<
  1. Organic Farming

ബി ടി പരുത്തി എന്ന 'ബി ടി കോട്ടൺ' (Bt Cotton) കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ

കീടനാശിനിയുടെ ഉപയോഗം കുറയ്ക്കാമെന്നും അതു വഴി കൃഷിക്കുള്ള ചെലവു കുറയ്ക്കാമെന്നുമായിരുന്നു 'മാഹികോ'യുടെ വാഗ്‌ദാനമെങ്കിലും ബി ടി പരുത്തി വിത്തിന്റെ വിലയായിരുന്നു കർഷകർക്ക് താങ്ങാനാവാത്തതായി മാറിയത്

Arun T
bt cotton
പരുത്തി

മഹാരാഷ്ട്രയിലെ വിദർഭയിൽ പരുത്തിക്കർഷകരെ ആത്മഹത്യയിലേക്കു നയിച്ച ജനിതക വിളയെന്ന തരത്തിൽ കുപ്രസിദ്ധി നേടിയതാണ് ബി ടി പരുത്തി എന്ന 'ബി ടി കോട്ടൺ' (Bt Cotton) 1998 27-, മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്‌സ് കോർപറേഷൻ എന്ന 'മാഹികോ', ബിടി പരുത്തി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യാ ഗവൺമെൻ്റിൽ നിന്നും അനുമതി നേടുന്നത്.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 'ഡിപ്പാർട്ടുമെൻ്റ് ഓഫ് ബയോടെക്നോളജി (Department of Biotechnology)യാണ് അനുമതി നല്‌കിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 25 കൃഷിയിടങ്ങളിലായിരുന്നു പരീക്ഷണ കൃഷി ഇത് പൂർത്തിയായതിനെത്തുടർന്ന് 1998 ഓഗസ്റ്റിൽ രണ്ടാംഘട്ട കൃഷിയിറക്കലിനും അനുമതിയായി ഇതിൻ്റെ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ, വാണിജ്യാടിസ്ഥാനത്തിലല്ലാതെ ബി ടി പരുത്തിക്കൃഷി തുടങ്ങാൻ 'ജെനിറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റി (GEAC) അനുമതി നല്‌കി 150 ഹെക്‌ടർ സ്ഥലത്ത് ബി ടി പരുത്തിക്കായുള്ള വിത്തുത്പാദനം ആരംഭിക്കുകയും 85 ഹെക്‌ടറിൽ കൃഷിക്കായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്‌തു.

മെയ് 2000- ത്തിൽ ആയിരുന്നു ഇത്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള അനുമതി ലഭിക്കുന്നത് 2002 ഏപ്രിൽ 5-നാണ്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലായിരുന്നു കൃഷിയിറക്കൽ.

കീടനാശിനിയുടെ ഉപയോഗം കുറയ്ക്കാമെന്നും അതു വഴി കൃഷിക്കുള്ള ചെലവു കുറയ്ക്കാമെന്നുമായിരുന്നു 'മാഹികോ'യുടെ വാഗ്‌ദാനമെങ്കിലും ബി ടി പരുത്തി വിത്തിന്റെ വിലയായിരുന്നു കർഷകർക്ക് താങ്ങാനാവാത്തതായി മാറിയത്. ഒരു ഏക്കറിന് 6400 രൂപ എന്ന കണക്കിലായിരുന്നു കർഷകർക്ക് ഇതിലൂടെയുള്ള നഷ്ടം മറ്റ് പ്രാദേശിക കാരണങ്ങൾ കൂടിയായപ്പോൾ, മഹാരാഷ്ട്രയിലെ വിദർദയിൽ കർഷകർ ആത്മഹത്യ ചെയ്യാൻ തുടങ്ങി.

2005 ജൂൺ മാസം മുതല്ക്കായിരുന്നു വിദർഭയിലെ കർഷക ആത്മഹത്യകൾ മാധ്യമങ്ങളിലെത്തിയത്. 'ടെർമിനേറ്റർ ജീൻ സങ്കേതം' (Terminator Gene Technology) ഉപയോഗിച്ചതാണ് ദുരന്തത്തിനു കാരണമായതെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. ബി ടി പരുത്തിയിൽ 'ടെർമിനേറ്റർ സങ്കേതം' ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുക യുണ്ടായെങ്കിലും ദേശീയാടിസ്ഥാനത്തിൽ ജനിതക വിളകൾക്കെതിരെ ജനവികാരമുയരാൻ ഇതു കാരണമായി.

English Summary: Problems due to BT COTTON to farmers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds