ഹൈടെക്ക് കൃഷിചെയ്യുമ്പോള് ഉത്പ്പാദനം 3 മുതല് 10 വരെ ഇരട്ടി വര്ദ്ധിപ്പിക്കുവാന് കഴിയുമെന്ന് മറ്റ് സംസ്ഥാനങ്ങളില് ഹൈടെക് കൃഷി നടപ്പിലാക്കിയതിലൂടെ തെളിഞ്ഞിട്ടുണ്ട്. അതിനാൽ കൃഷിയിൽ കുറച്ച് മുതൽ മുടക്കാം എന്ന് ഉറപ്പിച്ച് പലരും ഇപ്പോൾ ഹൈടെക് കൃഷി തെരഞ്ഞെടുക്കുന്നു. സൂക്ഷ്മ ജലസേചനം, മണ്ണില്ലാതെയുള്ള കൃഷി, ഫെട്ടിലൈസേഷന് ,സംരക്ഷിത കൃഷി , (ഗ്രീന് ഹൗസ്/ പോളി ടണല്/ ഷെയിഡിoഗ് നെറ്റ് ) സൂക്ഷ്മ പ്രജനനം സങ്കരയിനം വിത്തുകളുടെ ഉപയോഗം , പ്ലാസ്റ്റിക്ഷീറ്റു കൊണ്ടുള്ള പുതയിടല് എന്നിവയുടെ സമന്വയത്തിലൂടെയാണ് . ഹൈടെക് കൃഷി സാധ്യമാകുന്നത് .
കൃഷി രീതി
ചെടികള്‍ക്ക് വളം നല്‍കുമ്പോള്‍ ഹൈടെക് കൃഷിയില്‍ ഓരോ ചെടിയും പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടതായിട്ടുണ്ട് . മണ്ണിന്റെ ഫലപുഷ്ടിയും ചെടിയുടെ അവസ്ഥയും സൂക്ഷ്മമായി പരിഗണിച്ച് പ്രകൃതിവിഭവങ്ങളെ വളരെ കുറച്ചു മാത്രം ചൂഷണം ചെയ്തു മെച്ചപ്പെട്ട വിളവുണ്ടാക്കുക എന്നതാണ് ഹൈടെക് കൃഷി കൊണ്ടര്‍ത്ഥമാക്കുന്നത് .
ഏതൊക്കെ ഇനങ്ങൾ കൃഷി ചെയ്യാം ?
കേരളത്തിലെ ഉദ്യാനവിളകളില്‍ പലതും , പ്രത്യേകിച്ചും പച്ചക്കറി വിളകള്‍ ,ഹൈടെക് കൃഷിയ്ക്ക് അനുയോജ്യമാണ്. കൃത്യമായ അളവിലുള്ള വളപ്രയോഗംമൂലവും ശരിയായ അളവിലുള്ള ജലസേചന മുറകള്‍ അവലംബിക്കുന്നത് കൊണ്ടും ഉയര്‍ന്ന ഉത്‌പ്പാദനക്ഷമത കൈവരിക്കുന്നു .
വിവിധ ഹൈടെക് രീതികള്‍ പരിചയപ്പെടാം.
-
സംരക്ഷിത രീതിProtective method
സംരക്ഷിത സസ്യഗൃഹങ്ങള്‍ക്ക് പ്രധാനമായും ഒരു ചട്ടക്കൂടും അതിനു മുകളില്‍ മേയാനായി ഉപയോഗിക്കുന്ന ആവരണവും സസ്യഗൃഹന്തരീക്ഷത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സംവിധാനവുമുണ്ടായിരിക്കും . ആവരണം ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ അടിസ്ഥാനത്തില്‍ സസ്യഗൃഹങ്ങളെ മൂന്നായി തരാം തിരിക്കാം.
ഹരിതഗൃഹങ്ങള്‍ (ഗ്രീന്‍ ഹൗസുകള്‍ ): ഇവയില്‍ മേല്‍ക്കൂരയും വശങ്ങളും പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് ആവരണം ചെയ്തിരിക്കും.
ഗ്ലാസ് ഹൗസുകള്‍ : ഗ്ലാസ്, പൊളി കര്‍ബനെറ്റ് , ഫൈബര്‍ ഗ്ലാസ് ഇവയിലേതെങ്കിലും കൊണ്ട് ആവരണം ഉണ്ടാക്കുന്നു.
പോളിഹൗസ് : സ്റെറിലൈസറുകള്‍ ചേര്‍ത്ത പൊളി എത്തലിന്‍ ഷീറ്റ് കൊണ്ട് ആവരണം ചെയ്തവ.
-
കൃത്യത കൃഷി ( പ്രെസിഷന്‍ ഫാമിംഗ് )/ Precision Farming
സസ്യ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷി സമ്പ്രദായമാണ് കൃത്യത കൃഷി. ജലസേചനത്തിനായി ഡ്രിപ്പും ജലസേചനത്തിനോപ്പം തന്നെ രാസവളങ്ങളും നല്‍കുന്ന ഫെര്ട്ടിഗേഷന്‍ സംവിധാനവും ഉപയോഗിക്കുന്ന ഈ കൃഷി രീതി പോളിഹൌസുകളിലും തുറസ്സായ സ്ഥലത്തും നടത്താം.
-
ഹൈഡ്രോ പോണിക്സ്Hydroponics
മണ്ണില്ലാതെ ജലത്തില്‍ സസ്യങ്ങളെ വളര്‍ത്തുന്ന രീതിയാണു ഹൈഡ്രോ പോണിക്സ് എന്നുപറയുന്നത്. ആവശ്യമായ പോഷകമൂലകങ്ങള്‍ ജലത്തില്‍ കലര്‍ത്തുന്ന രീതിയാണിത് .
-
ഏറോ പോണിക്സ്
ഏറോഹൗസുകളില്‍ പല തട്ടുകളിലായി തൂക്കിയിട്ടിരിക്കുന്ന മീഡിയങ്ങളില്‍ കൃഷി ചെയ്യുന്ന രീതിയാണിത്
ഹൈടെക് ഫാമിംങ്ങും ഗുണങ്ങളും
ഉത്പ്പാദനോപാധികളായ വെള്ളം, വളം രോഗനിയന്ത്രണകാരികള്‍ മുതലായവ യഥാസമയം യാഥാസ്ഥലത്ത് കൃത്യ അളവില്‍ നല്‍കുക എന്നതാണ് ഹൈടെക് കൃഷിയിലൂടെ ഉദ്ദേശിക്കുന്നത്
ഇതു വഴി 1000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പോളി ഹൗസില്‍ നിന്നും പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ ലാഭിക്കുവാന്‍ സാധ്യതയുണ്ട് .
ഹൈടെക് കൃഷിയിലൂടെ ഉത്പ്പാദനക്ഷമതയും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യമാണെന്നും മൂല്യം കൂടിയ വിളകളായ ക്യാപ്സിക്കം ,ജര്‍ക്കിന്‍സ് , സാലഡ് വെള്ളരി , സ്ട്രോബെറി, ചെറി റ്റോമാറ്റോ പുഷ്പങ്ങള്‍ മുതലായവയും നമ്മുടെ നാട്ടിലുള്ള സാധാരണ പച്ചക്കറികളും കൃഷി ചെയ്യുവാന്‍ സാധിക്കുമെന്നു അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗ്രീന്‍ഹൗസുകളില്‍ നിയന്ത്രിത കാലാവസ്ഥയില്‍ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്ന ങ്ങളുടെ ആകൃതി, വലുപ്പം ഗുണനിലവാരം എന്നിവയെല്ലാം സമാനമായതിനാല്‍ കയറ്റുമതി മൂല്യം വര്‍ദ്ധിക്കുകയും അതുവഴി കൂടുതല്‍ വിദേശനാണ്യം നേടിത്തരുവാന്‍ സാധിക്കുകയും ചെയ്യുന്നു.
കൃഷിയ്ക്കാവശ്യമായ വളങ്ങളുടെ വില കൂടിയ സാഹചര്യത്തില്‍ ഹൈടെക് കൃഷിയില്‍ അവ കൃത്യതയോടെ ഉപയോഗിക്കുന്നത് വഴി മൂലകങ്ങളുടെ നഷ്ടം പരമാവധി കുറയ്ക്കുവാനും അതു വഴി ഉദ്പാദന ചെലവു കുറയ്ക്കുവാനും സാധിക്കുന്നു.With high cost of fertilizer, high-tech farming can reduce the loss of the elements and reduce the cost of production.
അള്‍ട്രാവയലറ്റ് രശ്മികളെ അകത്ത് കടത്താത്ത രീതിയിലുള്ള ഗ്രീന്‍ഹൗസ് കൃഷിയില്‍ ഗ്രീന്‍ഹൌസിനുള്ളില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കൂടുകയും തന്മൂലം വിളകള്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു . അങ്ങനെ ഉത്പാദന ക്ഷമത വര്‍ദ്ധിക്കും.
കാലാവസ്ഥാപരമായി കൃഷിയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത രാജ്യങ്ങളായ ഗള്‍ഫ് മേഖല , അറേബ്യന്‍ രാജ്യങ്ങള്‍ , ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഹൈടെക് കൃഷി വിജയപ്രദമായി നടപ്പിലാക്കി വരുന്നത് ലോകത്തിനു തന്നെമാതൃകയാണ് .
തൊഴിലാളികളുടെ ദൗര്‍ലഭ്യവും വേതനവും കൂടുതലുള്ള കേരളത്തില്‍ ഹൈടെക് കൃഷിയിലൂടെ ഇവ പരിഹരിക്കുവാനും ചെലവ് 50 മുതല്‍ 75 ശതമാനം വരെ കുറയ്ക്കുവാനും സാധിക്കും. ഹൈടെക് കൃഷിയില്‍ തൊഴില്‍ കാര്യക്ഷമത 80 മുതല്‍ 90 ശതമാനം വരെ കൂടുതലാണ് .
വര്‍ഷത്തില്‍ ആറു മാസത്തോളം മഴ ലഭിക്കുന്നതിനാല്‍ നമ്മുടെ നാട്ടിലെ പച്ചക്കറി കൃഷി വേനല്‍ക്കാലത്താണ് പ്രധാനമായും നടത്തുന്നത് . എന്നാല്‍ ഗ്രീന്‍ ഹൗസുകളില്‍ കൃഷി ചെയ്യുന്നതിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി , പുഷ്പങ്ങള്‍ എന്നിവ കൃഷി ചെയ്യുവാന്‍ സാധിക്കുന്നു.But by cultivating greenhouses, you can grow vegetables and flowers year-round.
സംരക്ഷിത കൃഷിയായതു കൊണ്ട് രോഗകീട നിയന്ത്രണം പൂര്‍ണ്ണമായും സാധ്യമാ ക്കുകയും അതുവഴി വിളനാശം കുറയുകയും ചെയ്യുന്നു.Due to the protection of crops, disease control is fully achieved, thereby reducing crop losses
ഹൈടെക് കൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കേരളീയര്‍ക്ക് എല്ലാ സമയത്തും ലഭ്യമാക്കുവാന്‍ സാധിക്കും . High-tech farming makes it possible for Keralites to produce toxic vegetables and fruits at all times.
ഏറെ ശ്രദ്ധയോടും കരുതലോടും സമര്‍പ്പണത്തോടും ഏറ്റെടുക്കേണ്ട ഒരു കാര്യമാണ് ഹൈടെക് കൃഷി. വന്‍ തുക ചെലവഴിച്ചു ഒരു പോളിഹൌസ് നിര്‍മ്മിച്ചത് കൊണ്ട് മാത്രം വര്‍ദ്ധിച്ച ഉല്‍പ്പാദനവും അതിലൂടെ മെച്ചപ്പെട്ട വരുമാവവും കൈവരിക്കാനാകുകയില്ല . പോളിഹൌസിന്റെ നിര്‍മ്മാണം മുതല്‍ നടുവാനുള്ള മാധ്യമം തയ്യാറാക്കല്‍, വിളയും വിത്തും തിരഞ്ഞെടുക്കല്‍, വിളപരിപാലനം , പോളി ഹൌസിനുള്ളിലെ അന്തരീക്ഷ ക്രമീകരണം , വളപ്രയോഗം , വിളവെടുപ്പ് എന്നിങ്ങനെ ഓരോ ഘട്ടങ്ങളിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയാല്‍ മാത്രമേ ഹൈടെക് ഫാമിംഗില്‍ വിജയം കൈ വരിക്കാനാകുകയുള്ളൂ.
ആധുനിക സാങ്കേതിക വിദ്യയുടെ സന്നിവേശം ഉള്‍ക്കൊള്ളുന്നതും ഉയര്‍ന്നമുതല്‍ മുടക്ക് ആവശ്യമായിട്ടുള്ളതുമായ ഹൈടെക് കൃഷി.പരിസ്ഥിതിയെ വളരെ കുറച്ച് ആശ്രയിക്കുന്നു. ഈ സാങ്കേതിക വിദ്യ വിളകളുടെ ഉത്പ്പാദന ക്ഷമത വര്ധിപ്പിക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങളു ണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചക്കയുടെ സംഭരണം, വ്യാപാരം, സംസ്കരണം എന്നിവ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി
Share your comments