സൂര്യതാപീകരണം വഴി മണ്ണിലുള്ള നിമാവിരകൾ രോഗകാരികളായ സൂക്ഷ്മജീവികൾ, കീടങ്ങൾ എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാം. സൂര്യതാപത്തെ ഉപയോഗിച്ച് മണ്ണിനെ അണുനശീകരണം ചെയ്തെടുക്കുന്ന രീതിയാണ് ഇത്.
സൂര്യ താപീകരണം ചെയ്യുന്ന വിധം
ആദ്യമായി മണ്ണ് കുതിരുന്ന വിധം നന്നായി നനയ്ക്കുക. അതിനുശേഷം മുകളിൽ സുതാര്യമായ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. പ്ലാസ്റ്റിക്കിന്റെ നാലു വശങ്ങളും മണ്ണിനോട് ചേർത്ത് കല്ല് ഉപയോഗിച്ചോ മണ്ണ് ഉപയോഗിച്ചോ ഉറപ്പിക്കുക. കുറഞ്ഞത് മൂന്ന് ആഴ്ചയിൽ എങ്കിലും ഈ വിധത്തിൽ സൂര്യ താപീകരണത്തിന് വിധേയമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നിമാവിരയേയും കളകളെയും നശിപ്പിക്കാൻ സൂര്യതാപീകരണം ഉത്തമം
കാലാവസ്ഥ അനുസരിച്ച് ആറ് മുതൽ എട്ട് ആഴ്ച വരെ ഇതാകാം. ഈ രീതി കൂടുതൽ സൂര്യ പ്രകാശം ലഭിക്കുന്ന സമയത്ത് ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം. പ്രകാശരശ്മികൾ മണ്ണിൻറെ താപനില ഉയർത്തുന്നത് വഴി മണ്ണിലെ കുറെയധികം നിമാവിരകളും രോഗകാരികളായ സൂക്ഷ്മജീവികളെയും കളകളുടെ വിത്തുകളും നശിപ്പിക്കുന്നു.
വലിയ കൃഷിയിടങ്ങളിൽ സൂര്യ താപീകരണം പ്രായോഗികമല്ല. എന്നിരുന്നാലും ഇത് വിത്ത് വിതയ്ക്കാൻ ഉദ്ദേശിക്കുന്നതോ നേഴ്സറി നിർമിക്കാൻ ഉദ്ദേശിക്കുന്നതോ ആയ ചെറിയ സ്ഥലത്തേക്ക് വളരെ ഉപകാരപ്രദമായ രീതിയാണ്. മണ്ണും ചാണകവും വെള്ളവുമായി കൂട്ടിക്കലർത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്തു കുറെ ആഴ്ച വെയിലത്ത് വയ്ക്കുന്നത് മറ്റൊരു സൂര്യ താപീകരണ രീതിയാണ്.
Sun exposure can control soil nematodes, pathogenic microorganisms and pests to some extent. This is a method of disinfecting the soil using sunlight.
ഇങ്ങനെ ചെയ്തെടുത്ത മണ്ണ് വിത്തുകൾ വിതയ്ക്കുന്നതിനു വേണ്ടിയോ അല്ലെങ്കിൽ ചെറിയ പോളി ബാഗുകളിൽ തൈകൾ നടുന്നതിന് വേണ്ടിയോ ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണിന് ചൂടുചികിത്സാ - സൂര്യതാപീകരണം
Share your comments