ചുണ്ടങ്ങ എല്ലാ ഭാഗവും ഔഷധ ഗുണമുള്ള ഒന്നാണ്. വഴുതന വിഭാഗത്തിൽപെട്ടതാണ് ചുണ്ടങ്ങ. എല്ലാ ഭാഗവും ഉപയോഗിക്കാമെങ്കിലും കായും വേരുമാണ് കൂടുതലും ഉപയോഗിക്കുന്നത്.
ഇതിന്റെ ചെറിയ വൃത്താകൃതിയിലുള്ള കായ്കൾക്ക് ചെറിയ കയ്പു രസമാണ്. പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ ശരീരത്തിലെ രക്തപ്രവാഹം വേഗത്തിലാക്കാനും രക്ത സമ്മർദ്ദം തടയാനും സഹായിക്കുന്നു.
ചുമ നീരിളക്കം, മൂത്രാശയ രോഗങ്ങൾ, ആസ്ത്മ, എന്നിവക്ക് ഗുണപ്രദമാണ്. കൃമിശല്യത്തിനും ഉത്തമമാണ് ചുണ്ടങ്ങ. ചുണ്ടങ്ങായിലടങ്ങിയിരിക്കുന്ന ഇരുമ്പു അനീമിയയെ പ്രതിരോധിക്കാൻ ഫലപ്രദമാണ്.
രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ചുണ്ടങ്ങ ഏറെ സഹായിക്കുന്നു. പലതരം ചുണ്ടങ്ങാകൾ കാണപ്പെടുന്നു.കേരളത്തിൽ കൊണ്ടുവരുന്നതിൽ പുത്തരി ചുണ്ട , പുണ്യാഹ ചുണ്ട എന്നിവയാണ് അതിൽ പ്രധാനം. വെള്ള പുഷ്പങ്ങളാണ് പുത്തരിച്ചുണ്ടയിൽ കാണുക. ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങളാണ് പുണ്യാഹ ചുണ്ടങ്ങായിൽ കാണുന്നത്.
വഴുതനങ്ങ ബെഡ്ഡ് ചെയ്യാനായി ഉപയോഗിക്കുന്ന ഒരു തരം ചുണ്ടങ്ങായാണ് ആന ചുണ്ടങ്ങ. ഇങ്ങനെ വളർത്തുന്ന തൈകൾക്ക് വേരുകളിൽ കേടുബാധ ഏൽക്കില്ല. അതുകൊണ്ട് തന്നെ രണ്ടാം വർഷവും വിളവെടുക്കാനാവും. ത്വക്ക് രോഗങ്ങൾക്കും, ദന്ത രോഗങ്ങൾക്കും ചുണ്ടങ്ങാകൾ ഉപയോഗിക്കാറുണ്ട്.
പുണ്യാഹ ചുണ്ട കഥകളി, കൂടിയാട്ടം, കൃഷ്ണാട്ടം തുടങ്ങിയ കലാരൂപങ്ങളിൽ ചമയങ്ങൾക്കു പ്രത്യകിച്ചു കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്നു. ചുണ്ടങ്ങ ഉപയോഗിച്ച് തയ്യാറാകുന്ന കൊണ്ടാട്ടം ഏറെകാലം കേടുകൂടാതെ ഉപയോഗിക്കാം. തമിഴ്നാട്ടിൽ ചുണ്ടങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ചുണ്ടക്കായ് വത്ത കൊളംബ് അതീവ രുചികരമാണ്.
Share your comments