1. Organic Farming

അക്ഷയശ്രീ അവാർഡ് - താറാവും കൂൺ കൃഷിയും മത്സ്യക്കൃഷിയും പച്ചക്കറി കൃഷിയും വിജയകരമായി ചെയ്ത മായാ ഗോപന് ലഭിച്ചു

12 സെന്റ് മാത്രമുള്ള വീട്ടിൽ ഒരേ സമയം നാലഞ്ച് പശുക്കളും 18 ആടും കോഴിയും പട്ടിയും പൂച്ചയുമെല്ലാം വളർത്തി അധ്വാനത്തിന്റെ മഹത്വം കാണിച്ചു തന്ന അമ്മയും, ഒരു സൈക്കിളിൽ തുടങ്ങി ഇന്ന് അതിരമ്പുഴയിലെ ഏറ്റവും മികച്ച ബിസിനസ്സുകാരനായ അച്ഛനും ഒരേ പോലെ മായ ഗോപനെ സ്വാധീനിച്ച വ്യക്തികളായിരുന്നു.

Arun T
മായ ഗോപൻ
മായ ഗോപൻ

12 സെന്റ് മാത്രമുള്ള വീട്ടിൽ ഒരേ സമയം നാലഞ്ച് പശുക്കളും 18 ആടും കോഴിയും പട്ടിയും പൂച്ചയുമെല്ലാം വളർത്തി അധ്വാനത്തിന്റെ മഹത്വം കാണിച്ചു തന്ന അമ്മയും, ഒരു സൈക്കിളിൽ തുടങ്ങി ഇന്ന് അതിരമ്പുഴയിലെ ഏറ്റവും മികച്ച ബിസിനസ്സുകാരനായ അച്ഛനും ഒരേ പോലെ മായ ഗോപനെ സ്വാധീനിച്ച വ്യക്തികളായിരുന്നു. ഡിഗ്രിക്ക് ശേഷം കമ്പ്യൂട്ടറിൽ ഒരു പിജിഡിസിഎ കോഴ്സ് കൂടെ പാസ്സായ മായ ഗോപൻ വിവാഹ ശേഷം എം.ജി. യൂണിവേഴ്സിറ്റിയുടെ എതിർ വശത്ത് SIMS Computers എന്ന സ്വന്തം സ്ഥാപനം തുടങ്ങി.

ചെറുപ്പം മുതലേ അമ്മയാണ് കൃഷിയിലെ ആദ്യ ഗുരു. പ്രകൃതിയുടെ പച്ചപ്പും ആ ധാരാളിത്തവും അവരെ ഒരേ പോലെ ത്രസിപ്പിച്ചിരുന്നു. അനുജനും അനുജത്തിയും വലിയ ബിസിനസ്സ് സാമ്രാജ്യത്തിലാണ്. വിവാഹ ശേഷം 3 കുഞ്ഞുങ്ങളുടെ അമ്മയായി. 2006 ൽ ഗൾഫ് ജീവിതം മതിയാക്കി ഭർത്താവായ ഗോപൻ എത്തിയതോടെ കൃഷി കൂടുതൽ ഊർജ്ജസ്വലമായി. അന്നു മിന്നും എന്തു നട്ടാലും മനസ്സു നിറഞ്ഞു കിട്ടും. സ്വന്തമായി വീടുവാങ്ങി. ആ 26 സെന്റ് മതിയാകാതെ ഒരു 15 സെന്റ് കൂടി വാങ്ങി.

കൃഷിയും ഞാനും വളരുകയായിരുന്നു. നിറയെ പച്ചപ്, അതെപ്പഴും ഒരു ഹരമാണ്. അയൽവക്കക്കാരുടെ തരിശ് കിടന്ന സ്ഥലങ്ങളും മനസ്സറിഞ്ഞ് അവരും നൽകി. നീണ്ടൂർ പഞ്ചായത്തും കൃഷിഭവനും എന്തിനും കൂടെയുണ്ടായിരുന്നു. കമ്പ്യൂട്ടർ സെന്ററിൽ Ph.D തിസീസിലും പ്രൊജക്ടിലും രാത്രി വെളുക്കുവോളം വർക്ക് ചെയ്യുമ്പോഴും കൃഷിയായിരുന്നു ഊർജ്ജം മുഴുവൻ കുടുംബശ്രീയിലും അംഗമായതോടെ പഞ്ചായത്തിലും പരിചിതയായി. എന്തിനും കട്ട സപ്പോർട്ടായി ഭർത്താവായ ഗോപനും മക്കളും.

2021 ൽ നീണ്ടൂർ പഞ്ചായത്തിലെ മികച്ച ബാലകർഷകനുള്ള അവാർഡ് മകൻ അക്ഷയ് ഗോപന് കിട്ടുകയുണ്ടായി. 2022 ൽ മികച്ച വനിതാ ജൈവകർഷക അവാർഡ്, ഇപ്പോൾ സരോജിനി - ദാമോദരൻ ഫൗണ്ടേഷന്റെ കോട്ടയം ജില്ലയിലെ ജൈവകർഷകക്കുള്ള അക്ഷയശ്രീ അവാർഡും ലഭിച്ചു.

ഇന്ന് കോഴിയും താറാവും കൂൺ കൃഷിയും മത്സ്യക്കൃഷിയും പച്ചക്കറി കൃഷിയുമൊക്കെ ചേർന്ന് ദിവസത്തെ 48 മണിക്കൂറാക്കി മായ ഗോപൻ അധ്വാനിക്കുന്നു. നിറഞ്ഞ സന്തോഷത്തോടെ. അറിഞ്ഞത് കടു കോളം അറിയാനുള്ളത് കടലോളം എന്ന ഗുരുനാഥന്റെ വാക്കുകളെ മുൻനിർത്തി. മണ്ണിന്റെ പച്ചപ്പിൽ, ആ സമൃദ്ധിയിൽ, നിറവിൽ, ആ തണലിൽ സുഖമായി ജീവിക്കാം.

English Summary: Maya Gopan gets Akshaysree award for kottayam

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds