ഭൂമിശാസ്ത്രപരമായ പ്രത്യേകതകകൊണ്ട് ഭൂപ്രദേശസൂചികയിൽ ഇടം പിടിച്ചിട്ടുള്ള കേരളത്തിൽ നിന്നുള്ള ഒരു ഉത്പന്നമാണ് പാലക്കാടൻ മട്ട. വളരെ സ്വാദിഷ്ഠമായതും ചുവന്നനിറത്തോടുകൂടിയതുമായ അരിയാണ് പാലക്കാടൻ മട്ട. പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ആണ് ഭൂപ്രദേശസൂചികാപ്രകാരം ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചോറുണ്ണും മുമ്പ് അറിയണം ഭൗമസൂചികയുളള സ്വന്തം നെല്ലിനങ്ങള്‍
കേരളമട്ട, പാലക്കാടൻ മട്ട, റോസ്മട്ട എന്നീ പേരുകളിൽ പ്രസിദ്ധമായ കേരളത്തിലെ തനത് അരിയിനമാണ് “മട്ട”. പോഷകഗുണമേറിയതിനാലും വിശിഷ്ടമായ സ്വാദുളളതുകൊണ്ടും ഈ ഇനം ചരിത്രപ്രധാന്യ മർഹിക്കുന്നു. സവിശേഷമായ സ്വാദും തനിമയും ഈ ഇനത്തിന് ജനപ്രീതി നേടിക്കൊടുക്കുന്നു.അധികം മൃദുത്വം ഇല്ലാത്ത ചുവന്നപാളിയുളള കട്ടികൂടിയ തരികളായാണ് മട്ടയുടെ പ്രകൃതം. അമിത പോഷകമൂല്യം അടങ്ങിയിരിക്കുന്നത് ചുവന്നപാളിയിലാണ്. സാന്ദ്രത കൂടിയ പാല ക്കാടൻ കറുത്ത മണ്ണിലാണ് മട്ട കൂടുതലായി കൃഷി ചെയ്തുപ്പോരുന്നത്.അതുകൊണ്ട് തന്നെ അരിക്ക് മൺമയമായ ചുവയുമുണ്ട്. കളിമണ്ണും എക്കൽ മണ്ണും കലർന്ന ഈ വയലുകൾ “പൊന്തൻപ്പാടങ്ങൾ” എന്ന പേരിൽ അറിയപ്പെടുന്നു. കൃഷിക്കനുയോജ്യമായ ഈ മണ്ണ് സാന്ദ്രതയേറി യതിനാൽ ജലത്തെ അമിതമായ തോതിൽ വലിച്ചെടുക്കുന്നതിനാലും മട്ടയുടെ പോഷകഘടകങ്ങൾ വിശിഷ്ടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: 20 ഏക്കറിൽ 25 കർഷകർ രണ്ടുപതിറ്റാണ്ടു തരിശുകിടന്ന ഭൂമിയിൽ പൊന്നുവിളയിച്ചു
സിങ്കും മാംഗനീസും അടങ്ങിയതിനാൽ വിരുദ്ധജാരണകാരിയായും (antioxidant) മറ്റ് വിഷാംശങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ B6 അടങ്ങിയതിനാൽ ചുവന്നരക്തകോശങ്ങളുടെ നിരക്കിനെ സന്തുലിതമാക്കുകയും കൊഴുപ്പ് നിയന്ത്രക്കു ന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ചുവന്ന അരിയായ മട്ട കൊഴുപ്പുരഹിതമായതിനാൽ അമിതവണ്ണത്തിനുളള സാധ്യതയെ ഇല്ലാതാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ അരി സഹായിക്കുമോ?
ആസ്തമയെ ചെറുക്കാനുളള കഴിവും മട്ടയരിക്കുണ്ട്.ധാതുവർദ്ധകമായ മട്ട, മറ്റ് അരിയിനങ്ങളേക്കാൾ കലോറിയുടെ നിരക്കിൽ മുന്നിലാണ്. 1/4 കപ്പ് മട്ടയരി ചോറിൽ 160 കലോറിയും 1 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. കൂടാതെ 1 കപ്പ് മട്ടയരി ചോറിൽ 84 ഗ്രാം മഗ്നീഷ്യവും 1ഗ്രാം കാത്സ്യവും അടങ്ങുന്നു.ജീവകങ്ങളുടെ കലവറയായ മട്ട. വേവുകൂടിയ ഇനമാണ്. കൃത്രിമനിറമടങ്ങിയ ‘മട്ട’ എന്ന പേരുമാത്രമുളള അരി ഉപയോഗിക്കുന്നതു മൂലം പലതരത്തിലുള്ള ശാരീരികാസ്വസ്ഥതകൾ ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: മട്ട അരി ശീലമാക്കിയാൽ പ്രമേഹം, കാൻസർ, എന്നീ രോഗങ്ങളെയകറ്റാം
Share your comments