1. Organic Farming

ജനുവരി മാസത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമായ പച്ചക്കറികൾ

പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ജനുവരി. പുതുവർഷത്തിൽ വിഷാംശമില്ലാതെ പച്ചക്കറികൾ ഉണ്ടാക്കാനായുള്ള ഒരു തുടക്കം നമുക്ക് കുറിക്കാം. അടുത്ത രണ്ടു മൂന്ന് മാസങ്ങൾ ശീതകാല പച്ചക്കറികൾ കൃഷിചെയ്‌ത്‌ സമൃദ്ധമായി വിളവെടുപ്പ് നടത്താൻ പറ്റിയ സമയമാണ്. ജനുവരി മാസത്തിൽ ചെയ്യാൻ യോജിച്ച പച്ചക്കറി കൃഷികൾ ഏതെല്ലാമെന്ന് നോക്കാം.

Meera Sandeep
Vegetables to be grown in the month January
Vegetables to be grown in the month January

പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ജനുവരി. പുതുവർഷത്തിൽ വിഷാംശമില്ലാതെ പച്ചക്കറികൾ ഉണ്ടാക്കാനായുള്ള ഒരു തുടക്കം നമുക്ക് കുറിക്കാം. അടുത്ത രണ്ടു മൂന്ന് മാസങ്ങൾ ശീതകാല പച്ചക്കറികൾ കൃഷിചെയ്‌ത്‌ സമൃദ്ധമായി വിളവെടുപ്പ് നടത്താൻ പറ്റിയ സമയമാണ്. ജനുവരി മാസത്തിൽ ചെയ്യാൻ യോജിച്ച പച്ചക്കറി കൃഷികൾ ഏതെല്ലാമെന്ന് നോക്കാം.

ശീതകാല പച്ചക്കറികൾ തെരഞ്ഞെടുക്കുന്നതിന് മുൻപ്, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശീതകാല പച്ചക്കറികൾ അധികവും കഠിനമായ കാലാവസ്ഥകൾ നേരിടാൻ കഴിവുള്ളവയാണ്. എന്നാൽ അതിശൈത്യ സമയങ്ങളിൽ ആവശ്യമുള്ള സംരക്ഷണം നൽകേണ്ടതാണ്. ഇങ്ങനെയുള്ള ചെടികളെ പ്രതേകം സെല്ലുകളിൽ വളർത്തി പിന്നീട് മണ്ണിൽ പറിച്ചു നടാവുന്നതാണ്.

ഇവിടെ പ്രതിപാദിക്കാൻ പോകുന്ന പച്ചക്കറികൾ അത്തരം പ്രത്യേക സംരക്ഷണമൊന്നും ആവശ്യമില്ലാത്തതും, എന്നാൽ ഏതു അതിശൈത്യത്തേയും നേരിടാൻ കഴിവുള്ളയുമാണ്.

ജനുവരി മാസത്തിൽ വളർത്താവുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം:

വഴുതന (Brinjals)

ആകൃതിയും വലുപ്പവും കണക്കിലെടുക്കാതെ എല്ലാത്തരം വഴുതന കൃഷിക്കും ജനുവരി മാസം ഉത്തമമാണ്. കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം, സമൃദ്ധമായ പശിമരാശി മണ്ണ്, നല്ല ഡ്രെയിനേജ് എന്നിവ ആവശ്യമാണ്. അവ വേഗത്തിൽ വളരുന്നതുകൊണ്ട് ആഴ്ചകൾക്കുള്ളിൽ വിളവെടുപ്പ് നടത്താം. ഇത് സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്.

വെണ്ട (Lady finger)

പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമായ മറ്റൊരു winter vegetable ളാണ് വെണ്ട. ഇത് ചൂടിലും തണുപ്പത്തും വളരുന്ന പച്ചക്കറിയാണ്. എന്നിരുന്നാലും, മഞ്ഞ്‌ വീഴുന്ന സ്ഥലങ്ങളിൽ ഈ പച്ചക്കറി വളർത്താതിരിക്കുന്നതാണ് നല്ലത്. ഉത്തമ സമയം ജനുവരി - മാർച്ച് ആണ്. മണ്ണിൽ കമ്പോസ്റ്റ് ധാരാളമുണ്ടെന്ന് ഉറപ്പുവരുത്തണം.

ചീര (Spinach)

അസ്ഥികൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ചീര പോലുള്ള ഇലക്കറികൾ ശരീരത്തിന് ആവശ്യമാണ്. ഇതിൽ ധാരാളം കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, കാൻസർ രോഗത്തിൻറെ സാധ്യത കുറയ്ക്കൽ, അസ്ഥികളുടെ ആരോഗ്യം എന്നിവയോടൊപ്പം പ്രമേഹമുള്ളവർക്ക് വിവിധ ആരോഗ്യ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ധാതുക്കളുടെയും വിറ്റാമിനുകളുടെയും ലഭ്യതയും ചീരയുടെ ആരോഗ്യഗുണങ്ങളിൽ ഉൾപ്പെടുന്നു. ചീരത്തോട്ടം ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ജനുവരിയിലെ തണുത്ത കാലാവസ്ഥ.

ക്യാരറ്റ് (Carrots)

പോഷകാംശങ്ങൾക്ക് പേരുകേട്ടതാണ് ക്യാരറ്റ്. ക്യാരറ്റിൽ beta-carotene, vitamin K1, carbohydrate, and antioxidants എന്നിവ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സമീകൃത ഭക്ഷണമാണിത്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കുകയും മികച്ച നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ടതുമാണ്. വിത്ത് വിതയ്ക്കുന്ന 80-100 ദിവസങ്ങളിൽ ഭക്ഷ്യയോഗ്യമായ വേരുകൾ വിളവെടുക്കാം.

ചൊരക്ക (Bottle gourd)

ചൊരക്ക ചെറുതും, വലുതും, ഓവൽ ഷേപ്പിലും, ബോട്ടിലിൻറെ ആകൃതിയിലുമെല്ലാം കാണാറുണ്ട്. ഒരു മീറ്റർ നീളത്തിൽ വരെ ഇതിനു വളരാൻ സാധിക്കും. ഇത് Calabash fruit എന്ന പേരിലും അറിയപ്പെടുന്നു. ചോരക്ക പല ഇനങ്ങളിലുമുണ്ട്. ചൊരക്കയും ജനുവരിയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു പച്ചക്കറിയാണ്. ഈർപ്പമുള്ള കാലാവസ്ഥകളിൽ ഈ സസ്യങ്ങൾ മികച്ച വരുമാനം തരുന്നു.

English Summary: Vegetables which can be grown in the month of January

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds