കൃഷി ചെയ്യുമ്പോൾ ശാസ്ത്രീയമായ രീതികൾ അവലമ്പിച്ചാൽ ഉൽപാദനം വലിയതോതിൽ വർദ്ധിപ്പിക്കാനാകും എന്നത് അനുഭവസ്ഥർ സാക്ഷ്യം വഹിക്കുന്നു . അതുകൊണ്ട് തന്നെ ചിലവഴിക്കുന്ന സമയവും പണവും ഉപയോഗിച്ച് കൂടുതൽ വിളവെടുപ്പിന് എല്ലാ കർഷകരും ശ്രമിക്കേണ്ടതുമാണ്.
Scientific methods increase productivity. So every farmer should take care of this.
കൃഷിയുടെ പല ഘട്ടത്തിലും ഉല്പാദനക്ഷമത വർധിപ്പിക്കാനുതകുന്ന വിവിധ മാർഗങ്ങളിൽ ഒന്നാണ് പ്രൂണിങ് അഥവാ ശിഖരങ്ങൾ വെട്ടി മാറ്റൽ. കേൾക്കുമ്പോൾ പുത്തൻ അറിവായി തോന്നില്ലെങ്കിലും ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രിയ യാണിത്.
Running is one of the the methods of increasing production. It is an age-old tradition among Indian farmers.
ശിഖരങ്ങൾ വെട്ടി മാറ്റുക എന്നതിനപ്പുറം ചെയ്യേണ്ട സമയവും ചെയ്യേണ്ട രീതിയും ഉപയോഗിക്കേണ്ട ഉപകരണങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു. ശരിയായ രീതിയിലല്ലെങ്കിൽ പ്രൂണിങ് ചെയ്യുന്ന മരം അല്ലെങ്കിൽ ചെടി തന്നെ ഉണങ്ങി പോകാൻ സാധ്യതയുണ്ട്.
In the process ,the time ,the tools and the methods are very important .
ആദ്യമായി, ഇത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്താണെന്ന് നോക്കാം. സസ്യങ്ങൾക്ക് ആകൃതി കിട്ടാനും ആരോഗ്യം കിട്ടാനും ആയുർബലം വർദ്ധിപ്പിക്കാനും വളർച്ച വേഗത്തിലാക്കാനുമൊക്കെയാണ് പ്രൂനിങ് നടത്തുന്നത്. അനാവശ്യമായ ചില്ലകളും ഇലകളും മുറിച്ച് നീക്കം ചെയ്യുക വഴി സസ്യങ്ങൾ കൂടുതൽ കരുത്തോടെ വളരാൻ തുടങ്ങും. കേടുപാട് സംഭവിച്ച ഭാഗങ്ങൾ മുറിച്ചുമാറ്റുന്നത് മറ്റു ഭാഗങ്ങളിലേക്ക് രോഗങ്ങൾ വ്യാപിക്കുന്നത് തടയാനും വിളവ് കൂട്ടുനതിനും പ്രയോജനപ്പെടുന്നു .
Pruning promotes health of the plants and their productivity. It also helps to prevent infection from affected parts of the plants.
അടുത്തതായി എപ്പോഴാണ് ഈ കാര്യം ചെയ്യേണ്ടത് എന്ന് നോക്കാം. തണുപ്പ് കാലത്തിന്റെ അവസാനമാണ് ശരിയായ സമയം കാരണം ചെടികളുടെ വളർച്ച തീരെ ഇല്ലാത്ത സമയമാണിത്. ചില മരങ്ങൾ തനിയെ ഇലകൾ പൊഴിക്കാറു മുണ്ട്. മുറിച്ച ഭാഗം പൂർവ്വ സ്ഥിതിയിൽ ആകാനും ഈ സമയം അനുയോജ്യമാണ്.
The right time of pruning is late winter. Winter is also suitable for healing the wounds on the plants.
ചെടിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റുമ്പോൾ 45 ഡിഗ്രി ചെരിച്ചു മുറിക്കണം. വെള്ളം തങ്ങി നിന്ന് ആ ഭാഗം അഴുകാതിരിക്കാൻ അണുനാശിനി പുരട്ടേണ്ടതാണ്. ഹൈഡ്രജൻ പെറോക്സൈഡ് ഇതിനായി ഉപയോഗിക്കാം.
45 degree is the correct angle for cutting a branch. The cutting area should be disinfected using hydrogen peroxide.
പ്രൂണിങ് മൂന്ന് തരത്തിലുണ്ട്. ഹാർഡ് പ്രൂണിങ് ,സോഫ്റ്റ് പ്രൂണിംഗ് , തിന്നിംഗ് എന്നിവയാണ് ആ രീതികൾ. ആദ്യത്തെ രീതി അനുസരിച്ച് ചെടിയുടെ അടിഭാഗം മണ്ണിൽനിന്നും കുറച്ചു ഉയരത്തിൽ വച്ച് മുറിച്ചു മാറ്റുന്നു. ഇത് വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ചെയ്യാവൂ. രണ്ടാമത്തെ രീതി വർഷത്തിൽ ഒന്നിലധികം പ്രാവശ്യം ചെയ്യാവുന്നതാണ്. ഈ രീതിയിൽ ഇലകളും കമ്പുകളും മുറിച്ചുമാറ്റി പുതിയ ഇലകൾ വളരാൻ വഴിയൊരുക്കുന്നു. ഉണങ്ങിയ ചില്ലകളും പൂക്കളുമൊക്കെ ഈ രീതിയിൽ മുറിച്ചു മാറ്റാവുന്നതാണ്. തിങ്ങി വളരുന്ന ചെടികൾ ആണെങ്കിൽ അവയ്ക്കിടയിൽ വായു സഞ്ചാരത്തിനും പ്രകാശം കിട്ടാനുമൊക്കെ ഇത് വളരെയധികം സഹായിക്കുന്നു.മൂന്നാമത്തെ ഒരു രീതിയിൽ എല്ലാ ശിഖരങ്ങളും മരത്തിനോട് ചേർന്ന് വെട്ടിമാറ്റുന്നു . ഇതിനെ തിന്നിങ് എന്നാണ് പറയാറ്.
There are 3 methods for cutting plants and trees: hard pruning ,soft pruning and thinning. In hard pruning the tree is cut at the bottom itself a little above the ground. In soft pruning, branches, leaves and flowers are trimmed.
മുറിച്ചുമാറ്റാൻ ഉള്ള ഉപകരണങ്ങൾ അണുനാശിനിയിൽ മുക്കി മാത്രമേ ഉപയോഗിക്കാവൂ ഇല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ മുറിച്ച ഭാഗം അഴുകി പോകാൻ സാധ്യതയുണ്ട്. ഹാഡ് പ്രൂണിങ് വൈദഗ്ധ്യമുള്ളവർ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നാൽ സോഫ്റ്റ് പ്രൂണിങ് ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്.
The tools that are used to remove branches should be disinfected properly before pruning.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്ത് തെങ്ങിന് ചെയ്യേണ്ട കൃഷിപ്പണികൾ ഏതെല്ലാം ആണ്
Share your comments