കൂടുതല്‍ കല്ലുകളും, വേരുകളുമില്ലാത്ത നിരന്ന കൃഷിസ്ഥലത്ത് എഞ്ചിന്‍ എത്തിച്ച് റിക്കോയില്‍ സ്റ്റാര്‍ട്ടറിന്റെ സഹായത്താല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുക. തുടര്‍ന്ന് കൈപ്പിടിയിലെ ആക്‌സിലറേറ്ററിന്റെ സഹായത്താല്‍ എഞ്ചിന്റെ സ്പീഡ് ക്രമീകരിച്ച് റോട്ടവേറ്റര്‍ ബ്ലേഡ് പ്രവര്‍ത്തനക്ഷമമാക്കുക. എഞ്ചിന്‍ അസംബ്ലി മുന്നോട്ട് നീങ്ങുമ്പോള്‍ കറങ്ങുന്ന റോട്ടവേറ്ററിനോടൊപ്പം മണ്ണ് ഇളകി മറിയും. സപ്പോര്‍ട്ട് വീലുകളുടെ സഹായത്താല്‍ ഉഴവുചാലിന്റെ ആഴം ക്രമീകരിച്ച് മണ്ണിനെ കൃഷിക്ക് പാകപ്പെടുത്താം.ഗുണമേന്മയും യന്ത്രഭാഗങ്ങളുടെ ലഭ്യതയും അറ്റകുറ്റപണികള്‍ക്കുളള സൗകര്യവും ലഭ്യമാണെന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം ഇത്തരം യന്ത്രങ്ങള്‍ വാങ്ങാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.
യന്ത്രപ്പുര : കൃഷിയിടം ഒരുക്കാന്‍ മിനിടില്ലര്‍
കഠിനാധ്വാനവും കൃഷിച്ചെലവും കുറയ്ക്കാന്‍ സഹായിക്കുന്ന ചെറുകിടയന്ത്രമാണ് മിനിടില്ലര്‍ കല്ലും വേരുമില്ലാത്ത ചെറിയ കൃഷിയിടങ്ങളില്‍ 60 സെ. മീറ്റര്‍ വീതിയിലും 15 സെ. മീറ്റര്‍ ആഴത്തിലും മണ്ണിളക്കാനും, പച്ചക്കറികൃഷിക്ക് സ്ഥലമൊരുക്കാനും സ്ത്രീകള്‍ക്കുപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുളള ചെറു കൃഷി യന്ത്രമാണ് മിനിടില്ലര്‍.
കൂടുതല്‍ കല്ലുകളും, വേരുകളുമില്ലാത്ത നിരന്ന കൃഷിസ്ഥലത്ത് എഞ്ചിന്‍ എത്തിച്ച് റിക്കോയില്‍ സ്റ്റാര്‍ട്ടറിന്റെ സഹായത്താല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുക. തുടര്‍ന്ന് കൈപ്പിടിയിലെ ആക്‌സിലറേറ്ററിന്റെ സഹായത്താല്‍ എഞ്ചിന്റെ സ്പീഡ് ക്രമീകരിച്ച് റോട്ടവേറ്റര്‍ ബ്ലേഡ് പ്രവര്‍ത്തനക്ഷമമാക്കുക. എഞ്ചിന്‍ അസംബ്ലി മുന്നോട്ട് നീങ്ങുമ്പോള്‍ കറങ്ങുന്ന റോട്ടവേറ്ററിനോടൊപ്പം മണ്ണ് ഇളകി മറിയും. സപ്പോര്‍ട്ട് വീലുകളുടെ സഹായത്താല്‍ ഉഴവുചാലിന്റെ ആഴം ക്രമീകരിച്ച് മണ്ണിനെ കൃഷിക്ക് പാകപ്പെടുത്താം.ഗുണമേന്മയും യന്ത്രഭാഗങ്ങളുടെ ലഭ്യതയും അറ്റകുറ്റപണികള്‍ക്കുളള സൗകര്യവും ലഭ്യമാണെന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം ഇത്തരം യന്ത്രങ്ങള്‍ വാങ്ങാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.
Share your comments