിക്കാനും ഇത് സഹായിക്കും.നൈട്രജൻ കൂടുതലുള്ളതിനാൽ ചെടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ഇത് സഹായിക്കും .
Share your comments