<
  1. Organic Farming

പകൽ സമയത്തെ കടുത്ത ചൂട് മാമ്പഴ വ്യവസായത്ത ബാധിക്കുമോ?

പ്രതിവർഷം 400 കോടി രൂപയുടെ മാമ്പഴം കയറ്റുമതി ചെയ്യുന്ന പാലക്കാട് ജില്ലയെയാണ് പ്രശ്നം കൂടുതൽ ബാധിക്കുക.മുതലമടയുടെ മാത്രം പ്രത്യേകതയായ അൽഫോൻസ, മൽഗോവ, ബങ്കനപളളി, ഹിമാംപസന്ത്, നീലം, കളിമൂക്കൻ മാങ്ങ തുടങ്ങിയവയുടെ വിളവിൽ കുറവ് സംഭവിക്കും.

K B Bainda
ചൂട് കൂടിയാൽ മാമ്പഴത്തിന്റെ വിളവ് കുറയാൻ കാരണമാകും.
ചൂട് കൂടിയാൽ മാമ്പഴത്തിന്റെ വിളവ് കുറയാൻ കാരണമാകും.

പ്രതിവർഷം 400 കോടി രൂപയുടെ മാമ്പഴം കയറ്റുമതി ചെയ്യുന്ന പാലക്കാട് ജില്ലയെയാണ് പ്രശ്നം കൂടുതൽ ബാധിക്കുക.മുതലമടയുടെ മാത്രം പ്രത്യേകതയായ അൽഫോൻസ, മൽഗോവ, ബങ്കനപളളി, ഹിമാംപസന്ത്, നീലം, കളിമൂക്കൻ മാങ്ങ തുടങ്ങിയവയുടെ വിളവിൽ കുറവ് സംഭവിക്കും.

തെക്കുപടിഞ്ഞാറൻ കാലവർഷം വൈകുന്നതും കടുത്ത വരൾച്ചയുടെ സ്വാധീനവും നിമിത്തം മാവ് പൂക്കാൻ തന്നെ കാലതാമസമുണ്ടാകും. കാലം തെറ്റിയുള്ള മഴയാകട്ടെ നേരത്തെ മാമ്പഴം വിളവെടുക്കാമെന്നുള്ള മുതലമടയിലെ കർഷകരുടെ പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിക്കുന്നു .

മുതലമടയ്ക്കു പുറമെ ജനുവരിയിൽ മാമ്പഴം വിളവെടുപ്പിനു പാകമാകുന്നത് പെറുവിലും ബൊളീവിയയും മാത്രമാണ്.അങ്ങനെയാണ് മുതലമട മാമ്പഴം വൻതോതിൽ കയറ്റുമതി സാധ്യതയും വിദേശ വിപണിയിലെ താരമൂല്യവും നിലനിർത്തി പോരുന്നത്.അന്താരാഷ്ട്ര വിപണിയിൽ ആദ്യം എത്തിച്ചേരുന്നതും മുതലമട മാമ്പഴമാണ്.ഒരു സീസണിൽ തന്നെ 200 കോടി രൂപ വിലമതിക്കുന്ന മാമ്പഴം ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട് .

ഇതിനു പുറമെ ധാരാളം മാമ്പഴപ്രേമികൾ നേരിട്ട് മുതലമടയിലെ തോട്ടങ്ങളിലെത്തി തങ്ങൾക്കിഷ്ടമുള്ള മാമ്പഴങ്ങൾ ഇനം തിരിച്ച് വാങ്ങാനും നിരന്തരം എത്തിച്ചേരുന്നു.


ഇതൊക്കെയെങ്കിലും ഉത്തരേന്ത്യയിൽ അനുഭവപ്പെട്ടവരൾച്ച അവിടുത്തെ മാമ്പഴ ഉത്പാദനത്തിൽ കുറവ് വരുത്തിയതിനാൽ മുതലമട മാമ്പഴത്തിന്റെ വിപണനത്തിൽ കാര്യമായ കുറവ് ഇത്തവണയും സംഭവിച്ചിട്ടില്ല.

മാത്രവുമല്ല ജൈവ രീതിയിൽ മാമ്പഴം വളർത്തുന്നവർക്ക് മികച്ച വരുമാനം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാന ഘടകങ്ങൾ മാമ്പഴത്തിന്റെ വലിപ്പം കുറയ്ക്കാനിടയാക്കുന്നു എന്ന് ഇവിട്ടുത്തെ കർഷകർ ആശങ്കപ്പെടുന്നു.

ഓരോ സീസണിലും മാമ്പഴം വിളവെടുക്കുവാനും തരം തിരിക്കുവാനും പായ്ക്കു ചെയ്യാനുമാ യി 15000 ത്തോളം പേർക്ക് തൊഴിൽ നൽകുന്ന വിപുലമായ ഒരു പ്രവർത്തനമേഖല കൂടെയാ ണ് ഇന്ന് മുതലമടയിൽ നിലവിലുള്ളത്.

പകൽ സമയത്ത് നല്ല ചൂടും രാത്രി കുറഞ്ഞ താപനിലയും എന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ കണ്ടു വരുന്നത്. അവിടവിടെ ഇട മഴ പെയ്യുന്നുണ്ട്. എങ്കിലും ഇത്തരത്തിൽ ചൂട് കൂടിയാൽ മാമ്പഴത്തിന്റെ വിളവ് കുറയാൻ കാരണമാകും.

രാത്രി കാലത്ത് നല്ല തണുപ്പും പകൽ സമയത്തെ ചൂടുമാണ് മാവ് നന്നായി പൂത്ത് കായ്ക്കാൻ വേണ്ടത്. എന്നാൽ ഇടമഴ അത്യാവശ്യമാണ്.അല്ലെങ്കിൽ അത് മാമ്പഴ കൃഷിയെ പ്രതികൂലമായി ബാധിക്കും. പൂവ് കായായി മാറാതെ തന്നെ ഉണങ്ങി കൊഴിഞ്ഞു വീഴുന്ന സാഹചര്യമുണ്ടാകും.

മുതലമടയിലെ മാവിൻ തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗത്തിന് ഇപ്പോൾ കാര്യമായ കുറവു വന്നതിനാൽ ഗൾഫ് നാടുകളിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും നടക്കുന്ന മാമ്പഴകയറ്റുമതിയും നല്ലതുപോലെ നടക്കുന്നു.

English Summary: Will the extreme heat of the day affect the mango industry?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds