<
  1. Organic Farming

കുളവാഴത്തടത്തില്‍ പച്ചക്കറി വളര്‍ത്താം

ജലഗതാഗതത്തിനു തടസ്സം സൃഷ്ടിച്ച് മനുഷ്യന്റെയും മത്സ്യസമ്പത്തിന്റെയും ആവാസവ്യവസ്ഥയും പരിസ്ഥിതി സന്തുലനവും തകിടം മറിക്കുന്ന കുളവാഴ (Eicchornea crassipes) എന്ന കളയെ ഫലപ്രദമായി നിയന്ത്രിക്കുക അസാദ്ധ്യം. ദ്രുതഗതിയില്‍ വളരുന്ന ഈ ജലസസ്യം രണ്ടാഴ്ച കൊണ്ട് ഇരട്ടിക്കും. പ്രജനനം കായികമായും വിത്തു വഴിയുമാണ്. ഇവ ധാരാളം വിത്ത് ഒരേ സമയം ഉത്പാദിപ്പിക്കുന്നു. കൂടാതെ അവയുടെ അങ്കുരണശേഷി മുപ്പത് വര്‍ഷത്തോളം നിലനില്‍ക്കുയും ചെയ്യും. ഇതാണ് ഇവയെ നിയന്ത്രിക്കുന്നതിനു പകരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നുളള ഗവേഷണം കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്താന്‍ ഇടയാക്കിയത്.

KJ Staff

ജലഗതാഗതത്തിനു തടസ്സം സൃഷ്ടിച്ച് മനുഷ്യന്റെയും മത്സ്യസമ്പത്തിന്റെയും ആവാസവ്യവസ്ഥയും പരിസ്ഥിതി സന്തുലനവും തകിടം മറിക്കുന്ന കുളവാഴ (Eicchornea crassipes) എന്ന കളയെ ഫലപ്രദമായി നിയന്ത്രിക്കുക അസാദ്ധ്യം. ദ്രുതഗതിയില്‍ വളരുന്ന ഈ ജലസസ്യം രണ്ടാഴ്ച കൊണ്ട് ഇരട്ടിക്കും. പ്രജനനം കായികമായും വിത്തു വഴിയുമാണ്. ഇവ ധാരാളം വിത്ത് ഒരേ സമയം ഉത്പാദിപ്പിക്കുന്നു. കൂടാതെ അവയുടെ അങ്കുരണശേഷി മുപ്പത് വര്‍ഷത്തോളം നിലനില്‍ക്കുയും ചെയ്യും. ഇതാണ് ഇവയെ നിയന്ത്രിക്കുന്നതിനു പകരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നുളള ഗവേഷണം കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്താന്‍ ഇടയാക്കിയത്.

കേരളത്തില്‍ കൃഷിയോഗ്യമായ കരഭൂമി കുറയുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക അത്യാവശ്യവും. വെളളത്താല്‍ ചുറ്റപ്പെട്ട തുറസ്സായ സ്ഥലങ്ങളില്‍ സൂര്യപ്രകാശം സുലഭമായി ലഭ്യമാണ്. പച്ചക്കറി കൃഷിക്ക് സൂര്യപ്രകാശ ലഭ്യത അത്യന്താപേക്ഷിതവും. ഇത്തരം ജലസ്രോതസ്സുകളിലാണ് കുളവാഴ അമിതമായി വളരുന്നത്. കുളവാഴയുടെ തണ്ടിലുളള വായു നിറച്ച അറകള്‍ അവയെ വെളളത്തില്‍ പൊങ്ങി ഒഴുകി നടക്കാന്‍ സഹായിക്കും. അവയുടെ ഈ പ്രത്യേകത പ്രയോജനപ്പെടുത്തി ഓടങ്ങളുണ്ടാക്കി അതില്‍ പലതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്ന നൂതന സാങ്കേതിക വിദ്യയാണ് കണ്ടെത്തുന്നതും ഇവിടെ പരിചയപ്പെടുത്തുന്നതും.

കുളവാഴകള്‍ കെട്ടിക്കിടക്കുന്ന അധികം ഒഴുക്കില്ലാത്ത ജലാശയങ്ങള്‍ ഇതിന് അനുയോജ്യമാണ്. 5.5 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുളള കുളവാഴ തവാരണകള്‍ ഓടം പോലെ പരീക്ഷണത്തിനായി നിര്‍മിച്ചു. ഒരേ സ്ഥലത്തു തന്നെ തവാരണകള്‍ ഒഴുകിപോകാതെ നിറുത്താന്‍ തടത്തിന്റെ നീളത്തിലും വീതിയിലും മൂലകള്‍ തിരിച്ച് മുളങ്കമ്പുകള്‍ വെളളത്തിലേക്കിറക്കി ഉറപ്പിക്കണം. ക്രമീകരിച്ച സ്ഥലത്തിനകത്ത് നല്ലവണ്ണം മൂത്ത കുളവാഴ വേര് ഭാഗം വെളളത്തില്‍ ഒഴുകി നില്ക്കുന്നതുപോലെ നിറയ്ക്കണം. അതിനു മുകളിലേക്ക് കൂടുതല്‍ കൂടുതല്‍ പോളകള്‍ വാരിക്കൂട്ടി 70-100 സെ. മീ ഉയരത്തിലുളള തടങ്ങള്‍ തയാറാക്കുക. ഇപ്രകാരം ചെയ്യാന്‍ നിശ്ചയിച്ച തടത്തിന്റെ വിസ്തൃതിയുടെ ഏഴ് ഇരട്ടി സ്ഥലത്തെ പോള ആവശ്യമായി വരും. ഇങ്ങനെ ബാക്കി ജലാശയത്തിലെ പോള നീക്കാനും കഴിയും. ഏറ്റവും മുകളില്‍ പൊങ്ങി നില്‍ക്കുന്ന ഇലത്തണ്ടുകള്‍ മുറിച്ച് തടം ഒരേ നിരപ്പാക്കണം. അതിനു മേലെ നേരിയ നിര ചകിരിച്ചോര്‍ കമ്പോസ്‌റ്റോ സാധാരണ കമ്പോസ്‌റ്റോ കുളവാഴയഴുകി പൊടിഞ്ഞതോ വിരിക്കണം. നടുന്ന ചെടിയുടെ വേര് പിടിച്ചു വയ്ക്കാനാണിത്. നടന്‍ തയ്യാറായ ചീരത്തൈകള്‍ 5 സെ. മീ. അകലത്തില്‍ പറിച്ചു നടാം. ഒന്നിടവിട്ട ആഴ്ച 19:19:19 ഉം ചാണകത്തെളിയും 10 ഗ്രാം ലിറ്ററൊന്നിന് എന്ന തോതില്‍ മാറി മാറി നല്‍കാം. ചീര ഒന്നര അടി പൊക്കമാകുമ്പോള്‍ വിളവെടുക്കാം. ഇപ്രകാരം വെളളരി വര്‍ഗ്ഗത്തില്‍പ്പെട്ടതോ വിളദൈര്‍ഘ്യം കുറഞ്ഞതുമായ പച്ചക്കറികള്‍ അനായാസം കൃഷി ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* തടത്തിന്റെ ഉറപ്പും സ്ഥിരതയും ഏറ്റവും താഴെയുളള കുളവാഴ നിരയുടെ മൂപ്പനുസരിച്ചായിരിക്കും.

* വീതിയും നീളവും കളയുടെ ലഭ്യതയും കര്‍ഷകന് ആവശ്യാനുസരണം ക്രമീകരിക്കാം.

* കൃഷി ചെയ്യുന്ന വിളയുടെ ദൈര്‍ഘ്യമനുസരിച്ച് തടത്തിന്റെ ഉയരം വ്യത്യാസപ്പെടുത്തണം.

ഡോ. വന്ദന വേണുഗോപാല്‍,

പ്രൊഫസര്‍ (അഗ്രോണമി), നെല്ല് ഗവേഷ കേന്ദ്രം, മങ്കൊമ്പ്

കേരള കാര്‍ഷിക സര്‍വകലാശാല

ഫോണ്‍ : 9847514726

English Summary: Vegetable farming in shore contained water hyacinth

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds