കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രോത്സാഹന പദ്ധതി എന്ന പേരില്‍ ജൈവ കര്‍ഷകരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന അഥവാ പികെവിവൈ (Paramparagat Krishi Vikas Yojana- PKVY). കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ അംഗമാകുന്നതിനുള്ള നടപടികളും, മറ്റ് വിശദ വിവരങ്ങളും ചുവടെ വിവരിക്കുന്നു.
ജൈവകൃഷിയുടെ സുസ്ഥിര മാതൃക
പരമ്പരാഗത അറിവിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും സഹായത്തോടെയാണ് ഈ പദ്ധതിയിലൂടെ കർഷകർക്ക് ജൈവകൃഷിയുടെ സുസ്ഥിര മാതൃക സൃഷ്ടിക്കുന്നത്.
ഇതുകൂടാതെ, പരമ്പരാഗത് കൃഷി വികാസ് യോജനയിൽ (പികെവിവൈ യോജന 2022) ക്ലസ്റ്റർ ബിൽഡിങ്, കപ്പാസിറ്റി ബിൽഡിങ്, പ്രൊമോഷൻ, മൂല്യവർധന, വിപണനം എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റൈലാക്കാം ബാൽക്കണി ഗാർഡൻ; ഇതാ ചില പൊടിക്കൈകൾ
2015-2016 കാലയളവിലായിരുന്നു രാസകീടനാശിനി രഹിത കൃഷി എന്ന ആശയത്തിലൂന്നി പിഎംകെവൈയ്ക്ക് തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ ഈ പദ്ധതിയിലൂടെ കർഷകർക്ക് പുതിയ സാങ്കേതികവിദ്യയുടെ സഹായം ലഭിക്കും. ഇതിനായി സർക്കാർ ഒരു മാതൃകയും തയ്യാറാക്കിവരുന്നു.
കേരളത്തില്‍ ക്ലസ്റ്ററുകളായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 85 കോടി രൂപയാണ് പരമ്പരാഗത് കൃഷി വികാസ് യോജനയിലൂടെ നീക്കിവെച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ചെലവ് വഹിക്കുന്നു. സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്‍ (എന്‍എംഎസ്എ) കീഴീലാണ് പരമ്പരാഗത് കൃഷി വികാസ് യോജന (പികെവിവൈ) പദ്ധതി നടപ്പാക്കുന്നത്.
കർഷകർക്ക് 5000 രൂപ ലഭിക്കും (Farmers will get Rs. 5000)
പികെവിവൈയിലൂടെ കൃഷി ചെയ്യാൻ കർഷകർക്ക് 3 വർഷത്തേക്ക് ഹെക്ടറിന് ഏകദേശം 5000 രൂപ വീതം സർക്കാർ ധനസഹായം നൽകുന്നു. ഇതിൽ ജൈവ വളങ്ങൾ, കീടനാശിനികൾ, വിത്ത് മുതലായവയ്ക്ക് ഹെക്ടറിന് 31000 രൂപയും, കർഷകർക്ക് മൂല്യവർധനവിനും വിപണനത്തിനുമായി 3 വർഷത്തേക്ക് 8800 രൂപയും നൽകുന്നു.
പരമ്പരാഗത് കൃഷി വികാസ് യോജന 2022ൽ കഴിഞ്ഞ 4 വർഷത്തിനിടെ ഏകദേശം 1197 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്.
പരമ്പരഗത് കൃഷി വികാസ് യോജനയിൽ എങ്ങനെ അപേക്ഷിക്കാം (How to apply for Paramparagat Krishi Vikas Yojana)
സർക്കാരിന്റെ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ നിങ്ങൾക്കും ആഗ്രഹമുണ്ടെങ്കിൽ, ആദ്യം നിങ്ങൾ പരമ്പരഗത് കൃഷി വികാസ് യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. തുടർന്ന് അപ്ലൈ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിനുശേഷം അപേക്ഷാ ഫോം തുറന്നുവരും. ഇതിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും വിശദമായി പൂരിപ്പിക്കേണ്ടതുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: നഗരത്തിലെ അടുക്കുകൃഷി; 17,505 രൂപ സബ്സിഡിയോടെയുള്ള കേരള സർക്കാർ പദ്ധതിയിലേക്ക് അപേക്ഷ അയക്കാം
തുടർന്ന്, ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം. പിന്നീട്, സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്കുചെയ്ത് രജിസ്ട്രേഷൻ നടപടി പ്രക്രിയ പൂർത്തിയാക്കാം.
Share your comments