ഉണക്ക കുരുമുളകിന് വേണ്ടി നല്ല രീതിയിൽ മുപ്പെത്തിയ തിരികൾ മാത്രം പറിച്ചെടുക്കുക. എല്ലാം ഒരുപോലെ പാകപ്പെടുന്ന കാലയളവ് കാത്തിരിക്കുന്നതിൽ അർത്ഥമില്ല. രണ്ടുമൂന്നു മണികൾ ചുവന്ന നിറത്തിൽ പാകപ്പെട്ടുമ്പോൾ അത് മുപ്പത്തിയെന്ന് മനസ്സിലാക്കി മുഴുവനായും പറിച്ചെടുക്കുക. തുടർന്ന് ഒരു മാസം ഇടവിട്ട് മൂപ്പ് ആയത് പറിച്ച് തുടങ്ങാം. അങ്ങനെ പറിച്ച് വിപണിയിൽ എത്തിച്ചാൽ മാത്രമേ നല്ല രീതിയിൽ ആദായം ലഭ്യമാകൂ.
കാരണം അവയ്ക്ക് മാത്രമേ നല്ല രീതിയിൽ തൂക്കവും ദൃഢതയും കിട്ടുകയുള്ളൂ. പറിച്ചെടുത്ത തിരികൾ വൃത്തിയുള്ള തറയിലോ പനമ്പിലോ കൂട്ടിയിട്ട് മെതിച്ച് എടുക്കുക. കുരുമുളക് കൈകാര്യം ചെയ്യുമ്പോൾ വൃത്തിയുള്ള സ്ഥലം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പച്ചക്കുരുമുളക് ആണെങ്കിൽ വൃത്തിയുള്ള പ്ലാസ്റ്റിക് പാത്രം തിരഞ്ഞെടുത്താൽ മതി.
ഇപ്രകാരം എടുത്ത മണികൾ ഏകദേശം ഏഴ് ദിവസത്തോളം നല്ല വെയിലത്തിട്ട് ഉണക്കുക. ഇതാണ് യഥാർത്ഥത്തിൽ കറുത്ത മുളക്.
ഗുണമേന്മ കൂട്ടാൻ ഒരു ന്യൂതന രീതി
ഒരു പാത്രത്തിൽ വെള്ളം നിറച്ച് തിളപ്പിച്ചതിനുശേഷം പച്ചകുരുമുളക് വൃത്തിയുള്ള കുട്ടയിൽ ഇട്ട് ഒരു മിനിറ്റ് നേരം ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. ഇതോടെ അണുക്കൾ നശിക്കും. പുറം തോടിന് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. ഇനി മൂന്നുനാല് ദിവസം വെയിലത്തു നിരത്തി ഉണക്കിയാൽ ഇതിന്മേൽ പൂപ്പൽ ഉണ്ടാകുകയില്ല.
പച്ചക്കുരുമുളകിനേക്കാൾ പ്രിയമേറി യതാണ് വെള്ളക്കുരുമുളക്. ഇത് തയ്യാറാക്കാൻ മൂത്ത് പഴുത്ത തിരികൾ തിരഞ്ഞു പറിക്കണം. ഇവയിൽനിന്ന് ഉതിർത്തെടുക്കുന്ന മണികൾ ചാക്കിൽ കെട്ടി ഒഴുക്കുവെള്ളത്തിൽ ആറ് ദിവസം മുക്കി എടുക്കണം. ഇത് നന്നായി ഉരച്ച് കഴിക്കുന്നതോടെ പുറംതൊലി മാറുന്നു. പച്ചക്കുരുമുളകിൽ ഏകദേശം 75 ശതമാനം ജലാംശം ഉണ്ട് അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഉണക്കണം.
Peel a squash, grate it and squeeze the juice. There is no point in waiting for everything to mature. When two or three bells have turned red, realize that it is thirty and pluck it whole.
ഇത് പുതിയതും വൃത്തിയുള്ളതുമായ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ചാൽ മതി. ചാക്കുകളിൽ അടുക്കുമ്പോൾ 30 സെൻറീമീറ്റർ ഭിത്തിയിൽ നിന്ന് അകലം പാലിക്കണം. കൂടാതെ തറയിൽ പട്ടികകൾ നിരത്തി വേണം ചക്ക വെയ്ക്കുവാൻ. കുരുമുളക് സംസ്കരിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ഓർമ്മിക്കുക.
Share your comments