മലയാളി മനസ്സു വെച്ചാൽ എത് വിളയും നമ്മുടെ മണ്ണിൽ വിളയും എന്ന് കാണിച്ചു തരികയാണ് സി കെ മണി എന്ന ജൈവ കർഷകൻ.
അന്യസംസ്ഥാനങ്ങളിൽ വിളയുന്ന സവാളയും അറബികൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയ വെളുത്ത സവാളയും മട്ടുപ്പാവിൽ വിളയിച്ച് വിളവെടുപ്പ് നടത്തിയതിനു ശേഷമാണ് മണിചേട്ടന് പറയുന്നത് മണൽ ഹൈബ്രിഡ് ആക്കി എടുത്താൽ ഏതു വിലയും നമ്മുടെ മണ്ണിലും വളരുമെന്ന്.
അങ്ങനെ പരുവപ്പെടുത്തി എടുത്ത മട്ടുപ്പാവിലും മണൽ കണ്ടങ്ങളിലും വിളയും ഏത് മറുനാടൻ വിളയും.അതിന് വിളക്ക് പറ്റിയ രീതിയിൽ മണ്ണ് പരുവപ്പെടുത്തി എടുത്താൽ മാത്രം മതി.
മഴ കുറഞ്ഞ തണുപ്പുള്ള അന്തരീക്ഷമാണ് ഉള്ളിക്കും സവാളക്കും വേണ്ടത്.നവംബർ മുതൽ മാർച്ച് മാസം വരെയാണ് കാലാവധി ഇടുക്കി കാന്തലൂരിലും വട്ടവിളയിലും വയനാട്ടിലെ ചില പ്രദേശങ്ങളും ഒഴിച്ചുള്ള കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ സവാളകൃഷിക്ക് പറ്റിയ സമയം നവംബർ മുതൽ മാർച്ച് മാസം വരെയാണ്.
3 മാസം തണുപ്പും രണ്ടു മാസം ശക്തിയായ വെയിലും വേണം സവാളകൃഷിക്ക്. നാലര മാസം കഴിഞ്ഞാൽ ഉള്ളിക്ക് ഒരു തുള്ളി വെള്ളം കൊടുക്കരുത്.എന്നാൽ മാത്രമെ ഉള്ളിയുടെ മേൽ തോൽ ഉണങ്ങിവരുകയുള്ളു ഉള്ളി പറിച്ച ശേഷം ഒന്നിച്ച് കുന്ന് കൂട്ടി 15 ദിവസം ചണ ചാക്ക് കൊണ്ടു മുടിയിട്ടാൽ മുകൾഭാഗം അടർന്നു സാധാരണ കാണുന്ന സവാള കിട്ടും.
ഇളക്കമുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം പോട്രെയിൽ പാകിയ തൈ 45 ദിവസം കഴിയുമ്പോൾ പറിച്ച് നാടാം ആഴ്ചയിൽ ഒരു ദിവസംപുളിപ്പിച്ച ജൈവവളങ്ങൾ ഒന്നിടവിട്ട് നൽകാം അതുപോലെ ജീവാമൃതവും ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് എന്നീ വളർച്ചാത്വരകങ്ങൾ നൽകാം.
ഉള്ളി കൃഷിക്ക് വലിയ കീടശല്യം ഉണ്ടാവില്ലങ്കിലും ഇല തീനി പുഴുശല്യം നിയന്ത്രിക്കാൻ പുകയില കഷായമാണ് ഉത്തമം അടുക്കള തോട്ടത്തിലാണെങ്കിൽ രാത്രി സമയങ്ങളിൽ ടോർച്ച് അടിച്ച് നോക്കി പുഴുവിനെ എടുത്ത് നശിപ്പിച്ച് അതിൻ്റെ പോപ്പുലേഷൻ കുറക്കാം .വെളുത്ത ഉള്ളിയുടെ മട്ടുപ്പാവ് കൃഷിയുടെ വിജയമാണ് ഇതിലെ ദൃശ്യങ്ങൾ.അങ്ങനെ വെള്ള സവാള കൃഷി ചെയ്ത കേരളത്തിലെ ആദ്യ കർഷകനായി മണിച്ചേട്ടൻ
കടപ്പാട് : സി കെ മണി
Share your comments