MFOI 2024 Road Show
  1. Cash Crops

കവുങ്ങിന് ഒക്ടോബർ മാസത്തിൽ വളം നൽകിയാൽ നല്ല വിളവ് ലഭ്യമാക്കാം

ശരിയായ രീതിയിൽ പരിപാലിക്കുകയാണെങ്കിൽ കവുങ്ങ് നല്ല വിളവ് നൽകുന്നതാണ്. അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌ കവുങ്ങ്. അതിനാൽ അടയ്ക്കാമരമെന്നും വിളിക്കുന്നു. മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 ഇതൊരു കുള്ളൻ വൃക്ഷമാണ്, ഒരാളുടെ ഉയരത്തിൽ മാത്രം വളരുന്നതിനാൽ മരുന്ന് തളിക്കാനും എളുപ്പമാണ്.

Meera Sandeep
Aracanut can get good yield if it is fertilized in the month of October
Aracanut can get good yield if it is fertilized in the month of October

ശരിയായ രീതിയിൽ പരിപാലിക്കുകയാണെങ്കിൽ കവുങ്ങ് നല്ല വിളവ് നൽകുന്നതാണ്.  അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌ കവുങ്ങ്.  അതിനാൽ അടയ്ക്കാമരമെന്നും വിളിക്കുന്നു.   മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയയും മറ്റൊരിനമായ സുമങ്ങളയും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 ഇതൊരു കുള്ളൻ വൃക്ഷമാണ്, ഒരാളുടെ ഉയരത്തിൽ മാത്രം വളരുന്നതിനാൽ മരുന്ന് തളിക്കാനും എളുപ്പമാണ്.

ആദ്യ വര്‍ഷം മുതല്‍ തന്നെ കൊല്ലംതോറും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ മരമൊന്നിന് 12 കി.ഗ്രാം വീതം പച്ചിലവളമോ കമ്പോസ്റ്റോ ചേര്‍ക്കണം എന്നാൽ മാത്രമാണ് കവുങ്ങ് നല്ല രീതിയിൽ വളരുകയുള്ളു. എന്നാല്‍ മംഗളപോലുള്ള ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് 150:60:210 (NPK) ഗ്രാം എന്ന ഉയര്‍ന്ന നിരക്കില്‍ രാസവളങ്ങള്‍ നല്‍കണം. ചുരുങ്ങിയത് 2 മീറ്ററെങ്കിലും ആഴമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടുണ്ടാകാത്തതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് കവുങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്.

കവുങ്ങ് വളരെ ലോലമായ സസ്യമായതിനാൽ വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ താപനിലയോ, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയെ ചെറുക്കാന്‍ കഴിയില്ല. സൂര്യതാപത്തില്‍നിന്നും രക്ഷിക്കുവാനായി തോട്ടത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും നല്ല ഉയരത്തില്‍ പെട്ടെന്നു വളരുന്ന തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണം.  ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി എന്നീ മാസങ്ങളില്‍ രണ്ടു പ്രാവശ്യമായി രാസവളം ചേര്‍ക്കാവുന്നതാണ്. നനയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രണ്ടാമത്തെ പകുതി രാസവളപ്രയോഗം വേനല്‍മഴ കിട്ടിയ ഉടനെ അതായത് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നല്‍കുന്നതാണ് ഏറ്റവും നല്ലത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെങ്കില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ തൈ നടാം. കളിമണ്ണാണെങ്കില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത്.

കവുങ്ങിന് ആദ്യകാലത്ത് തണല്‍ കിട്ടാനായി വരികള്‍ക്കിടയില്‍ ആദ്യത്തെ 4-5 വര്‍ഷം വാഴ വളര്‍ത്താവുന്നതാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഒക്ടോബര്‍ മുതലുള്ള വരൾച്ച വരുന്ന മാസങ്ങളില്‍ തെങ്ങിന്‍പട്ടയോ കവുങ്ങിന്‍ പട്ടയോ മറ്റോ ഉപയോഗിച്ച് തണല്‍ നല്‍കേണ്ടിവരും. തടത്തിലെ കളകള്‍ നീക്കിയശേഷം രണ്ടാം തവണയിലെ വളം തടത്തില്‍ വിതറി മണ്ണിളക്കി കൊടുത്താല്‍ മതി. അമ്ലാംശമുള്ള മണ്ണാണെങ്കില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മരമൊന്നിന് അര കി.ഗ്രാം വീതം കുമ്മായവും (ഏപ്രില്‍-മേയ് മാസത്തില്‍) തടത്തില്‍ ചേര്‍ത്തുകൊടുക്കണം. ഇങ്ങനെ നല്ല രീതിയിൽ സംരക്ഷിച്ചാൽ കവുങ്ങിൽ നിന്നും നല്ല വിളവ് ലഭിക്കാൻ കഴിയും.

English Summary: Aracanut can get good yield if it is fertilized in the month of October

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds