തീറ്റപുല്ലിനങ്ങൾ ക്ഷീരകർഷകനെ സാമ്പത്തികമായി കുറച്ചൊന്നുമല്ല സഹായിച്ചത് . തീറ്റച്ചെലവ് കുറച്ചു കൂടുതൽ ആദായം നേടുന്നതിന് കര്ഷകന് തീറ്റപുലുകൾ സഹായിച്ചു. വേനൽക്കാലങ്ങളിൽ ചുരുങ്ങിയ ചെലവിൽ തീറ്റ നൽകുന്നതിനും, മഴക്കാലത്ത് കൂടുതലായി ഉദ്പാദിപ്പിക്കപ്പെടുന്ന തീറ്റപ്പുല്ല് സൈലേജ് ആക്കി സൂക്ഷിച്ചും കർഷകൻ കാലിത്തീറ്റയ്ക്ക് നൽകുന്ന വില ലാഭിക്കാൻ തുടങ്ങി തുടങ്ങി .കുറച്ചു സത്യമുള്ളവരും , നാൽക്കാലികളെ മീയുന്നതിനു പുത് കൊടുപോകാൻ സാധിക്കാത്തവർക്കും ഇത് ഒരു അനുഗ്രഹമായി . നടീൽ വസ്തുവായ ഒരു മുട്ടിനു ഒന്നരയോ രണ്ടോ മാത്രം രൂപ വിലവരുന്ന പുൽ കടകൾ യഥേഷ്ട്ടം വച്ച് പിടിപ്പിക്കുകയും അങ്ങനെ ഭാരിച്ച തീറ്റച്ചെലവിൽ നിന്ന് രക്ഷ നേടുകയുമാവാം
എന്നാൽ ഈ തീറ്റപ്പുല്ലുകള് അധികമായാലും അത് ദോഷകരമായി ബാധിക്കും .കൂടിയ അളവില്‍ പച്ചപ്പുല്ല് നല്‍കുന്നത് വയറു പെരുപ്പത്തിനും, ദഹനക്കേടിനും ഇടവരുത്തുന്നതാണ്. കൂടാതെ പച്ചപുല്ലിലെ മണ്ണ് പൊടി, കീടനാശിനികളുടെ സാനിധ്യം എന്നിവ ദോഷകരമായിത്തീരാം അതിനാൽ വളരെ ശ്രദ്ധിച്ചു വേണം ഇവ കൈകാര്യം ചെയ്യാൻ. തീറ്റപ്പുൽക്കൃഷിയിൽ ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. കറവപ്പശുവിന് കൊടുക്കുന്ന തീറ്റപ്പുല്ലിലെ മണ്ണിന്റെ അംശം നീക്കം ചെയ്യാന്‍ നന്നായി കഴുകി ചെറുതായി വെയിലത്ത് ഉണക്കി നല്‍കേണ്ടതാണ്.മാത്രമല്ല പുല്ലു കൂടുതൽ മൂത്തുപോയാൽ പശുക്കൾക്ക് കഴിക്കാൻ ബുദ്ദിമുട്ടും ദഹനക്കേടും വന്നേക്കാം.കൂടുതലായി പുല്ലു നൽകുന്ന അവസരങ്ങളിൽ പച്ചപ്പുല്ലിനൊപ്പം ചെറുതായി വൈക്കോല്‍ ചേര്‍ത്തു നല്‍കുന്നത് വയര്‍ പെരുപ്പം ഒഴിവാക്കാന്‍ സഹായിക്കും. 1 കിലോ സമീകൃതകാലിത്തീറ്റയ്ക്ക് പകരമായ് 10 കിലോ പച്ചപ്പുല്ല് നല്‍കാവുന്നതാണ്. പുൽകെട്ടുകൾ വിലകൊടുത്തു വാകുന്നവർ അതിൽ കീടനാശിനികളുടെ അംശം ഇല്ല എന്ന് ഉറപ്പു വരുത്തണം.
English Summary: growing fodder for cattle pros and cons
Share your comments