
ഇന്ത്യയിലെ ഏറ്റവും നിർണായകമായ നാണ്യവിളകളിൽ ഒന്നാണ് പരുത്തി; നിരവധി കർഷകർക്ക് വരുമാനത്തിന്റെ നട്ടെല്ലും. ഇത് ഒരു സുപ്രധാന വിളയാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരുത്തി ഉത്പാദനം തുടർച്ചയായി കുറഞ്ഞുവരികയാണ്. വിത്ത് മുളയ്ക്കാത്തത്, കീടങ്ങളുടെ ആക്രമണം, രോഗങ്ങൾ, വർദ്ധിച്ചുവരുന്ന താപനില, ക്രമരഹിതമായ മഴ എന്നിങ്ങനെ വിവിധ വെല്ലുവിളികളാണ് ഇതിന് കാരണം. ഈ പ്രശ്നങ്ങൾ മറികടക്കാനും ആധുനിക ജൈവ, ശാസ്ത്രീയ രീതികൾ സ്വീകരിക്കുന്നതിലൂടെ പരുത്തി കൃഷി സുസ്ഥിരവും ലാഭകരവുമാക്കാനും കഴിയും.
ഇന്ത്യയിലെ പ്രധാന പരുത്തി കൃഷി സംസ്ഥാനങ്ങൾ
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് പരുത്തി പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്, തുടർന്ന് മഹാരാഷ്ട്രയും ശേഷം തെലങ്കാനയും. വടക്കേ ഇന്ത്യയിൽ ഏപ്രിൽ - മെയ് മാസങ്ങളിൽ പരുത്തി നടുന്നു, അതേസമയം തെക്കൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാവ്യതിയാനങ്ങൾ കാരണം വൈകിയാണ് വിതയ്ക്കുന്നത്. ഉയർന്ന മഴയും ജലസേചനവും ആവശ്യമുള്ള ഒരു ഖാരിഫ് വിളയാണ് പരുത്തി.
കർഷകർ ഇപ്പോഴും പരുത്തി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത?
പ്രശ്നങ്ങൾ ഉണ്ടെങ്കിലും മെച്ചപ്പെട്ട രീതികളോടെ വളർത്തിയാൽ ലാഭകരമായ ഒരു വിളയാണ് പരുത്തി. ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സാധ്യതയേറെയുളള വിളയാണ് പരുത്തി. പരുത്തി നാരുകൾക്ക് പുറമേ, അതിന്റെ വിത്തുകൾ - എണ്ണയും പരുത്തി വിത്ത് പിണ്ണാക്കും ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു, ഇതിലൂടെയും കർഷകർക്ക് വരുമാനം സാധ്യമാക്കുന്നു. സംയോജിത വിളപരിപാലനം, സർട്ടിഫൈഡ് വിത്തുകളുടെ ഉപയോഗം, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ, സമർത്ഥമായ ജലസേചന മാർഗങ്ങൾ എന്നിവയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വിളവ് നേടാനും അവരുടെ വരുമാനം വർദ്ധിപ്പിക്കാനും കഴിയും.
പരുത്തി കൃഷിയിലേക്കുള്ള ശാസ്ത്രീയ സമീപനം
ലാഭവും സുസ്ഥിരതയും ഉറപ്പാക്കാൻ, പരമ്പരാഗത രീതികൾ വിട്ട് പരുത്തി കൃഷി ജൈവരീതികളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ഈ പ്രക്രിയ മണ്ണിന്റെ വിശകലനത്തോടെ തുടങ്ങണം, കൂടാതെ പ്രദേശത്തിനു അനുയോജ്യമായ ഉയർന്ന നിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുക്കുകയും, സജീവമായി ശരിയായ സമയത്ത് വിതയ്‌ക്കുന്നതിനുള്ള ശ്രദ്ധ ചെലുത്തുകയും വേണം. വിത്തുകളുടെ ജൈവ സംസ്കരണം മുളയ്ക്കൽ മെച്ചപ്പെടുത്താൻ സഹായിക്കും. കീട നിയന്ത്രണത്തിനായി ആരംഭഘട്ടത്തിൽ തന്നെ വേപ്പ് അധിഷ്ഠിത ഉത്പന്നങ്ങൾ, ഫിറൊമോൺ കെണികളും ജൈവരീതിയിലുള്ള സംരക്ഷണങ്ങളും പ്രയോഗിച്ചാൽ വിള നഷ്ടം കുറയ്ക്കാൻ സഹായിക്കും. ശാസ്ത്രീയ ജല പരിപാലനം നിർബന്ധമാണ്, പ്രത്യേകിച്ച് ഉയർന്ന താപനിലയും കുറഞ്ഞ ജലലഭ്യതയും വിളകളുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്ന വേനൽക്കാലത്ത്.
പരുത്തി കൃഷിയിലെ പ്രധാന വെല്ലുവിളികളും പരിഹാരങ്ങളും
1. ദുർബലമായ വിത്ത് മുളയ്ക്കൽ
പല പ്രദേശങ്ങളിലെയും പരുത്തി കർഷകർ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് വിത്ത് ദുർബലമായ വിത്ത് മുളയ്ക്കൽ. ഇതിന്റെ മൂലകാരണം കനവും കട്ടിയുമായ മണ്ണാണ്, അത്തരം മണ്ണിൽ വായുവിന്റെയും ജലത്തിന്റെയും ഒഴുക്ക് തടസപ്പെടുന്നു - ഇത് വിത്ത് മുളക്കാൻ ആവശ്യമായ നിർണ്ണായക ഘടകങ്ങളാണ്. ഇതുകൂടാതെ, മോശം വിതയ്ക്കൽ രീതികളും ഗുണനിലവാരമില്ലാത്ത വിത്തുകളും വിത്ത് മുളയ്ക്കുന്നതിന്റെ തോത് കുറയ്ക്കുന്നു. ഇതിന്റെ ഫലമായി, കർഷകർ ഏക്കറിൽ കൂടുതൽ വിത്തുകൾ വിതയ്ക്കേണ്ടിവരുന്നു, ഇതുവഴി വിളവിൽ യാതൊരു മെച്ചവുമില്ലാതെ ചെലവ് മാത്രം ഉയരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.
പരിഹാരം:
ഒരു സവിശേഷ ബയോഡീഗ്രേഡബിൾ പോളിമറായ സൈറ്റോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള മണ്ണ് മണ്ണുപാരിഷ്കാരകങ്ങളുടെ പ്രയോഗം. ഇത് മണ്ണിന്റെ ഘടനയെ ഗണ്യമായി മെച്ചപ്പെടുത്തുകയും മണ്ണിനെ അയഞ്ഞതും സുഷിരങ്ങളുള്ളതും പ്രയോജനകരമായ സൂക്ഷ്മാണുക്കളാൽ നിറഞ്ഞതുമാക്കുകയും ചെയ്യും. അത്തരം മണ്ണുകൾ വെള്ളം നിലനിർത്തുക മാത്രമല്ല, ഫലപ്രദമായ വായുസഞ്ചാരം നൽകുകയും മുളയ്ക്കൽ നിരക്ക് 95% വരെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വേരുകളുടെ ശക്തി വർദ്ധിക്കുന്നതിനാൽ, പ്രതികൂല കാലാവസ്ഥയിലും നന്നായി വളരാൻ ഈ വിളകൾക്ക് സാധ്യമാകുന്നു.
2. കീടബാധയും രോഗബാധയും
പരുത്തിച്ചെടികളെ സാധാരണയായി വെള്ളീച്ചകൾ, പിങ്ക് ബോൾ വേമുകൾ, ചുവന്ന വഴുതനപ്പുഴുക്കൾ, മീലി വണ്ടുകൾ, ഇല ചുരുളൻ വൈറസ് തുടങ്ങിയ കീടങ്ങൾ നശിപ്പിക്കാറുണ്ട്. ഇവയിൽ ഏറ്റവും വിനാശകാരിയായത് പരുത്തിയുടെ ഉൾഭാഗത്തെ ബാധിക്കുന്ന പിങ്ക് ബോൾ വേമാണ്. ഏകവിള കൃഷി, അമിതമായ കീടനാശിനി പ്രയോഗം, എല്ലാ വർഷവും ഒരേ ഇനം കൃഷി ചെയ്യൽ തുടങ്ങിയ കാരണങ്ങളാൽ ഈ പ്രശ്നങ്ങളെല്ലാം കൂടുതൽ വഷളാകുന്നു.
പരിഹാരം:
വേപ്പ് അധിഷ്ഠിത ഉത്പന്നങ്ങൾ ആദ്യകാല കീട നിയന്ത്രണത്തിന് മികച്ചതാണ്. ഉദാഹരണത്തിന്, മൈക്രോ എൻക്യാപ്സുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സൈറ്റോണിക് വേപ്പ്. ഇത് പശ സ്വഭാവമുള്ളതും ഇലകൾക്ക് മുട്ടയിടുന്നതിനെ തടയുന്ന ഒരു സംരക്ഷണ ആവരണം സൃഷ്ടിക്കുന്നതുമാണ്. രാസവസ്തുക്കൾ ഉപയോഗിക്കാതെ കീടങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഫെറോമോൺ കെണികളും ലഭ്യമാണ്. കീടനാശിനികൾ ആവശ്യമുള്ളിടത്ത്, കുറഞ്ഞ രാസ ഉപയോഗത്തോടെ കൂടുതൽ കാലയളവിലേക്ക് കീടസംരക്ഷണം നൽകുന്ന ഫോർമുലേഷൻ എൻഹാൻസറായ സൈറ്റോണിക് ആക്റ്റീവ് വഴി അവയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താൻ കഴിയും.
3. ജലസേചന പ്രശ്‌നങ്ങളും ചൂടുള്ള കാലാവസ്ഥയും
വടക്കേ ഇന്ത്യയിൽ, സാധാരണയായി പരുത്തി വിതയ്ക്കുന്നത് വേനൽക്കാലത്താണ്; താപനില 40 - 45°C ആയി ഉയരുകയും മൺസൂൺ ഇതുവരെ എത്തിയിട്ടില്ലാത്തതുമായ സമയത്താണ്. മണ്ണിലെ ഈർപ്പം നിലനിർത്തുന്നത് ഒരു പ്രധാന പ്രശ്നമാണ്, ഇത് ജലത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ വളരെയധികം ഉയരാൻ കാരണമാകുന്നു. ഭൂഗർഭജല പരിമിതമായ പ്രദേശങ്ങളിൽ, പരുത്തി വളർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. ഇതിനുപുറമെ, കാലാവസ്ഥാവ്യതിയാനം മൂലമുള്ള ക്രമരഹിതമായ മഴയും വിളവിനെ ബാധിക്കുന്നു.
പരിഹാരം:
നിലമൊരുക്കുന്ന സമയത്ത് സൈറ്റോണിക് ഉത്പന്നങ്ങൾ മണ്ണിൽ പ്രയോഗിക്കുന്നത് മണ്ണിന്റെ ജലസംഭരണശേഷി വളരെയധികം വർദ്ധിപ്പിക്കും. മുമ്പ് അവ പ്രയോഗിച്ചിട്ടില്ലെങ്കിൽ പോലും, നനയ്ക്കുന്നതിനോ മഴ പെയ്യുന്നതിനോ മുമ്പ് അവ പ്രയോഗിക്കാവുന്നതാണ്. ഈ ഉത്പന്നങ്ങൾ കുറഞ്ഞ വെള്ളമുപയോഗിച്ച് വിളകൾ വളരാൻ പ്രാപ്തമാക്കുകയും കാര്യക്ഷമമായ ജല ആഗിരണം വഴി കനത്ത മഴ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. സൈറ്റോണിക് സംരക്ഷണം പോലുള്ള, ഇലകളിൽ തളിക്കുന്ന സ്പ്രേകൾ ഇലകളിൽ നേർത്ത ആവരണം സൃഷ്ടിക്കുകയും മഞ്ഞും അന്തരീക്ഷ ഈർപ്പത്തിൽ നിന്നുള്ള ജലം പിടിച്ചു വയ്ക്കുന്നതിനാൽ ജലസേചനത്തിന്റെ ആവശ്യകത കുറയ്ക്കുന്നു. പ്രത്യേകിച്ച് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഇത് കൂടുതൽ അനുയോജ്യമാണ്.
പരുത്തി കർഷകർക്ക് ഒരു വഴിത്തിരിവ്
ഇന്ത്യയിലെ പരുത്തി കർഷകർ ഒരു വഴിത്തിരിവിലാണ്. പരമ്പരാഗതരീതികൾ ആധുനിക ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിലും, സുസ്ഥിരവും ശാസ്ത്രീയവുമായ രീതികൾ വ്യക്തമായ ഒരു വഴി നൽകുന്നു. ജൈവ ഉത്പന്നങ്ങൾ, ഫലപ്രദമായ കീടനിയന്ത്രണ രീതികൾ, സ്മാർട്ട് ജലസേചന തന്ത്രങ്ങൾ എന്നിവ നടപ്പിലാക്കുന്നതിലൂടെ കർഷകർക്ക് ഉത്പാദനവും വരുമാനവും വർദ്ധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും സാധിക്കുന്നു.
ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങൾ സ്വീകരിച്ച് പരമ്പരാഗത രീതികൾക്കപ്പുറത്തേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശരിയായ തന്ത്രത്തിലൂടെ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കും സമൃദ്ധിക്കും വീണ്ടും സംഭാവന നൽകാൻ പരുത്തി കൃഷിയ്ക്ക് കഴിവുണ്ട്.
Share your comments