<
  1. Organic Farming

ഏലക്കയ്ക്ക് നല്ല പച്ച നിറം ലഭ്യമാക്കുവാനും, വിപണിയിൽ നല്ല വില ലഭ്യമാക്കുവാനും ചെയ്യേണ്ട കാര്യങ്ങൾ

ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും ഏലം കൃഷി ചെയ്യുന്നത്. ഏലം കൃഷിയിൽ നല്ല രീതിയിൽ ലാഭം കൊയ്യാൻ അറിയേണ്ട കാര്യം അതിൻറെ സംസ്കരണ രീതിയാണ്. ഒക്ടോബർ - ഫെബ്രുവരി, സെപ്റ്റംബർ - നവംബർ മാസങ്ങളിലാണ് ഏലയ്ക്ക വിളവെടുക്കുന്നത്. വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കപുരകളിൽ ചൂടു നൽകിയോ സംസ്കരിച്ച് എടുക്കുന്നു.

Priyanka Menon
ഒക്ടോബർ - ഫെബ്രുവരി, സെപ്റ്റംബർ - നവംബർ മാസങ്ങളിലാണ് ഏലയ്ക്ക വിളവെടുക്കുന്നത്.
ഒക്ടോബർ - ഫെബ്രുവരി, സെപ്റ്റംബർ - നവംബർ മാസങ്ങളിലാണ് ഏലയ്ക്ക വിളവെടുക്കുന്നത്.

ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും ഏലം കൃഷി ചെയ്യുന്നത്. ഏലം കൃഷിയിൽ നല്ല രീതിയിൽ ലാഭം കൊയ്യാൻ അറിയേണ്ട കാര്യം അതിൻറെ സംസ്കരണ രീതിയാണ്. ഒക്ടോബർ - ഫെബ്രുവരി, സെപ്റ്റംബർ - നവംബർ മാസങ്ങളിലാണ് ഏലയ്ക്ക വിളവെടുക്കുന്നത്. 

വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കപുരകളിൽ ചൂടു നൽകിയോ സംസ്കരിച്ച് എടുക്കുന്നു. ഏലയ്ക്ക ഉണക്കി എടുക്കുമ്പോൾ സ്വാഭാവിക പച്ച നിറം നഷ്ടപ്പെടാതെ നോക്കേണ്ടതും ഈർപ്പം 8 മുതൽ 12 ശതമാനമായി കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

ഏലയ്ക്ക ഉണക്കൽ പ്രക്രിയയിൽ ഏറ്റവും ലാഭകരം വെയിലത്ത് നിരത്തി ഏകദേശം എട്ട്, പത്ത് ദിവസം കൊണ്ട് ഉണക്കിയെടുക്കുന്ന രീതിയാണ്. ഇതു കൂടാതെ കൃത്രിമ ഉണക്കൽ രീതിയും കർഷകർ അറിഞ്ഞിരിക്കണം.

The most economical way of drying cardamom is to dry it in the sun for about eight to ten days. In addition, farmers should be aware of artificial drying methods.

കൃത്രിമമായി ഉണക്കാം

ഇതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സംസ്കരണപുരകൾ ആവശ്യമാണ്. വിളവ് എടുത്തതിനുശേഷം ഏലയ്ക്ക നല്ല ശുദ്ധജലത്തിൽ ഇട്ടു കഴുകി മാലിന്യങ്ങൾ അകറ്റുക. അതിനുശേഷം അടിഭാഗത്ത് കമ്പിവല ഘടിപ്പിച്ചിട്ടുള്ള തട്ടുകളിൽ നിരത്തിയിടുക. ഉണക്ക പുരയിൽ തയ്യാറാക്കിയിട്ടുള്ള ഇരുമ്പ് ചൂളയിൽ വിറകിട്ടു കത്തിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട ലോഹ കുഴലിൽ കൂടി ചൂട് ഉണക്കപുര മുഴുവൻ നിറയുന്നു. ഉള്ളിലെ ചൂട് പ്രാരംഭത്തിൽ 4 മണിക്കൂർ നേരം 50 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തണം. തുടർന്ന് 45 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുക. അവസാനം ഒരു മണിക്കൂർ നേരം ചൂട് 60 ഡിഗ്രി സെൽഷ്യസ് ക്രമീകരിച്ച് നിർത്തുകയും വേണം. ഏകദേശം 24 മണിക്കൂർ സമയം വേണ്ടിവരും ഈവിധം ഉണക്കിയെടുക്കാൻ. കായ്കൾ വേർപ്പെടുത്താൻ രണ്ടുദിവസം ആവശ്യമായിവരുന്നു. ഇതിനുശേഷം ഉണക്കിയെടുത്ത കായ്കൾ ട്രേകളിൽ ഇട്ട് തിരുമി ഇതിൻറെ ഞെടുപ്പും മറ്റു അവശിഷ്ടങ്ങളും കളയുക.

വൃത്തിയാക്കിയ ഏലയ്ക്ക ഈർപ്പം തട്ടാതെ പൊളി‌ത്തീൻ ലൈനിങ് ഉള്ള ചാക്കുകളിൽ നിറയ്ക്കുക. ഉണക്കുന്നതിന് മുൻപ് 10 മിനിറ്റ് നേരം രണ്ടുശതമാനം വീര്യമുള്ള വാഷിംഗ് സോഡാ ലായനിയിൽ മുക്കി എടുത്താൽ നല്ല പച്ച നിറം ലഭിക്കും.

English Summary: Things to do to get good green color for cardamom and good price in the market

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds