പച്ചക്കറികൾക്കും പുതിയതായി നട്ടുകൊടുക്കുന്ന തൈകൾക്കും പുതിയിടുക എന്നത് വളരെ പണ്ടുമുതലേ കർഷകർ ശീലിച്ച പോന്ന ഒരു പ്രക്രിയ ആണ്. സൂര്യപ്രകാശം നേരിട്ട് മണ്ണിൽ പതിക്കുന്നതുമൂലമുള്ള ജലനഷ്ടം തടയാൻ ആയിരുന്നു പുതയിടൽ നടത്തിയിരുന്നത് . ജൈവ വസ്തുക്കളോ ജൈവ അവശിഷ്ടങ്ങളോ ആണ് ഇങനെ പുതയിടാൻ ഉപയോഗിച്ചിരുന്നത്. വേനല്ക്കാലതാണു കൂടുതലായും പുതയിടൽ ചെയ്തുപോന്നിരുന്നത് എന്നാൽ മാറിയ കാർഷിക സംസ്‌കൃതിക്കനുസരിച്ചു പുതിയ കാർഷിക മാധ്യമങ്ങൾ വന്നതോടെ വന്നതോടെ പുതയിടലിന്റെ രീതിയും ഉദ്ദേശവും തന്നെ മാറിപ്പോയി ഇന്ന് പലരും കളകൾ വളർന്നു വരുന്നത് തടയാനും വേണ്ടികൂടിയാണ് പുതയിടൽ നടത്തുന്നത്. ഇന്ന് പലരും പുതയിടൽ ചെയ്യന്നത് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചാണ് വൈക്കോൽ,ഉണക്കിയ പുല്ല് ,തുടങ്ങിയവ ഉപയോഗിച്ചാണ് പുതയിടൽ പതിവ് .പുതയിടൽ കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്നു നോക്കാം.
സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ മണ്ണില്‍നിന്നും ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കുന്നതുമൂലം ജലസേചനത്തിന്റെ അളവും നല്ലൊരുപരിധിവരെ കുറയ്ക്കാനാവും.
പുതയിടുന്ന ജൈവവസ്ത്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം. ഏറുകയും ചെയ്യും. ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരുകയും ചെയ്യും.മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ വിരാജിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം പുതയിടാനായും മണ്ണില്‍ പച്ചിലവളമായും ഉപയോഗിക്കാനായി ശീമക്കൊന്ന വളര്‍ത്തിയാല്‍ മണ്ണില്‍ വളം ചേര്‍ക്കുന്നത് നല്ലൊരുശതമാനം വരെ കുറയ്ക്കാവുന്നതാണ്..
Share your comments