1. Organic Farming

മനസുവച്ചാൽ വാഴത്തടയും കരിക്കിന്‍ തൊണ്ടും കൃഷിയിടമാക്കാം 

മനസ്സ് വെച്ചാൽ വാഴത്തടയും, കരിക്കിൻതൊണ്ടും കൃഷിയിടമാക്കി മാറ്റാം. അധികം ചെലവില്ലാതെ വിഷരഹിതമായ പച്ചക്കറികള്‍ വീടുകളില്‍ വിളയിച്ചെടുക്കാന്‍ ഇതുവഴി നമുക്ക് സാധിക്കും.

KJ Staff
Banana stem for farming
Banana stem for farming

മനസ്സ് വെച്ചാൽ  വാഴത്തടയും, കരിക്കിൻതൊണ്ടും  കൃഷിയിടമാക്കി മാറ്റാം. അധികം  ചെലവില്ലാതെ വിഷരഹിതമായ പച്ചക്കറികള് വീടുകളില് വിളയിച്ചെടുക്കാന് ഇതുവഴി നമുക്ക് സാധിക്കും. നൂതന സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന പാര്ശ്വഫലങ്ങള് ഈ വിദ്യയെ അശേഷം ബാധിക്കുന്നില്ലെന്നുള്ളതാണ് ഈ രീതിയുടെ മറ്റൊരു പ്രത്യേകത. Another feature of this method is that the side effects of the advanced technology do not affect the technology at all

Coconut shell for farming
Coconut shell for farming

തെങ്ങ് പോലെ  വാഴയുടെ എല്ലാ വശങ്ങളും വളരെ ഉപയോഗപ്രദമായിട്ടുള്ളതാണ്. വാഴയുള്ള വീടുകളില് വാഴത്തടങ്ങളില് കൃഷിചെയ്യാമെന്ന ഈ രീതി വിപ്ലവകരമായ കണ്ടെത്തലുകളായിട്ടാണ് വിലയിരുത്താനാകുക.വാഴയുടെ തടയില് നീളത്തില് ഒരു കുഴിയുണ്ടാക്കി അതില് മണ്ണും, വളവും ചേര്ത്ത മിശ്രിതം ആ കുഴിയില് നിറയ്ക്കുക, അതില് വിത്തുകള് ഇട്ട് പച്ചകറി കൃഷി ചെയ്യാന് സാധിക്കും.  ചെറിയ തോതില് മാത്രം വെള്ളം കൊടുത്താല് മതിയാകും. വാഴയുടെ തടത്തില് വെള്ളത്തിന്റെ ഈര്പ്പമുള്ളത് കൊണ്ട് വേനല്കാലത്തും ഈ കൃഷിരീതി തുടരാന് സാധിക്കും.

Banana stem for farming
Banana stem for farming

ചെടി വളര്ന്നു കഴിഞ്ഞാല്  വിഷരഹിതമായ പച്ചക്കറി വിളവെടുക്കുകയും  വാഴത്തടയുടെ അവശിഷ്ടം മണ്ണിനോട് ചേരുകയും ചെയ്യും. സസ്യങ്ങള് ചീഞ്ഞ് വളമാകും. വളമാകുന്നതിന് മുമ്പ് തന്നെ അവയെ ഫലപ്രദമായ രീതിയില് ഉപയോഗപ്പെടുത്താനും കഴിയുന്നവെന്നതും ഈ കൃഷിരീതിയുടെ ഗുണങ്ങളാണ്.

ഉപയോഗശേഷം വലിച്ചെറിയുന്ന കരിക്കിന് തൊണ്ടുകളിലും  ഇത്തരത്തില് കൃഷി ചെയ്യാം.ചെടിച്ചട്ടികള്ക്ക് പകരം തൊണ്ടുകളെ ഉപയോഗിക്കുന്നതിലൂടെ വളം നൽകുന്നതിലും നനയ്ക്കുന്നതിലും അല്പം ലാഭവും സ്വന്തമാക്കാം. ചെടി വളര്ന്ന് വിളവു തന്നുകഴിഞ്ഞാൽ വാഴത്തടയുടെ അവശിഷ്ടം മണ്ണിനോട് ചേരുകയും ചെടികൾ ചീഞ്ഞ് വളമാകുകയും ചെയ്യുമെന്നതാണ് ഈ രീതിയുടെ പ്രധാന ഗുണം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഹൈഡ്രോപോണിക്സ്- തിരി നന കൃഷി രീതി

English Summary: Banana Stem and Tender Coconut Shell for farmimg

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds