<
  1. Organic Farming

മധുരക്കിഴങ്ങ് വിളവെടുപ്പ് മഹോത്സവം.

വടക്കൻ പറവൂർ : എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ ആരംഭിച്ച മധുര ഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞിത്തൈ നന്മകൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി.

K B Bainda
vadakkekkara
വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ മധുര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മധുരക്കിഴങ്ങ് വിളവെടുത്തപ്പോൾ

വടക്കൻ പറവൂർ : എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ ആരംഭിച്ച മധുര ഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞിത്തൈ നന്മകൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ശ്രീ അരുൺ, ശ്രീ. വരുൺ, ഭൂകൃഷ്ണ, കാഞ്ഞാങ്ങാട് മുതലായ ഇനങ്ങളാണ് വടക്കേക്കര പഞ്ചായത്തിൽ മധുര ഗ്രാമം പദ്ധതിയിലൂ ടെ പ്രചരിപ്പിച്ചത്.

ശരാശരി വിളവ് 25 ടൺ ഹെക്റ്ററിന് 100 ദിവസം കൊണ്ട് ലഭിക്കുന്നതാണ് ഈയിനങ്ങളുടെ പ്രത്യേകത. ഭൂകൃഷ്ണ എന്ന പുതിയ ഇനം ആന്തോ സയാനിൻ എന്ന ആൻ്റി ഓക്സിഡൻ്റിൻ്റെ ഒരു കലവറയാണ്.

100 ഗ്രാം കിഴങ്ങിൽ 90 Ml.gmആന്തോ സയാനിൻ അടങ്ങിയിട്ടുണ്ട്. പോഷക സുരക്ഷക്കാ വശ്യമായ ഫോസ്ഫറസ് ,കാൽസ്യം ,പൊട്ടാഷ്യം ഇരുമ്പ് എന്നീ മൂലകങ്ങൾ ധാരാളമായി മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ആരംഭിച്ച മധുര ഗ്രാമം പദ്ധതിയിലൂടെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ 10 ഏക്കർ കൃഷിയിറക്കി. അടുത്ത വർഷം 100 ഏക്കർ സ്ഥലത്ത് വ്യാപിപ്പിക്കുവാനായി CTCRI യും വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ചേർന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നു.

ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. മിനി വർഗ്ഗീസ് മാണിയറ അദ്ധ്യക്ഷത വഹിച്ചു. CTCRI പ്രിൻസിപ്പൽ സയൻ്റിസ്റ്റ് Dr.G. ബൈജു. സീനിയർ സയൻ്റിസ്റ്റ് Dr. ജഗനാഥൻ ,സീനിയർ ടെക്ക നിക്കൽ ഓഫീസർ VR.ശശാങ്കൻ ,സീനിയർ ടെക്ക്നീഷ്യൻ .DT. റെജിൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ശ്രീമതി. ബീന രത്നൻ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിതാഷൺ മുഖൻ ,സിന്ധു മനോജ് ,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് TK. ബാബു. ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.MK. ഷിബു .ബാങ്ക് വൈസ് പ്രസിഡൻ്റ് ജോർജ് തച്ചിലകത്ത്. ശ്യാംലാൽ പടന്നയിൽ ,വർഗ്ഗീസ് മാണിയറ ,മേഴ്സി ജോണി ,ഇന്ദിരാദേവി ടീച്ചർ ,കൃഷി അസിസ്റ്റൻ്റ് മാരായ VS. ചിത്ര ,SK. ഷിനു ,റൂബൻ മെൻറ്റസ് ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Sweet Potato Harvest Festival.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds