1. Organic Farming

മണ്ണില്ലാകൃഷി ആണ് ഇപ്പോൾ വൈറൽ

മണ്ണ് പൂർണ്ണമായും ഒഴിവാക്കി ഉപയോഗശൂന്യമായ ദിനപത്രം, ചകിരിച്ചോർ കമ്പോസ്റ്റ്, ചാണകപ്പൊടി, എന്നിവ ഗ്രോബാഗിൽ വിവിധ അടുക്കുകളായി നിറച്ചാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കുന്നത്.

Arun T
മണ്ണില്ലകൃഷി
മണ്ണില്ലകൃഷി

മട്ടുപ്പാവിലെ കൃഷി യാണ് ഇപ്പോൾ വൈറൽ തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിൽ നിന്ന് ആരംഭിച്ച മണ്ണില്ലകൃഷി വൈറലായി ചാത്തന്നൂർ കാർഷിക സ്കോൽ ഉൾപ്പെടുന്ന ഇത്തിക്ക ബ്ലോക്ക് പഞ്ചായത്തിന്റെ 'പോഷക ശ്രീ പദ്ധതി വഴിയാണ്. കൂടാതെ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ 400 ഗ്രോബാഗുകളിൽ തിരിനന സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന മണ്ണില്ലാകൃഷി കോളം അതിവേഗം ഏറ്റെടുത്തുകഴിഞ്ഞു.

മണ്ണ് പൂർണ്ണമായും ഒഴിവാക്കി ഉപയോഗശൂന്യമായ ദിനപത്രം, ചകിരിച്ചോർ കമ്പോസ്റ്റ്, ചാണകപ്പൊടി, എന്നിവ ഗ്രോബാഗിൽ വിവിധ അടുക്കുകളായി നിറച്ചാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കുന്നത്. മിശ്രിതത്തിലെ പുളിരസം മാറ്റാൻ 20 ഗ്രാം കുമ്മായം, ഡോളമൈറ്റ് മിശ്രിതത്തിന്റെ മുകളിൽ വിതറി ഒരാഴ്ച്ച നനയ്ക്കുന്നു. ഇതിനുശേഷമാണ് ഉകൾ നടുന്നത് മിശ്രിതം നിറയ്ക്കുമ്പോൾ തന്ന തിരിനന നന്നുള്ള തിരി ഗ്രോബാഗിന്റെ മധ്യഭാഗത്തുകൂടി കടത്തണം. മട്ടുപ്പാവിൽ - ഇഞ്ചി വ്യാസമുള്ള പൈപ്പുകൾ സമാന്തരമായി തമ്മിൽ യോജിപ്പിച്ച് ദ്വാരങ്ങൾ ഇ അതിനുള്ളിലേക്ക് ഗ്രോബാഗിലെ തിരികൾ കടത്തുന്നു. പൈപ്പുകളുടെ അറ്റം എൻഡ് ക്യാപ് ഉപയോഗിച്ച് അടയ്ക്കുന്നു. മറ്റേ അറ്റത്ത് കൂടിയാണ് വെള്ളം നിറയ്ക്കുന്നത്. ഗ്രോ ബാഗിൽ നിന്ന് പുല്ല് വരാതിരിക്കാനായി ദിനപത്രം ഉപ യോഗിച്ച് പുതയിടണം. ചെടികളുടെ വളർച്ച അനുസരിച്ച് ആഴ്ചയിലൊരിക്കൽ വളപ്രയോഗം ന ടത്തണം. പൈപ്പുകളിൽ കൂടിയും വളപ്രയോഗം അഥവാ ഫെർട്ടിഗേഷനും നൽകാവുന്നതാണ്. മണ്ണ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ അനുവർത്തിക്കുന്ന എല്ലാ കാർഷിക മുറകളും ഇതിലും അനുവർത്തി ക്കാവുന്നതാണ്.

നേട്ടങ്ങൾ

മണ്ണ് ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെ അപേക്ഷിച്ച് വിളവ ഊട്ടിയിലധികം. ഗുണമേന്മയും

സാധാരണ മണ്ണ് ഉപയോഗിച്ചുള്ള ഗോബാൾ 10-15 കിലോഗ്രാം ഭാരം ഉള്ളപ്പോൾ മണ്ണിലാ ഗാബാഗിന് ഭാരം 5-6 കിലോഗ്രാം മാത്രം

. കുറവായതിനാൽ ഗാബാഗുകൾ കൂടുതൽ തവണ ഉപയോഗിക്കാം തിരിനന ഉപയോഗിക്കുന്നതിനാൽ മട്ടുപ്പാവിൽ ചോർച്ച ഒഴിവാക്കി ബലക്ഷയം കുറയ്ക്കാം. നഗരപ്രദേശങ്ങളിൽ മേൽമണ്ണ് കിട്ടുന്നതിനും മുകളിൽ കയറ്റാനും ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. ലോചന കാര്യക്ഷമത വളരെ കൂടുതൽ തിരിനന സംവിധാനത്തിന് ഏറ്റവും നല്ല മാധ്യമമാണ് മണ്ണില്ലാ കൃഷിയിൽ ഉപയോഗിക്കുന്നത്.

രോഗകീടങ്ങൾ വളരെ കുറവ്.

English Summary: SOILLESS FARMING IS NOW BECOMING TRENDING

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds