1. Organic Farming

തൈലപുൽ കൃഷിയിലൂടെ വരുമാനം നേടാം

തെരുവപ്പുല്ല് അഥവാ ഇഞ്ചിപ്പുൽ എന്നീ പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് വിദേശ വിപണിയിൽ വളരെ ഡിമാൻഡ് ഉള്ള വനോത്പന്നമാണ്.

KJ Staff

തെരുവപ്പുല്ല് അഥവാ ഇഞ്ചിപ്പുൽ എന്നീ പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് വിദേശ വിപണിയിൽ വളരെ ഡിമാൻഡ് ഉള്ള വനോത്പന്നമാണ്. മലയോര മേഖലയിൽ ഒക്കെ കാടുകളിൽ തനിയെ വളരുന്നു നിൽക്കുന്ന ഈ പുൽച്ചെടി മുറിച്ചു വാറ്റിയെടുക്കുന്ന തൈലമെന്ന പേരിൽ വ്യാജതൈലവും നല്ലവില നൽകി നമ്മൾ കടകളിൽ നിന്ന് വാങ്ങിക്കാറുണ്ട്. പുൽക്കൃഷി കുറഞ്ഞതിന്റെയും ഇടനിലക്കാരുടെ ചൂഷണത്തിന്റെയും ഫലമായി ഇന്ന് ഇഞ്ചപ്പുൽ കൃഷി വളരെയധികം കുറഞ്ഞു.

ഇടുക്കി വയനാട് തുടങ്ങിയ ജില്ലകളിലും അപ്പൂർവം മറ്റു ജില്ലകളിലും ആദിവാസി സഹകരണസംഘങ്ങൾ; ഇഞ്ചിപ്പുൽ തൈലം വാറ്റി വിപണിയിൽ എത്തിക്കുന്ന്നുണ്ട്. കൃഷി ചയ്യുന്നതിനും വാറ്റിയെടുക്കുന്നതിനും വളരെ ചെലവ് കുറവായ ഈ തൈലം പക്ഷെ മാർക്കറ്റിൽ എത്തുമ്പോൾ കിലോയ്ക്ക് 1500 രൂപ വരെ വില ലഭിക്കും. മികച്ച ഔഷധഗുണവും ഹൃദ്യമായ സുഗന്ധവുമുള്ള ഈ തൈലത്തിനു നാട്ടിലും വിദേശത്തും ആവശ്യക്കാർ ഏറെയാണ്. പുൽത്തൈലം കൃഷി ചെയ്യുന്നതിന് പ്രത്യേകിച്ച് പരിചരണം ഒന്നും ആവശ്യമില്ലാത്തതിനാൽ അനായാസം ആർക്കും കൃഷി ചെയ്യാൻ സാധിക്കും.

lemon grass

ഒക്ടോബര് നവംബര് മാസത്തിലാണ് കൃഷി തുടങ്ങാൻ പറ്റിയ സമയം നന്നായി കിളച്ചൊരുക്കിയ മണ്ണിൽ വിത്ത് വിതച്ചാണ് പുൽക്കൃഷി ചെയ്യുന്നത്. മൂന്ന് മൂന്നര മാസം കൊണ്ട് പുല്ലു വളർന്നു മുറിച്ചെടുക്കാൻ പാകത്തിലാകും. വിത്ത് വിതച്ചാൽ കുറച്ചു നനച്ചു കൊടുക്കണം ആവശ്യമെങ്കിൽ കളപറിച്ചു കൊടുക്കാം അതല്ലാതെ യാതൊരു തരത്തിലുള്ള വളമോ കീടനാശിനിയോ ഇതിനു വേണ്ട. ഇതിന്റെ നൈസർഗികമായ രൂക്ഷഗന്ധം കീടങ്ങളുടെയും പ്രാണികളുടെയും ഉപദ്രവത്തിൽ നിന്ന് ഇതിനെ അകറ്റി നിര്ത്തുന്നു. ആദ്യത്തെ തവണ മുറിച്ചതിനു ശേഷം രണ്ടു മാസം കൂടുമ്പോൾ പുല്ലു മുറിച്ചെടുക്കാം.

ഒരു ചെടിയിൽ നിന്ന് വർഷങ്ങളോളം വിളവെടുക്കാം. മുറിച്ചെടുത്ത പുല്ലു വളരെ ലളിതമായ രീതിയിലുള്ള സംവിധാനത്തിലാണ് വാറ്റിയെടുക്കുന്നത്. ഇളം ഇലകൾ ആണെങ്കിൽ 70 ശതമാനം വരെ തൈലം ലഭിക്കും . ഏകദേശം രണ്ടര മണിക്കൂറോളം വള്ളം ചേർത്ത്‌ ആവിയിൽ പുഴുങ്ങി തൈലം വേർതിരിക്കാം ഇതിന്റെ അവശിഷ്ടമായി ലഭിക്കുന്ന പുല്ല് ഉണക്കി കന്നുകാലികൾക്ക് കൊടുക്കാം കുരുമുളക് ഏലം എന്നിവയ്ക്ക് നല്ല ജൈവവളമായും ഉപയോഗിക്കാം

English Summary: pulthaiylam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds