തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലും വിളയിക്കാം. ബ്ലാക്ക് ജിഞ്ചര്‍ എന്ന ഇംഗ്ലീഷ് നാമകാരിയായ കരിയിഞ്ചി ഒരു ഉഷ്ണമേഖല വിളയാണ് . കേരളത്തിലെ ഏതുതരം മണ്ണിലും കരിയിഞ്ചിവളരും. മണ്ണിൻ്റെ ജലം പിടിച്ചുനിര്‍ത്താനുള്ള ശക്‌തി നോക്കി ജലസേചനം ക്രമീകരിക്കണമെന്നു മാത്രമേയുള്ളൂ.പകുതി തണലുള്ള അന്തരീക്ഷംഇഷ്‌ടമുള്ള വിളയായതിനാല്‍ തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിളയാക്കാന്‍അനുയോജ്യമാണ്. എന്നാല്‍ റബര്‍തോട്ടങ്ങള്‍ കരിയിഞ്ചി ഇടവിളകൃഷിക്ക് യോജിച്ചതല്ല.
ഔഷധ ഗുണങ്ങള്‍
രക്‌ത പരിപോഷണത്തിനും മസിലുകള്‍ ശക്‌തമാക്കാനുമാണ് പരമ്പരാഗതമായി തായ്ലന്‍ഡില്‍ കരിയിഞ്ചിഉപയോഗിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതിനും, പെപ്റ്റിക് അള്‍സറിനെതിരായും ഇതുപയോഗിക്കുന്നു.അലര്‍ജികള്‍ക്കുള്ള മരുന്നായി കരിയിഞ്ചി പ്രശസ്തമാണ്. കരിയിഞ്ചി സാധാരണ ഇഞ്ചി ഉപയോഗിക്കുന്നത് പോലെയല്ല ഉപയോഗിക്കേണ്ടത് .കുറഞ്ഞ താപനിലയില്‍ ഉണക്കിപ്പൊടിച്ച് സംസ്കരിച്ചാണ് ഉപയോഗിക്കേണ്ടത്.ആഹാരശേഷം രണ്ടു കപ്പ് കരിയിഞ്ചി വെള്ളവും അതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും രാവിലെയും വൈകുന്നേരവുമായി തായ്ലന്‍ഡുകാര്‍ കഴിക്കുന്നത്. ചെറിയ കഷണം ഉണക്കകരിയിഞ്ചി, ചായയില്‍ ഇട്ടു തിളപ്പിച്ചും ഉപയോഗി ക്കാം എന്നാല്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ഹൈപ്പര്‍ടെന്‍ഷന്‍ഉള്ളവര്‍ എന്നിവര്‍ ഇതുപയോഗിക്കാന്‍ പാടില്ല.

ഒരു ചുവട്ടില്‍ നിന്ന് ഒരു കിലോ
ഒരു ചുവട്ടില്‍ നിന്നും ഒരുകിലോ വിളവു ലഭിക്കും. നാലുകിലോ പച്ചയിഞ്ചിയില്‍നിന്ന് ഒരുകിലോ ഉണക്കയിഞ്ചി ലഭിക്കും. ഇഞ്ചിയുടെ തൊലികളഞ്ഞ് കഴുകിയാണ്ഉണക്കേണ്ടത്. കയറ്റുമതിക്കായി വളര്‍ത്തുന്നതിനാല്‍ കരിയിഞ്ചി ജൈവരീതിയില്‍മാത്രമേ കൃഷിചെയ്യാവൂ. ഒരമാസം പ്രായമായ തൈകളാണ് കൃഷിക്കുപയോഗിക്കുന്നത്.ഏഴാം മാസം വിളവെടുക്കാം. ഇഞ്ചി കൃഷിചെയ്യുന്നതു പോലെയാണ് കരിയിഞ്ചിയുടേയുംകൃഷി രീതി. രാസവളമോ രാസ കീടനാശിനികളോ കൃഷിയില്‍ ഉപയോഗിക്കാന്‍ പാടില്ല.ഗ്രോബാഗിലോ നിലത്തോ കൃഷിചെയ്യാം.
2x2 അടി അകലത്തില്‍ കൃഷി ചെയ്യാം. മണ്ണിലാണെങ്കില്‍ തടം ശരിയാക്കിഅടിവളമായി ചാണകപ്പൊടി ചേര്‍ക്കാം. കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്തുപുളിപ്പിച്ച ജലം ചുവട്ടിലൊഴിച്ചു നല്‍കാം. ചാണകവും വേപ്പിന്‍പിണ്ണാക്കുപൊടിയും ചേര്‍ത്തു വളമായി നല്‍കാം. മഴയില്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ജലസേചനം. നീര്‍വാര്‍ച്ച കൂടുതലുള്ള മണ്ണില്‍ ജലസേചനം നീര്‍വാര്‍ച്ചയുടെ അളവനുസരിച്ച് കൂട്ടേണ്ടിവരും. പച്ചച്ചാണകവും കരിയിലയും പുതയിടുന്നതിനായി ഉപയോഗിക്കാം. മൂപ്പെത്തുമ്പോള്‍ തണ്ടുതാഴെ വീഴും. അപ്പോള്‍ വിളവെടുപ്പുപ്രായമാകും
Share your comments