നമ്മുടെ അടുക്കളയിലും അടുക്കള തോട്ടങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പച്ചമുളക് .വളരെ കുറച്ച് സ്ഥലമുള്ളവർ പോലും പച്ചമുളക് നട്ട് പരിപാലിക്കാൻ ഏറെ താത്പര്യം കാണിക്കും .പൊതുവേ വേനൽ കാലത്തെ അപേക്ഷിച്ച് മഴക്കാലം പച്ചമുളകിന് അനുകൂല കാലമാണ് . വളർച്ചയ്ക്ക് ധാരാളം ജലം വേണ്ടിവരുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക് .
നമ്മുടെ അടുക്കളയിലും അടുക്കള തോട്ടങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പച്ചമുളക് .വളരെ കുറച്ച് സ്ഥലമുള്ളവർ പോലും പച്ചമുളക് നട്ട് പരിപാലിക്കാൻ ഏറെ താത്പര്യം കാണിക്കും .പൊതുവേ വേനൽ കാലത്തെ അപേക്ഷിച്ച് മഴക്കാലം പച്ചമുളകിന് അനുകൂല കാലമാണ് . വളർച്ചയ്ക്ക് ധാരാളം ജലം വേണ്ടിവരുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക് . വേനൽ കാലത്ത് വെള്ളത്തിന്റെ ലഭ്യത കുറവും ,കായ് ഈച്ച ശല്യവും ,കുരിടിപ്പും പച്ചമുളകിനെ വല്ലാതെ ബാധിക്കുന്ന രോഗങ്ങളാണ് .എത്ര കീടനാശിനി പ്രയോഗം നടത്തിയാലും ഇതിൽ നിന്ന് രക്ഷനേടാൻ ബുദ്ധിമുട്ടായിരിക്കും . ഈ സമയത്ത് പച്ചമുളകിന്റെ ഉൽപാദന കുറവ് പച്ചമുളകിന്റെ വില 2000 വരെ എത്തിച്ചു.
എന്നാൽ മഴക്കാലം വരുന്നതോടെ സ്ഥിതി മാറും മിക്കവാറും നല്ല മഴ കിട്ടുന്നതോടെ ഈച്ച ശല്യവും കുരി ടിപ്പും വിടവാങ്ങാൻ തുടങ്ങും പുതിയ ഇലയും കൂമ്പും നാമ്പെടുക്കാൻ തുടങ്ങുകയും ചെയ്യും . ഈ സമയത്ത് പച്ചമുളകിന് സുഖചികിത് സ നൽകിയാൽ ഏറെ നാൾ നല്ലപോലെ കായ്ക്കൾ തരും . വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ തടം കോരി ജൈവ വളപ്രയോഗം നടത്തിയാൽ പച്ചമുളക് ഏറെ നാൾ കായ്ക്കൾ തരും . ചാണകവും കോഴി കഷ്ടവും കംബോസ്റ്റും ഇട്ട് പരിപാലിക്കുന്നതായിരിക്കും നല്ലത് .ധാരാളം വെള്ളം കിട്ടുന്ന സമയമായതിനാൽ കോഴി കഷ്ടം വളം ഇടുന്നതിൽ കുഴപ്പമില്ല . വളപ്രയോഗം കഴിഞ്ഞാൽ തടങ്ങിൽ ഉയരത്തിൽ വെള്ളം വാർന്ന് പോകതക്ക രീതിയിൽ മണ്ണിടാം .ഇങ്ങനെ വളം നൽകി പരിപാലിക്കുന്ന ചെടികൾ മൂന്ന് വർഷം വരെ സ്ഥിരം വിളവ് തരും.
English Summary: Treatment for green chillies during monsoon
Share your comments