നമ്മൾ സാധാരണയായി ഉപയോഗിച്ച് വരുന്ന സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ. കേരളത്തിലെ കാലാവസ്ഥയിൽ ഇത് നന്നായി വളർന്നുവരാറുണ്ട്.ചിലയിടങ്ങളിൽ ഇതിന് ഇലവർങ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കറുകമരത്തിന്റെ തൊലി ആണ് കൂടുതലായി ഉപയോഗിക്കുക സാധാരണ ഗതിയിൽ ഒരു കറുവ മരം എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. ലോറേഷ്യേ എന്ന ഇതിന്റെ കുടുംബത്തിൽ 300 ഓളം വിവിധ ജനുസ്സുകൾ ഉണ്ട്. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൂടുതലായി കൃഷിചെയ്ത് വരുന്നത്.
നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് “കറുവപ്പട്ട“ അല്ലെങ്കിൽ കറുകപ്പട്ട. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു. കറുവ പട്ടയിൽ 30% കട്ടിയുള്ള തൈലമുണ്ട്. ഇത് എണ്ണ, മെഴുകുതിരി, സോപ്പ്,വാസെലിൻ എന്നിവ ഉണ്ടാക്കാനായ് ഉപയോഗിക്കുന്നു..
പുരാതന കാലം മുതൽക്കുതന്നെ ഇതിന്റെ ഉപയോഗം നമുക്കിടയിൽ പ്രചാരത്തിലുണ്ട് ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇലവർങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതൽ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു.
കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. രക്തത്തിലെ പഞ്ചസാര, കൊളെസ്ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കുന്നതിനും, ദഹനശക്തിയെ വർദ്ധിപ്പിക്കുന്നതിനും,സന്ധിവേദനകൾക്കും ഉത്തമമാണ് കറുവയുടെ ഉപയോഗം. സന്ധി വേദനകൾ, അമിത വണ്ണം എന്നിവയ്ക്കും എതിരെ ഫലപ്രദമാണ്. ദന്തക്ഷയത്തിനു വളരെ നല്ല പ്രധിവിധിയായതിനാൽ ടൂത്തപേസ്റ്റികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചേരുവക ആണ് കറുവ ഓയിൽ. കർപ്പൂരാദി ചൂർണം തുടങ്ങി വിവിധ ആയുർവേദ മരുന്നുകളിൽ കറുവ ഉപയോഗിക്കുന്നു. തേനും കറുവപ്പട്ടയും പണ്ടുമുതലേ ജലദോഷത്തിനുള്ള മുത്തശ്ശി വൈദ്യമായി കേരളത്തിൽ ഉപയോഗിച്ച് വരുന്നു.
Share your comments