വേനൽ മാറി മഴവരുന്നതോടെ കുടംപുളിയുടെ സീസണാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്. പഴുത്തു വീഴുന്ന കുടംപുളി ശേഖരിച്ചു കുരുകളഞ്ഞു ഉണക്കി എടുക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. കുടംപുളിയുടെ കുരുവിൽ നിന്നുണ്ടാക്കുന്ന എണ്ണയും പഴുത്ത കുടംപുളിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജ്യൂസും എന്തിനേറെ വളരെ രുചികരമായ കുടംപുളികുരുവിന്റെ സത്തുപോലും ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്നു കർഷകർക്ക് പലപ്പോഴും. അനാഥമായി മഴയത്തു വീഴുന്ന കുടംപുളി ഒരുകണക്കിന് പെറുക്കിയെടുത്തു കുരുകളഞ്ഞു വല്ലവിധേനയും ഉണക്കി എടുക്കുമ്പോളാണെങ്കിലോ പുളിക്ക് വിലക്കുറവും നേരിടേണ്ടിവരുന്നു.ഡ്രയർ ഉപയോഗിച്ച് കുടംപുളി ഉണക്കുന്ന രീതി ഉണ്ടെങ്കിലും വലിയ വിലകൊടുത്തു ഡ്രയർ വാങ്ങുന്നതൊന്നും പാവപെട്ട കർഷകർക്ക് താങ്ങാൻ കഴിയില്ല.
ഇതാ കുടംപുളി സംസ്കരിക്കാൻ ചെലവ് കുറഞ്ഞ പുതിയ ഒരു രീതി. പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക ഈ പുളി ഒരു ദിവസം ചണച്ചാക്കിൽ നിരത്തിവയ്ക്കുക ജലാംശം വാർന്നുപോകാൻ ആണ് ഇങ്ങനെ ചയ്യുന്നത്. പുളിയിലെ വെള്ളം മുഴുവനായി വാര്‍ന്നു പോയതിനു ശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പ് വിതറാം . ഓരോ അടുക്കിനു മേലെയും ഉപ്പ് ഇടണം പുളി പൂത്തുപോകാതിരിക്കാനാണിത് . ജാറു നിറച്ച് അടച്ചുവയ്ക്കുക വൈൻ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്നത് പോലെ പ്ലാസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു. ഈ ലായനിയില്‍ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബര്‍ ജനുവരി മാസത്തില്‍ പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം.
കുടംപുളി സംസ്കരണം ഇനി വളരെയെളുപ്പം
വേനൽ മാറി മഴവരുന്നതോടെ കുടംപുളിയുടെ സീസണാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്.
Share your comments