<
  1. Cash Crops

അടക്കവിശേഷങ്ങൾ

അടക്കയെയും അടക്കമരത്തെയും മാറ്റിനിർത്തി ഒരു ജീവിതമേ സാധ്യമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക് . അടയ്ക്കയും വെറ്റിലയും മുറുക്ക് , പാള തൊപ്പി, പാള തൊട്ടി, അടയ്ക്കാമര പന്തൽ,കൊടിമരം എന്നുവേണ്ട ഏതൊരു മംഗള കാര്യങ്ങളും ചടങ്ങുകളും അടയ്ക്കയില്ലാതെ പൂര്ണമാകില്ലായിരുന്നു. ഇത്രയൊക്കെ പ്രാധാന്യമുള്ള ഈ വിളയുടെ അല്പം വിശേഷങ്ങൾ അറിയാം. ഒരുകാലത്തു നമ്മുടെ സാമ്പത്തിക ശ്രോതസ്സായിരുന്നു അടക്ക കൃഷിയിൽ നിന്നുള്ള വരുമാനം . അടയ്ക്കാകൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി.

KJ Staff
Arecanut

അടക്കയെയും അടക്കമരത്തെയും മാറ്റിനിർത്തി ഒരു ജീവിതമേ സാധ്യമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക് . അടയ്ക്കയും വെറ്റിലയും മുറുക്ക് , പാള തൊപ്പി, പാള തൊട്ടി, അടയ്ക്കാമര പന്തൽ,കൊടിമരം എന്നുവേണ്ട ഏതൊരു മംഗള കാര്യങ്ങളും ചടങ്ങുകളും അടയ്ക്കയില്ലാതെ പൂര്ണമാകില്ലായിരുന്നു.ഇത്രയൊക്കെ പ്രാധാന്യമുള്ള ഈ വിളയുടെ അല്പം വിശേഷങ്ങൾ അറിയാം. ഒരുകാലത്തു നമ്മുടെ സാമ്പത്തിക ശ്രോതസ്സായിരുന്നു അടക്ക കൃഷിയിൽ നിന്നുള്ള വരുമാനം . അടയ്ക്കാകൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി.ഏഷ്യന്‍ രാജ്യങ്ങളില്‍ പരക്കെ അടയ്ക്ക ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഭാരതത്തില്‍ മാത്രമാണ് കവുങ്ങിന്‍റെ കൃഷിയും ഗവേഷണവും നടക്കുന്നത്. ഇന്ത്യയിലെ ഏകദേശം 40 ലക്ഷം ആളുകള്‍ അടയ്ക്കാകൃഷിയും അതുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങളേയും ആശ്രയിച്ചാണ് ജീവിക്കുന്നത്. കേരളം, മൈസൂര്‍, അസം എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാനമായ അടയ്ക്കാ ഉത്പാദനകേന്ദ്രങ്ങള്‍.

ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക.ചില പ്രദേശങ്ങളിൽ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. ഇന്ത്യയിൽ ഉദ്പാദിപ്പിക്കപ്പെടുന്ന അടക്ക കൂടുതലായും മുറുക്കാൻ ഉപയോഗിക്കുന്ന വിവിധതരം പാക്കുകൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത് മൂക്കാത്ത അടക്ക വേവിച്ചു സുഗന്ധ ദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കുന്ന വാസന പാക്കുകൾ അഥവാ കളിയടക്ക , വിളഞ്ഞുപഴുത്ത അടയ്ക്ക കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വെള്ളത്തിൽ സംഭരിച്ചുവക്കുന്ന നീറ്റടക്ക,മൂപ്പെത്തിയ അടക്ക തൊലികളഞ്ഞു ഉണക്കി സൂക്ഷിക്കുന്ന കൊട്ടപ്പാക്ക് എന്നിവയാണ് വിപണിയിൽ ലഭ്യമായ അടക്കയുടെ വിവിധ തരങ്ങൾ. .അടക്ക വെറ്റിലമുറുക്കുന്നതിന്‌ ഉപയോഗിക്കുന്നതിനു പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു.ഇത് അരുചി ഇല്ലാതാക്കുന്നു , കഫം നശിപ്പിക്കുന്നു. .മൃഗചികിത്സയില്‍ പ്രത്യേകിച്ച് കന്നുകാലികള്‍ക്കുണ്ടാകുന്ന ഉദരരോഗങ്ങള്‍ക്ക് കൃമിനാശകൌഷധമായി അടയ്ക്ക ഉപയോഗിക്കുന്നു. രക്തസ്രാവത്തിന് ഒരു പ്രതിവിധി കൂടിയാണ് ഇത്. അടയ്ക്കയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന 'അരക്കോലിന്‍' ഉദരകീടസംഹാരിയായ ഒരു ക്ഷാരപദാര്‍ഥമാണ്.

Arecanut

കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒറ്റത്തടിയായ ഈ മരം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്. മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, . വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം എന്നിവയെല്ലാമാണ് കവുങ്ങിന്‍റെ പ്രധാനപ്പെട്ട ഇനങ്ങൾ ഇടവമാസത്തിലാണ് പുതിയ തൈകള്‍ വയ്ക്കുന്നത്. മണ്ണ് കിളച്ച് തടമാക്കി അതില്‍ അടക്കമുളപ്പിച്ചത് ഓരോന്നായി പാവുക. ശേഷം നനച്ച് ചൂടേല്‍ക്കാതിരിക്കാന്‍ മുകളില്‍ പന്തലിടുക. ചപ്പുചവറുകളും വളങ്ങളും ചേര്‍ത്ത കുഴിയില്‍ തൈകള്‍ ഓരോന്നായി കുഴിച്ചിടുക. പുതിയ തൈയില്‍ നിന്നും വിളവ് എടുക്കണമെങ്കില്‍ അഞ്ചോഅതിലധികമോ വര്‍ഷങ്ങള്‍ എടുക്കും. സാധാരണയായി വിളവ് എടുത്തു കൊണ്ടിരിക്കുന്ന ഒരു തോട്ടമാണെങ്കില്‍ ആറുമാസം നന്നായി നനയ്ക്കണം. ചാണകം, വെണ്ണീര്‍, തോല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. തടം തുറന്നാണ് വളങ്ങള്‍ ഇടുന്നത്. അടയ്ക്ക വിരിഞ്ഞതിനു ശേഷം 22 മുതല്‍ 35 ദിവസത്തിനുള്ളില്‍ അടയ്ക്ക പറിക്കാവുന്നതാണ്.ഇടവിളകളായി വാഴ, തീറ്റപ്പുല്ല്,ഔഷധസസ്യങ്ങൾ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവ ചെയ്യാം എങ്കിലും സാധാരണയായി കേരളത്തിൽ വാഴക്കൃഷിയാണ് പതിവ്.

English Summary: Arecanut

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds