-
-
Technical
മണ്ണിന് ചൂടുചികിത്സാ - സൂര്യതാപീകരണം
മണ്ണിനെ അണുവിമുക്തമാകാൻ ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണ് സൂര്യതാപീകരണം . വർഷത്തിൽ സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയത്താണ് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഈർപ്പമുള്ള മണ്ണ് മൂടി അതുവഴി അണുവിമുക്തമാക്കാം .
മണ്ണിനെ അണുവിമുക്തമാകാൻ ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണ് സൂര്യതാപീകരണം . വർഷത്തിൽ സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയത്താണ് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഈർപ്പമുള്ള മണ്ണ് മൂടി അതുവഴി അണുവിമുക്തമാക്കാം .
സൂര്യതാപീകരണം എങ്ങനെ?
എൻ്റെ മണ്ണിൻ്റെ കല്ലും കട്ടയും നീക്കി ജൈവവളത്തിൽ ചേർക്കുക . ഒരു ചതുരശ്രമീറ്ററിന് 5 ലിറ്റർ എന്ന തോതിൽ നന്നയിക്കുക. 100 -150 ഗേജ് കട്ടിയുള്ള സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് തടം മൂടി വായു കടക്കാതെ അരികുകൾ മണ്ണിട്ട് മൂടുക . അകത്തുള്ള ഈർപ്പവും ചൂടും അതുപോലെ നിലനിർത്താനാണിത് . പ്ലാസ്റ്റിക് ഷീറ്റും മണ്ണും എല്ലായിടത്തും ഇടയ്ക്കു വായു അറകളില്ലാതെ ചേർന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം .20 - 30 ദിവസം ഇതുപോലെ തന്നെ ഇടുക . ശേഷം ഷീറ്റുമാറ്റി വിത്തുപാകാം . ചെടിച്ചട്ടിയിലാണെങ്കിൽ പോട്ടിങ് മിശ്രിതം തറയിൽ 15 -20 സെമി കനത്തിൽ നിരത്തി മേൽപ്പറഞ്ഞ പ്രകാരം ചെയ്യുക .
ശ്രദ്ധക്കുക
- തണലില്ലാതെ തുറസ്സായ സ്ഥലമാകണം .
- സുതാര്യമായ പൊളിത്തീൻ ഷീറ്റ് (100 മുതൽ 150 ഗേജ് വരെ ) ഉപയോഗിക്കാം .
- വേനൽക്കാലം അനുയോജ്യം .
- മണ്ണിൽ ഈർപ്പം വേണം .
- മണ്ണിലെ കട്ടകളും മറ്റും നീക്കാൻ ശ്രദ്ധിക്കണം .
മെച്ചം
- രോഗകാരികളായ കുമിൾ നിമ വിര , കളവളർച്ച എന്നിവ നിയന്ത്രിക്കുന്നു
- ചെടികളുടെ വളർച്ചനിരക്കും വിളവും വർദ്ധിക്കുന്നു .
കൃഷിവകുപ്പിൻ്റെയും മണ്ണുസംരക്ഷണവകുപ്പിൻ്റെയും കീഴിൽ നിരവധി മണ്ണുപരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങൾ കൂട്ടുക്കാർ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കണം ഒപ്പം സ്കൂൾ - വീട്ടുപുരയിടങ്ങളിലെ മണ്ണുസാമ്പിളുകൾ പരിശോധനക്കും വിധേയമാകാം . സ്കൂളിനടുത്ത കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ പരിശോധന സൗജന്യമായി ചെയ്യാം .
English Summary: Solarization
Share your comments