Organic Farming

8 വർഷം തുടർച്ചയായി 30 കിലോ വിളവ് തരുന്ന ഹൈബ്രിഡ് ന്യൂജെൻ തായ്‌വാൻ പിങ്ക് പേര തൈകൾ: ബുക്കിങ്ങ് തുടങ്ങി

ഹൈബ്രിഡ് ന്യൂജെൻ തായ്‌വാൻ പിങ്ക് പേര തൈകൾ

കേരളത്തിൽ ആദ്യമായി ലഭ്യമാക്കുന്നു ഹൈബ്രിഡ് ന്യൂജെൻ തായ്‌വാൻ പിങ്ക് പേര തൈകൾ 

 • ക്ലോൺ ചെയ്ത് ഉൽപ്പാദിപ്പിച്ച തൈകൾ. പതിനൊന്നാം മാസം മുതൽ ആദായം.
 • ഒരു പഴത്തിന് ശരാശരി അര കിലോ തൂക്കം.
 • ഒരു ഏക്കറിൽ 8 അടി അകലത്തിൽ 600 ചെടികൾ വരെ തനി വിളയായി കൃഷി ചെയ്യാം. ഏറ്റവും കൂടിയ പ്രതിരോധ ശേഷിയുള്ള ഇനം.
 • രുചിയിലും ഗുണത്തിലും മികച്ചത്.
 • സാധാരണ പേരയ്ക്കയെ അപേക്ഷിച്ച് കുരു കുറവുള്ളതും കുരുക്കൾ കടുപ്പം കുറഞ്ഞതും.
 • രക്തസമ്മർദ്ദം, ഡയബെറ്റിക്, ഉദരരോഗങ്ങൾ എന്നിവയ്ക്കും പേരയ്ക്ക ഡയറ്റിലൂടെ അമിത ശരീരഭാരം കുറയ്ക്കുന്നതിനും അത്യുത്തമം.
 • വിളവെടുത്ത് 10 ദിവസം വരെ shell life.
 • നട്ടുകഴിഞ്ഞ് ആയാസരഹിതമായ പരിപാലനം.
 • ഒരു ചെടിയിൽനിന്നും ഒന്നാം വർഷം 10-15 കിലോ ആദായം. രണ്ടാംവർഷം 20-25 കിലോ ആദായം.
 • മൂന്നാം വർഷം മുതൽ 25-30 കിലോ ആദായം.
 • 8 വർഷം തുടർച്ചയായി ആദായം ലഭിക്കുന്നു. ചെറിയ പരിപാലനരീതിയിലൂടെ ഓർഗാനിക് കൃഷിചെയ്യാവുന്നത്. അൽപംപോലും വേയ്സില്ലാത്ത ചുരുക്കം ചില പഴങ്ങളിലൊന്ന്.
 • തൈ ഒന്നിന് 120/- രൂപ വില. ഒരു കിലോ പഴത്തിന് നിലവിലെ മാർക്കറ്റ് വില: 100-120 രൂപ.

ഹൈബ്രിഡ് പേര കൃഷി രീതി

രണ്ടടി സമചതുര കുഴിയെടുത്ത് അതിൽ 200 gm. കുമ്മായം വിതറി ഒരാഴ്ചകഴിഞ്ഞ് അടിവളമായി രണ്ടര കിലോ ചാണകപ്പൊടി,250gm. വേപ്പ് പിണ്ണാക്ക്, 250 gm.കടല പിണ്ണാക്ക്, 100 gm. ട്രൈക്കോഡർമ, 100 gm. സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (PASIN) എന്നിവ മണ്ണുമായി കൂട്ടി കലർത്തി കുഴി തയ്യാറാക്കി നികത്തി നനച്ച് രണ്ടാഴ്ചയ്ക്ക് ശേഷം തൈകൾ നടാവുന്നതാണ്.

നട്ടതിനുശേഷം 100 gm. സ്യൂഡോമോണസ് ഇലകളിലും ചുവട്ടിലും ഇട്ടുകൊടുക്കുക. വേനൽകാലത്ത് നനയ്ക്കുന്നത് നല്ലത്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഡ്രിപ്പ് ഇറിഗേഷൻ രീതി അവലംബിക്കാം.

ചെടിയ്ക്ക് ഒന്നരയടി ഉയരം ആകുമ്പോൾ കമ്പുകൾ പ്രൂൺ ചെയ്യണം. ആദ്യകാലങ്ങളിൽ ഉണ്ടാകുന്ന പൂക്കൾ നുള്ളികളയണം. നാലു മാസം മുതൽ ആറു മാസത്തിലൊരിക്കൽ പൂണിങ്ങ് നിർബന്ധമായും ചെയ്യണം.

ഉണ്ടാകുന്ന കായ്ക്കളുടെ എണ്ണം ചെടിയുടെ ആരോഗ്യത്തിനനുസരിച്ച് നിയന്ത്രിക്കണം. മൂന്നു മാസത്തിലൊരിക്കൽ ചെടി പൂർണ്ണമായി ഫലങ്ങൾ ഉൾപ്പെടെ വേപ്പെണ്ണ (10 ml. ലിറ്റർ വെള്ളം ചേർത്ത്) സ്പ്രേ ചെയ്യണം.

അതോടൊപ്പം മൂന്നു മാസത്തിലൊരിക്കൽ ജീവാമൃതം കൊടുക്കുന്നത് നല്ലത്. ഏപ്രിൽ മാസത്തിൽ എണ്ണയെടുക്കാത്ത തമിഴ്നാട്ടിലുണ്ടാകുന്ന വേപ്പിൻകുരു ചതച്ചത് 200 grm. മുതൽ ചെടിയുടെ വളർച്ചയനുസരിച്ച് ഇട്ടുകൊടുക്കാം. മെയ് മാസം 100 gm. തുരിശ് ചുവട്ടിലിടുന്നത് നല്ലതാണ്.

Phone : 8590508915, 0481-2302060


English Summary: peraykka seedlings sale booking kjoctar2120

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine