1. Organic Farming

അക്ഷരമുറ്റത്തെ കൃഷിത്തോട്ടം - കുഞ്ഞുതലമുറയെ വളർത്തിയെടുക്കുക

മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അറിവു നേടാന്‍ കൃഷി സഹായകമാകും, കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്തുവാനും, കൃഷിയെന്നത് ജീവന മാർഗ്ഗമാണ് അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ് എന്നുകൂടി അവർ മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്‌ എന്ന് മന്ത്രി പറഞ്ഞു.

Arun T
അക്ഷരമുറ്റത്തെ കൃഷിത്തോട്ടം” പദ്ധതിയുടെ വിത്തിടീൽ കർമ്മം 31/1/2024 ബുധൻ 12 pm ന് ബഹുമാനപെട്ട മന്ത്രി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു
അക്ഷരമുറ്റത്തെ കൃഷിത്തോട്ടം” പദ്ധതിയുടെ വിത്തിടീൽ കർമ്മം 31/1/2024 ബുധൻ 12 pm ന് ബഹുമാനപെട്ട മന്ത്രി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

അക്ഷരമുറ്റത്തെ കൃഷിത്തോട്ടം 

ക്ലാസ് മുറികളിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കാതെ പഠനത്തോടൊപ്പം മണ്ണിനെയും, പ്രകൃതിയേയും നമ്മുടെ സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും അടുത്തറിയാനും കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുമായി നമ്മുടെ കുഞ്ഞു തലമുറയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം, വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയവും സസ്യവേദ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് സരസ്വതി വിദ്യാലയത്തിലെ കുട്ടികൾക്കായി സമർപ്പിക്കുന്ന “ അക്ഷരമുറ്റത്തെ കൃഷിത്തോട്ടം” പദ്ധതിയുടെ വിത്തിടീൽ കർമ്മം 31/1/2024 ബുധൻ 12 pm ന് ബഹുമാനപെട്ട മന്ത്രി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

കുട്ടികർഷകർ
കുട്ടികർഷകർ

മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അറിവു നേടാന്‍ കൃഷി സഹായകമാകും, കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്തുവാനും, കൃഷിയെന്നത് ജീവന മാർഗ്ഗമാണ് അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ് എന്നുകൂടി അവർ മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്‌ എന്ന് മന്ത്രി പറഞ്ഞു. ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കുട്ടികർഷകർക്ക് സാധിക്കും. പണ്ടുകാലത്ത് ഒരു വീട്ടിലേക്കാവശ്യമായിരുന്ന പച്ചക്കറികൾ അവരവരുടെ വീട്ടിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുമായിരുന്നു എന്നാൽ ഇന്നത്തെ തിരക്ക് മൂലം നമുക്ക് അതിനായി സാധിക്കുന്നില്ല.

അന്യസംസ്ഥാനങ്ങളിൽ നിന്നും ദിനംപ്രതി കേരളത്തിലേക്ക് കയറ്റി വിടുന്ന പച്ചക്കറിയിലെ ഹോർമോണുകളും, ആന്റിബയോട്ടിക്കുകളും കഴിച്ചു ശീലിച്ച നമുക്ക് ഇനി വിഷരഹിത ഭക്ഷണം കഴിക്കണമെങ്കിൽ നമുക്ക് വീണ്ടും മണ്ണിലേക്ക് ഇറങ്ങിയേ മതിയാകൂ എന്നും സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ ഡോ.ദേവി മോഹനൻ അറിയിച്ചു, നമുക്ക് നമ്മുടെ പൂർവികർ പറഞ്ഞുതന്ന “ കതിരിൽ വളം വെച്ചിട്ട് കാര്യം ഇല്ല ” എന്ന പഴംചൊല്ല് അൻവർഥമാക്കിയാലോ? അതിനായി പുതുതലമുറയിൽ നിന്നും ഒന്നേന് നമുക്ക് തുടങ്ങാം .

എന്താണ് അക്ഷരമുറ്റത്തെ കൃഷിത്തോട്ടം? എങ്ങനെ നടപ്പിലാക്കും?

വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക, കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്നും പുതുതലമുറയെ ബോധ്യപ്പെടുത്തുക, വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാലയങ്ങളിലേക്ക് ഇ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം എന്ന ഒഎൻവിയുടെ നിത്യഹരിത കവിത പോലെ നാളത്തെ കുട്ടികൾ “എന്റെ കൃഷി ! എന്റെ സംസ്‍ക്കാരം ” എന്നെ പഠിപ്പിച്ചത് എന്റെ സരസ്വതി വിദ്യാലയത്തിൽ നിന്നും എന്ന് കൂടി അവർ പാടിനടക്കട്ടെ. അതിനായി നമുക്ക് ഇപ്പോൾ അവർക്കായി ഒരു അവസരം നൽകാം.

മണ്ണിൽ ചവിട്ടാൻ മടിക്കുന്ന പുതുതലമുറയെ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷിയിലൂടെ നമുക്ക് വാർത്തെടുക്കാം, വിദ്യാലയത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് സെമി ഹൈടെക് വെജിറ്റബിൾ ഗാർഡൻ നിർമ്മിക്കാം, സാങ്കേതിക വിദ്യയിൽ കൃഷിചെയ്ത് പരിപാലനമുറ / വിളവെടുപ്പ് നടത്തുന്നു. അതാണ് “ അക്ഷരമുറ്റത്തെ കൃഷിത്തോട്ടം “
ഇ പദ്ധതി സസ്യവേദ റിസേർച്ച് ഫൌണ്ടേഷന്റെ അഭിമുഖ്യത്തിൽ സരസ്വതിവിദ്യാലയത്തിൽ കുട്ടികൾക്കായി ആരംഭിച്ചതെന്ന് സസ്യവേദ റിസേർച് ഫൌണ്ടേഷൻ ഡയറക്ടർമാരായ പ്രവീൺ കുമാർ ,അനീഷ്, ധനേഷ് എന്നിവർ അറിയിച്ചു

English Summary: Vegetable garden at school - New project by Sasya veda research foundation

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds