വാണിജ്യപരമായതും ലഘുരീതിയില്‍ ഉളളതുമായ പശുവളര്‍ത്തലിനെക്കുറിച്ചുളള പരമ്പരയുടെ ആമുഖമാണിത്. കര്‍ഷകന്‍ ഏതു രീതിയിലാണ് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമീപിക്കേണ്ടതെന്ന് പ്രായോഗികമായ രീതിയില്‍ പ്രതിപാദിക്കുകയാണിവിടെ. ഓരോ ലേഖനത്തിലും പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടാകാവുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുളള സംവിധാനവും ഉണ്ടായിരിക്കും.
എന്താണ് ഡയറി ഫാമിംഗ് എന്ന് ഒരു സാധാരണ കര്‍ഷകനോട് ചോദിച്ചാല്‍ അവര്‍ പറയുന്നത് പശുവിനെ പരിപാലിച്ച് പാല്‍ കറന്നെടുക്കുകയും ചാണകവും മറ്റും കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നായിരിക്കും. വെറും പശുപരിപാലനത്തിനപ്പുറം നമുക്ക് ലഭ്യമാകുന്ന പശുക്കുട്ടികളെ ശരിയായി വളര്‍ത്തി അവയുടെ ഉല്പാദനക്ഷമത പൂര്‍ണ്ണരീതിയില്‍ പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളാണ് ശരിയായ ഡയറി ഫാമിംഗ് എന്നറിയാവുന്നവര്‍ നമ്മുടെ രാജ്യത്ത് വളരെ കുറവാണ്.
നമ്മുടെ പശുക്കളുടെ ഉല്പാദനക്ഷമത പ്രയോജനപ്പെടുത്തുവാന്‍ കഴിയാതിരിക്കുന്നതിന്റെ പ്രധാനകാരണം ഈ അജ്ഞതയാണ്. ഇന്ന് നമ്മുടെ കൈവശമുളള ഉരുക്കളില്‍ പലതും 15 മുതല്‍ 25 ലിറ്റര്‍ വരെ പാലു തരാന്‍ കഴിവുളളവയാണ്. എന്നാല്‍ നമ്മള്‍ അവയെ വളര്‍ത്തിയ രീതി അവയുടെ ഉല്പാദനത്തെ പിന്നോട്ടടിച്ചു. അതുകൊണ്ടു മാത്രമാണ് ഇന്ന് നാം അനുഭവിക്കുന്ന പാലിന്റെ ദാരിദ്ര്യത്തിന്റെയും പാലിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതിന്റെയും കാരണം. ശരിയായ പരിപാലന മുറകളിലൂടെ വേണ്ടിവന്നാല്‍ ഇപ്പോള്‍ നിലവിലുളള എണ്ണം ഉരുക്കളില്‍ നിന്നുതന്നെ ഉല്പാദനം ഇന്നത്തേതിന്റെ ഇരട്ടിയാക്കാന്‍ കഴിയും.
ഉല്പാദനത്തിന്റെ കാര്യത്തില്‍ ഒരു പശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം അത് ജനിച്ചതു മുതല്‍ ആദ്യത്തെ മൂന്നുമാസം വരെയാണ്. നമ്മുടെ നാട്ടില്‍ അവയെ ഏറ്റവും ശ്രദ്ധാരഹിതമായി കൈകാര്യം ചെയ്യുന്നതും ഈ സമയത്തു തന്നെയാണ്. വളര്‍ന്ന് വലിയ പശുവാകുമ്പോള്‍ ഉണ്ടാകേണ്ട ദഹനപ്രക്രിയകളുടെ അടിസ്ഥാന സാഹചര്യങ്ങള്‍ ഈ സമയത്താണ് രൂപപ്പെട്ടു വരുന്നത്. പശുക്കുട്ടി ജനിച്ചു വീഴുന്ന സമയം മുതല്‍ ഈ പ്രക്രിയ ആരംഭിക്കുകയാണ്. ഇക്കാര്യങ്ങളിലുളള വിശദമായ വിവരങ്ങള്‍ ഇനി വരുന്ന ലക്കങ്ങളില്‍ പൂര്‍ണ്ണരീതിയില്‍ പ്രതിപാദിക്കുന്നതാണ്.
മനുഷ്യര്‍ക്ക് നേരിട്ട് ഉപയോഗ്യമല്ലാത്ത തീറ്റവസ്തുക്കളും വ്യാവസായിക ഉപോല്പന്ന
ങ്ങളും, മനുഷ്യന് ആഹാരമായ പാലും മാംസവും കൃഷിയുക്തമായ വളമായും മാറ്റപ്പെടുമ്പോഴാണ് ഡയറി ഫാമിംഗ് അര്‍ത്ഥവത്താകുന്നത്. അല്ലാതെ മനുഷ്യന് ആഹാരയോഗ്യമായ വസ്തുക്കള്‍ അവയ്ക്ക് നല്‍കിക്കൊണ്ടല്ല. പരസ്പരപൂരകമായി വേണം ഈ വൃത്തം പൂര്‍ത്തിയാക്കുവാന്‍.
-
ഡോ. കെ. മുരളീധരന്‍
(ഫോണ്‍: 8547640019)
Share your comments