<
  1. Cash Crops

കൊക്കോ - വിപണി ഉറപ്പാക്കി ഇടവിളയായി കൃഷി ചെയ്താല്‍ ആദായം നേടാം

ചൂടുള്ള മഴക്കാടുകളിലാണ് കൊക്കോ സ്വാഭാവികമായി കണ്ടുവരുന്നത്. അത്തരം കാലാവസഥയില്‍ ഇവ നന്നായി വളരും. ശക്തിയായ കാറ്റും വരള്‍ച്ചയും തണുപ്പും പ്രതിരോധിക്കാന്‍ കൊക്കോയ്ക്ക് കഴിയില്ല. ശരാശരി വാര്‍ഷിക മഴ 100-150 സെ.മീ ആയിരിക്കണം. അന്തരീക്ഷ ഊഷ്മാവ് 10 ല്‍ താഴെയോ 38 ന് മുകളിലോ ആകുന്നത് ദോഷകരമാണ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ ഉയരത്തില്‍ വരെ കൃഷി ചെയ്യാം. ജൈവാംശം കൂടിയ കാട്ടുമണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. ലോമമണ്ണിലും മണല്‍ ലോമമണ്ണിലും ചെളിലോമമണ്ണിലും കൃഷി ചെയ്യാം.

Ajith Kumar V R
Cocoa tree-en.wikipedia.in
Cocoa tree-en.wikipedia.in

ചൂടുള്ള മഴക്കാടുകളിലാണ് കൊക്കോ സ്വാഭാവികമായി കണ്ടുവരുന്നത്. അത്തരം കാലാവസഥയില്‍ ഇവ നന്നായി വളരും. ശക്തിയായ കാറ്റും വരള്‍ച്ചയും തണുപ്പും പ്രതിരോധിക്കാന്‍ കൊക്കോയ്ക്ക് കഴിയില്ല. ശരാശരി വാര്‍ഷിക മഴ 100-150 സെ.മീ ആയിരിക്കണം. അന്തരീക്ഷ ഊഷ്മാവ് 10 ല്‍ താഴെയോ 38 ന് മുകളിലോ ആകുന്നത് ദോഷകരമാണ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ ഉയരത്തില്‍ വരെ കൃഷി ചെയ്യാം. ജൈവാംശം കൂടിയ കാട്ടുമണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. ലോമമണ്ണിലും മണല്‍ ലോമമണ്ണിലും ചെളിലോമമണ്ണിലും കൃഷി ചെയ്യാം.

Courtesy-worldcocoafoundation.org
Courtesy-worldcocoafoundation.org

ഇനങ്ങള്‍

ക്രയോളോ,ഫൊറാസ്റ്റീറോ,ട്രിനിറ്റേറിയോ എന്നിങ്ങനെ മൂന്നിനമുണ്ടെങ്കിലും കേരളത്തിന് അനുയോജ്യം ഫൊറാസ്റ്റീറോയാണ്. 1979 മുതല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ ഗവേഷണങ്ങളിലൂടെ 7 ക്ലോണുകളാണ് വികസിപ്പിച്ചിട്ടുള്ളത്. CCRP-1,CCRP-2,CCRP-3,CCRP_4,CCRP-5,CCRP-6,CCRP-7 എന്നിവയാണിവ. ഈ ഇനങ്ങളില്‍ പ്രതിവര്‍ഷം 55 മുതല്‍ 180 കായകള്‍ വരെ ലഭിക്കും. CCRP-8,9,10,11,12,13,14,15 എന്നിവയാണ് സങ്കരയിനങ്ങള്‍. ഇവയില്‍ യഥാക്രമം ശരാശരി 90,105,79,114,138,99,120,86 എന്ന നിലയില്‍ കായകളുണ്ടാവും.

സ്ഥലം തിരഞ്ഞെടുക്കല്‍

ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തെങ്ങിന്‍ തോപ്പുകളും കമുകിന്‍ തോപ്പുകളും കൊക്കോ നടാന്‍ അനുയോജ്യമാണ്. 50 % പ്രകാശപ്രസരണം വേണമെന്നേയുള്ളു. പ്രസരണം കൂടുതലാണെങ്കില്‍ വാഴ കൂടി ഇടവിളയായി കൃഷി ചെയ്യണം. 3-4.5 മീ. ഇടയകലം നല്‍കി ഇവ തോട്ടത്തില്‍ നടാം.

കൃഷിക്കാലം

Courtesy- organicfacts.net
Courtesy- organicfacts.net

ഡിസംബര്‍-ജനുവരി മാസമാണ് വിതയ്ക്ക് അനുയോജ്യം. നടാനായി തൈകളും ബഡ്ഡുചെയ്ത ചെടികളും ഉപയോഗിക്കാം. ദീര്‍ഘകാല വിളയായതിനാല്‍ നടീല്‍വസ്തുവിന്റെ ഗുണമേന്മ ഉറപ്പാക്കണം. പോളി ക്ലോണല്‍,ബൈ ക്ലോണല്‍ വിത്തുകള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര CCRP തോട്ടത്തിലും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കിടു ഫാമിലും ലഭിക്കും. സ്വന്തം തോട്ടത്തിലെ വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍,ഫൊറാസ്റ്റീറോ ഇനത്തില്‍ വര്‍ഷത്തില്‍ 100 കായയില്‍ കുറയാത്ത ഉത്പ്പാദനം,കായകള്‍ക്ക് 350 ഗ്രാമില്‍ കൂടുതല്‍ തൂക്കം, പുറം തോടിന് ഒരു സെ.മീ കൂടാതെ ഘനം, ഓരോ കായിലും 35 എണ്ണത്തില്‍ കൂടുതല്‍ കുരുക്കള്‍,ഉണങ്ങിയ കുരുവിന് ഒരു ഗ്രാമില്‍ കൂടുതല്‍ തൂക്കം എന്നീ സ്വഭാവങ്ങളുള്ള മാതൃവൃക്ഷം തെരഞ്ഞെടുക്കണം. മാതൃവൃക്ഷത്തില്‍ കായകള്‍ പഴുത്തു തുടങ്ങുമ്പോള്‍ വിത്ത് ശേഖരിക്കാം. പൊട്ടിച്ചാലുടനെ പാകുന്നതാണ് നല്ലത്.

വിത്ത് മുളപ്പിക്കുന്ന രീതി

പോളിത്തീന്‍ ഉറകളില്‍ മണ്ണ്,മണല്‍,പൊടിച്ച ചാണകം എന്നിവ സമമായി ഇട്ട് അതില്‍ കുരു പാകാം. ആവശ്യാനുസരണം ജലസേചനം നല്‍കണം. വിത്ത് മുളച്ച് മൂന്നുമാസം കഴിയുമ്പോള്‍ വളര്‍ച്ചയനുസരിച്ച് തൈകള്‍ തരംതിരിക്കാം. 4-6 മാസം പ്രായമാകുമ്പോള്‍ പറിച്ചുനടാം. 25% ആരോഗ്യം കുറഞ്ഞവ ഉണ്ടാകും. ഇവ നടാന്‍ എടുക്കരുത്.25-50 % സൂര്യപ്രകാശം മാത്രം കടക്കുന്നിടത്താവണം താവരണ.ബഡ്ഡ് തൈ ആണെങ്കില്‍ 3-4 ഇലകളുള്ളവ നടാന്‍ ഉപയോഗിക്കാം.

കായിക പ്രവര്‍ദ്ധനം

1. ഒട്ടുകമ്പു ശേഖരണം

ഉത്പ്പാദന ക്ഷമത കൂടിയ, വലിപ്പം കൂടിയ കായും കുരുവുമുണ്ടാകുന്ന, രോഗപ്രതിരോധശക്തിയുള്ള മരത്തില്‍ നിന്നുവേണം ഒട്ടുകമ്പു ശേഖരിക്കാന്‍. മുന്‍കൂറായി തയ്യാര്‍ ചെയ്ത ഒട്ടുകമ്പാണ് നല്ലത്. ഒട്ടുകമ്പിന്റെ അടിഭാഗം തവിട്ടുനിറവും അഗ്രഭാഗം പച്ചനിറവുമായിരിക്കുന്നത് നല്ലതാണ്.

2.തായ്‌ചെടി

കുരു പാകി മുളപ്പിച്ച് തായ്‌ചെടിയുണ്ടാക്കാം. 6-12 മാസം പ്രായമായ തൈകളാണ് തായ്‌ചെടികളായി ഉപയോഗിക്കുന്നത്. ക്ലോണല്‍ തോട്ടങ്ങളിലെ വിത്ത്കായാണ് നല്ലത്. തായ്‌ചെടിക്ക് ശക്തിയായ വേരുപടലവും പോഷകമൂലകങ്ങള്‍ വലിച്ചെടുക്കാനുള്ള ശേഷിയും വേണം.

3.മുകുളന രീതി

ഒട്ടുകമ്പില്‍ നിന്നും 2.5 സെ.മീ നീളവും 0.5 സെ.മീ വീതിയുമുള്ള മുകുളത്തോടുകൂടിയ തൊലിത്തുണ്ട് ശ്രദ്ധയോടെ മുറിച്ച് ഇളക്കിയെടുക്കണം.തായ്‌ചെടിയുടെ ഏറ്റവും അടിയില്‍ നിന്നും മേല്‍പറഞ്ഞ അളവിലുള്ള തൊലിത്തുണ്ട് ശ്രദ്ധയോടെ മുറിച്ച് ഇളക്കിയെടുക്കണം. തയ്യാറാക്കി വച്ച മുകുളത്തൊലിത്തുണ്ട് ഈ വിടവില്‍ ചേര്‍ത്തുവച്ച് പോളിത്തീന്‍ നാടകൊണ്ട് ചുറ്റണം. 18-21 ദിവസം കഴിയുമ്പോള്‍ പോളിത്തീന്‍ നാടമുറിച്ച് മാറ്റി മുകുളം ശരിയായി പിടിച്ചിട്ടുണ്ടോ എന്നു നോക്കണം. തൊലിയും മുകുളവും പച്ചനിറത്തില്‍ ഉണങ്ങിപോകാതെ ഇരിക്കുന്നുണ്ടെങ്കില്‍ മുകുളനം വിജയകരമായി എന്നനുമാനിക്കാം. ഇത്തരം ചെടികളുടെ തണ്ട് മുകുളനം ചെയ്തതിന് മുകളിലായി പകുതി ഒടിച്ചിടണം. ശിഖരങ്ങളുടെ അഗ്രഭാഗത്തു നിന്നും 30 സെ.മീ വരെയുള്ള ഇലകളുടെ ഞെട്ടുമാത്രം നിര്‍ത്തി ബാക്കി മുറിച്ചുകളയണം. ഏകദേശം 10 ദിവസം കഴിയുമ്പോള്‍ ഇലഞെട്ടുകള്‍ ഉണങ്ങി വീണുപോവുകയും കക്ഷത്തിലുള്ള മുകുളം സുഷുപ്താവസ്ഥ വിട്ട് വളരാനായി തയ്യാറെടുക്കുകയും ചെയ്യും. ഇങ്ങിനെയുള്ള ഒട്ടുകമ്പുകള്‍ മുറിച്ചെടുക്കണം. കമ്പ് ദൂരസ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കില്‍ കുമിള്‍നാശിനിയില്‍ മുക്കിയ ശേഷം കഴുകി എടുക്കണം. മുറിഭാഗം ഉരുക്കിയ മെഴുകില്‍ മുക്കിയെടുത്ത് പഞ്ഞിയില്‍ പൊതിഞ്ഞ ശേഷം ടിഷ്യൂപേപ്പറിലോ ബ്ലോട്ടിംഗ് പേപ്പറിലോ പൊതിയണം. ഓരോ കെട്ടും ഈര്‍പ്പമുളള പെട്ടിയില്‍ വച്ച് പോളിത്തീന്‍ ഉറകളിലാക്കി അയയ്ക്കാം. 10 ദിവസംവരെ കേടുവരാതെ ഇരിക്കും.

ഒട്ടുകമ്പ് ഫാന്‍ ശിഖരത്തില്‍ നിന്നോ ചുപ്പോണില്‍ നിന്നോ ശേഖരിക്കാം. ഫാന്‍ ശിഖരത്തില്‍ നിന്നെടുക്കുന്നവ വശങ്ങളിലേക്ക് പന്തലിച്ചാവും വളരുക.ചുപ്പോണ്‍ മുകുളം ഉപയോഗിച്ച് തയ്യാറാക്കുന്ന ചെടികള്‍ തൈകളെപോലെ ശരിയായ രീതിയില്‍ വളരുമെങ്കിലും കവരങ്ങളുണ്ടാകുന്നത് മിക്കവാറും വളരെ താഴെ നിന്നായിരിക്കും. ഉയരം ക്രമീകരിക്കാനായി രണ്ട് ഇനത്തിലും കൊമ്പുകോതല്‍ വേണ്ടി വരും. ബഡ്ഡിംഗില്‍ 60% വരെ വിജയം പ്രതീക്ഷിക്കാം. മുകുളത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് തായ്‌ചെടിയില്‍ നിന്നും വളര്‍ന്നുവരുന്ന എല്ലാ മുകുളങ്ങളും അപ്പപ്പോള്‍ മുറിച്ചു കളയണം. സ്വപരാഗണമില്ലാത്തതിനാല്‍ ഇവ അന്യോന്യ പരാഗണത്തിനുതകും വിധം നടേണ്ടതാണ്.

നടീല്‍

മെയ്-ജൂണാണ് നടാന്‍ പറ്റിയ സമയം. 7.5 മീറ്റര്‍ അകലത്തില്‍ തെങ്ങുകള്‍ നട്ടിട്ടുള്ള തോപ്പില്‍ രണ്ടുവരികള്‍ക്കിടയില്‍ നടുവില്‍കൂടി ഓരോ വരി കൊക്കോ മൂന്ന് മീറ്റര്‍ അകലത്തില്‍ നടാവുന്നതാണ്. 2.7 മീX 2.7 മീ അകലത്തില്‍ നട്ടിരിക്കുന്ന കവുങ്ങിന്‍ തോട്ടത്തില്‍ ഒന്നിടവിട്ട വരികളില്‍ നാല് കവുങ്ങുകളുടെ ഒത്ത നടുവിലായി ഓരോ കൊക്കോ വീതം നടാം. നടാനുള്ള കുഴികള്‍ 50 സെ.മീ നീളത്തിലും വീതിയിലും ആഴത്തിലും എടുത്തശേഷം മേല്‍മണ്ണും 15-20 കി.ഗ്രാം ചാണകവും ഇട്ട് മൂടുക.നടുമ്പോള്‍ തൈകള്‍ വളരെ ആഴത്തിലാകാതെ ശ്രദ്ധിക്കണം. പോളിബാഗ് കീറി അതില്‍ നിന്നും തൈകള്‍ സൂക്ഷ്മതയോടെ വേര്‍തിരിക്കണം. പോളിബാഗിലെ മണ്ണിളകാതെ,ആ മണ്ണോടുകൂടിത്തന്നെ തൈകള്‍ നടണം.

പരിപാലനം ആദ്യ നാളുകളില്‍

ചെറുതൈകളുടെ ചുവട്ടില്‍ ചപ്പോ ചവറോ കൊണ്ട് പുതയിടണം. കളനിയന്ത്രണവും അത്യാവശ്യമാണ്. തണലും പ്രൂണിംഗും യഥാസമയം ക്രമപ്പെടുത്തുക.പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊക്കോചെടിയൊന്നിന് 100:40:140 ഗ്രാം എന്ന തോതില്‍ പാക്യജനകം,ഭാവഹം,ക്ഷാരം എന്നിവ രണ്ട് തുല്യതവണകളായി ഏപ്രില്‍-മെയ് ,സെപ്-ഓക്ടോ മാസങ്ങളിലായി നല്‍കണം. നല്ല കായ്പുള്ള മരത്തിന് ഇതിന്റെ ഇരട്ടി വളം നല്‍കണം. നാല് തുല്യ തവണകളായി മെയ്-ജൂണ്‍, സെപ്-ഒക്ടോ-,ഡിസം,ഫെബ്രുവരി എന്നീ മാസങ്ങളില്‍ നല്‍കണം.നട്ട് മൂന്ന് വര്‍ഷം ആകുന്നതോടെ NPK ക്കു പുറമെ ചെടിയൊന്നിന് 100 ഗ്രാം ഡോളോമൈറ്റും ചേര്‍ക്കണം.ചെറുതൈകള്‍ക്ക് ഒന്നാം വര്‍ഷം ആകെ വളത്തിന്റെ മൂന്നിലൊന്നും രണ്ടാം വര്‍ഷം മൂന്നില്‍ രണ്ടും മൂന്നാം വര്‍ഷം മുതല്‍ മുഴുവനും അളവും നല്‍കണം. 25 സെ.മീ ഉള്ള തടങ്ങളാകണം തുടക്കത്തില്‍. പ്രായം കൂടുന്നതനുസരിച്ച് 120 സെ.മീ വരെ തടം വികസിപ്പിക്കാം. ചെടി പ്രായപൂര്‍ത്തിയാകും വരെ ജൈവവളം നല്‍കാം. പിന്നീട് ആവശ്യമില്ല. സിങ്കിന്റെ അഭാവമുണ്ടെങ്കില്‍ കനം കുറഞ്ഞ ഇലകള്‍, അരിവാള്‍ പോലുളള ഇലകള്‍ എന്നിവ കാണും. അപ്പോള്‍ സിങ്ക് സള്‍ഫേറ്റ് 0.5-1.5% വര്‍ഷത്തില്‍ 3 തവണ തളിച്ചുകൊടുക്കണം

പ്രൂണിംഗ്

കൊക്കോ ഒറ്റത്തട്ടായി വളര്‍ത്തുന്നതാണ് നല്ലത്. ഇതിനായി മുഖ്യ കാണ്ഡത്തില്‍ നിന്നും മുകളിലേക്ക് വളരുന്ന തണ്ടുകള്‍ ( chupon) ഇടയ്ക്കിടെ മുറിച്ചുകളയണം. ഉണങ്ങിയ കമ്പുകളും താഴോട്ടു വളര്‍ന്നു നിലത്തുമുട്ടുന്ന കമ്പുകളും മുറിച്ചുമാറ്റണം. തൈകള്‍ നട്ട് 14 മാസം പ്രായമായാല്‍ കവരങ്ങളുണ്ടാകും. ഇത് 1-1.5 മീറ്റര്‍ ഉയരത്തിലാവുന്നതാണ് നല്ലത്. അതിന് താഴെയായാല്‍ മുറിച്ചു കളയണം. അപ്പോള്‍ ചുപ്പോണുകള്‍ ഉണ്ടായി ശരിയായ ഉയരത്തില്‍ കവരങ്ങള്‍ വരും.

ബഡ്ഡ് തൈകളുടെ ആകൃതി ശരിയാക്കല്‍

ബഡ്ഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ശിഖരങ്ങളാണ് ചെടിയുടെ വളര്‍ച്ച തീരുമനിക്കുക.ചുപ്പോണില്‍ നിന്നെടുത്ത ബഡ്ഡാണെങ്കില്‍ ചെടിക്ക് തൈകളുടെ രീതിയിലുള്ള വളര്‍ച്ച ലഭിക്കും. എന്നാല്‍ കൂടുതല്‍ ബഡ്ഡുകള്‍ വേണ്ടിവരുമ്പോള്‍ ഫാന്‍ ശിഖരത്തില്‍ നിന്നും ബഡ്ഡുകള്‍ ശേഖരിക്കേണ്ടിവരും. അവ പടര്‍ന്നു പന്തലിക്കും എന്നതിനാല്‍ പരിപാലന മുറകള്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ശ്രദ്ധയോടെ പരിപാലിച്ചാല്‍ 2-3 കൊല്ലത്തിനകം ചുപ്പോണുകള്‍ വളരും. ഈ ചുപ്പോണുകളില്‍ നിന്നും നിശ്ചിത ഉയരത്തില്‍ കവരങ്ങള്‍ വളര്‍ത്തിയശേഷം താഴെയുള്ളവ നീക്കണം. മരങ്ങള്‍ക്ക് ക്ഷീണം വരാത്തരീതിയില്‍ ഘട്ടം ഘട്ടമായി വേണം ഇത് ചെയ്യാന്‍. ഇങ്ങനെ 4-5 വര്‍ഷം കൊണ്ട് തോട്ടത്തിലെ ചെടികളുടെ ആകൃതി ഏതാണ്ട് തൈതോട്ടത്തിലെ പോലെ ആകും.

ടോപ്പ് വര്‍ക്കിംഗ്


പഴയ മരങ്ങളേയും ജനിതക കാരണങ്ങളാല്‍ ഉത്പ്പാദനക്ഷമത കുറഞ്ഞ മരങ്ങളേയും പുനരുജ്ജീവിപ്പിക്കാന്‍ അവലംബിക്കാവുന്ന മാര്‍ഗ്ഗമാണ് ടോപ്പ് വര്‍ക്കിംഗ് . ടോപ്പ് വര്‍ക്കിംഗ് ചെയ്യുന്ന വര്‍ഷത്തില്‍ വിളവ് നഷ്ടപ്പെടുമെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലഭിക്കുന്ന വര്‍ദ്ധിച്ച വിളവ് ഈ നഷ്ടത്തെ നികത്തും. ടോപ്പ് വര്‍ക്ക് ചെയ്യുന്ന മരത്തിന്റെ പ്രധാനതടി മുഴുവനായി വെട്ടിക്കളയരുത്. വേര് പടലത്തെയും തടിയെയും നിലനിര്‍ത്താനാവശ്യമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഇവയില്‍നിന്നു ലഭ്യമാവുകയും വേര് വലിച്ചെടുക്കുന്ന വെള്ളവും പോഷകമൂലകങ്ങളും ഇലകളിലേക്ക് നിര്‍ബാധം എത്തുകയും വേണം. ഇതിനായി മരത്തിന്റെ ജോര്‍ക്കറ്റിനു തൊട്ടുതാഴെ ഒരു കമ്പിയോ കയറോ ഉപയോഗിച്ച് കെട്ടിയശേഷം അതിനുമുകളിലായി തടിഭാഗം പകുതി വണ്ണത്തില്‍ മുറിച്ച് പുറകിലേക്ക് ഒടിച്ചിടണം. അധിക വളര്‍ച്ചയുള്ള മരങ്ങളുടെ ശിഖരങ്ങള്‍ കുറച്ചു വെട്ടിമാറ്റണം.ഇപ്രകാരം ഒടിച്ചിടുന്നതുകൊണ്ട് വേരുഭാഗവും തലഭാഗവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നില്ല.

ഏകദേശം മൂന്നാഴ്ച കഴിയുമ്പോള്‍ ഒടിച്ചിട്ട ഭാഗത്തിന് താഴെനിന്നും ധാരാളം ചുപ്പോണുകള്‍ ഉണ്ടാവുന്നു. ഇവയില്‍ ഏറ്റവും കരുത്തുള്ള നാലഞ്ചെണ്ണം തെരഞ്ഞെടുത്ത് മൂപ്പെത്തുമ്പോള്‍ ബഡ്ഡിംഗ് ചെയ്യാം. ഇവ തടിക്കുചുറ്റും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ബഡ്ഡുകമ്പുകള്‍ ശേഖരിക്കുമ്പോള്‍ അത്യുത്പ്പാദനശേഷിയുള്ള മരങ്ങളുടെ ഫാന്‍ കമ്പുകളില്‍ നിന്നാവണം.മൂന്നാഴ്ച കഴിഞ്ഞ് ബഡ്ഡ് പിടിച്ചിട്ടുണ്ടെങ്കില്‍ തണ്ടിന്റെ മുകള്‍ഭാഗം ഒടിച്ചിടണം.മണ്ണില്‍ നല്ല ഈര്‍പ്പമുള്ള സമയത്ത് വേണം ഇത് ചെയ്യാന്‍. മുകുളം നല്ലകരുത്തോടെ വളര്‍ന്ന് രണ്ടിലയെങ്കിലും പച്ചനിറമായാല്‍ ചുപ്പോണിലെ ഒടിച്ചതണ്ട് പൂര്‍ണ്ണമായും മുറിച്ചുകളയാം. ബഡ്ഡ് ചെയ്ത കമ്പുകള്‍ വളര്‍ന്ന് ശക്തിപ്രാപിച്ച് ഇടത്തരം വലുപ്പമുള്ള കൊമ്പുകളായി വളര്‍ന്നതിന് ശേഷം തായ്മരത്തിന്റെ തലഭാഗം ഒടിച്ചത് പൂര്‍ണ്ണമായും മുറിച്ചുമാറ്റാം. ഇത് ചെയ്യുന്നതിനുമുന്‍പ് മരത്തിന്റെ വേരിനെയും തണ്ടിനെയും നിലനിറുത്തുവാനുള്ളത്ര ഇലകള്‍ പുതിയ കൊമ്പില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ മരം ഉണങ്ങാന്‍ സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ ഒടിച്ചിട്ട തലഭാഗം പൂര്‍ണ്ണമായും മാറ്റാന്‍ ഏകദേശം ഒരു വര്‍ഷത്തോളം വേണ്ടിവരും. ഈ രീതിയില്‍ നടത്തുന്ന ടോപ് വര്‍ക്കിംഗ് 100% വിജയകരമാണ്. ഒട്ടും കായ്ഫലമില്ലാത്ത ചെടികളെ രണ്ടുകൊല്ലംകൊണ്ട് വലിയ വിളവ് തരുന്ന മരങ്ങളാക്കി മാറ്റുവാന്‍ ഇതിന് കഴിയും. എന്നാല്‍ നല്ല ശ്രദ്ധയും വേണം. മരും ഒടിച്ചിടുമ്പോള്‍ തടി പിളര്‍ന്നുപോകാതെ സൂക്ഷിക്കണം. ബഡ്ഡുചെയ്ത കമ്പുകള്‍ തടിയുടെ എല്ലാ ഭാഗത്തും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം മരങ്ങള്‍ പെട്ടെന്ന് ദ്രവിച്ചു പോകുന്നതായി കണ്ടിട്ടുണ്ട്.

വിളവെടുപ്പ്

കൊക്കൊ പൂവിരിഞ്ഞ് 15-170 ദിവസത്തിനകം കായ്കള്‍ പഴുത്ത് വിളവെടുപ്പിന് തയ്യാറാവുന്നു. എലി, അണ്ണാന്‍ എന്നിവയുടെ ഉപദ്രവം ഇല്ലെങ്കില്‍ ഒരു മാസം ഇടവിട്ട് വിളവെടുപ്പ് നടത്തിയാലും മതിയാകും. ശല്യം ഉണ്ടെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ കായ്കള്‍ പറിക്കുന്നതാണ് ഉത്തമം. കായ്കള്‍ മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച് മുറിച്ചെടുക്കണം. കത്തി പിടിപ്പിച്ച തോട്ടികള്‍ ഉപയോഗിച്ച് പൊക്കം കൂടിയ മരങ്ങളിലെ കായകള്‍ പറിക്കാം. --- (തുടരും)   - കൊക്കോ കൃഷി -ഭാഗം -2

Cocoa - an inexpensive crop


Cocoa is found naturally in hot rain forests. They grow well in such climate. Cocoa cannot withstand strong winds, drought and cold. The average annual rainfall should be 100-150 cm. Atmospheric temperatures below 10 or above 38 are harmful. Can be grown up to 900 m above sea level. Wild soils rich in organic matter are best suited for cultivation. Can be grown in loamy, sandy loam and loamy mud soils.

Varieties

Although there are three varieties namely Cryolo, Forrestero and Trinitario are available, forrestero is suitable for Kerala. Since 1979, 7 clones have been developed through research conducted by the Kerala Agricultural University. These are CCRP-1, CCRP-2, CCRP-3, CCRP_4, CCRP-5, CCRP-6, and CCRP-7. These varieties produce 55 to 180 fruits per year. CCRP-8,9,10,11,12,13,14,15 are hybrids. Of these, the average number of fruits is 90,105,79,114,138,99,120,86 respectively.

Location selection

Coconut groves and areca groves are ideal for planting cocoa. 50% light transmission is required. If the transmission is high, banana should also be grown as an inter crop. 3-4.5 m gap is needed.

Cultivation season


The best time for sowing is December-January. Seedlings and budded plants can be used for planting. As it is a perennial crop, the quality of the planting material should be ensured. Polyclonal and biclonal seeds are available at the Vellanikkara CCRP garden of the Agricultural University and at the Kitu Farm of the Central Horticulture Research Center. If you are using seeds from your own garden, you should choose a mother tree with a yield of not less than 100 berries per year in the Forastero variety, with the pods weighing more than 350 g, the outer bark being 1 cm thick, each pod having more than 35 pods and the dried pod weighing more than one gram. Seeds can be collected when the berries begin to ripen on the mother tree. It is better to sow immediately after cracking.

Seed germination method

Soil, sand and powdered manure can be placed evenly in polythene bags and seeds can be sown in them. Irrigation should be provided as required. Seedlings can be graded according to growth after 3 months of seed germination. Can be transplanted at 4-6 months of age. There will be 25% less healthy ones. These should not be taken for planting. Preference should be given only in 25-50% sunlight. In case of budded seedlings, plants with 3-4 leaves can be used for planting.

Vegetative propogation


1. Grafting

Grafting should be done from a tree which is productive, has large pods and seeds and is resistant to disease. Pre-prepared graft should be  better. The base of the graft should be  brown and the tip  green.

Mother plant

Mother plant can be made by germinating seeds. Seedlings of 6-12 months can be taken  as mother plant. Seeds in clonal orchards are good. Mother plant needs strong root system and ability to absorb nutrients.

Budding method

Carefully cut the bark, 2.5 cm long and 0.5 cm wide, from the base of the graft. Prepared buds should be inserted into the gap and wrapped with polythene tape. After 18-21 days, the polythene tape should be removed and the bud should be inspected to ensure that it is properly held. The graft can be collected from the fan peak or from the chuppon.


Planting


May-June is the best time for planting. Cocoa can be planted at a spacing of 3.5 m in the middle between two rows in a coconut grove at a distance of 7.5 m. 2.7 m
. Care should be taken not to make the seedlings too deep when planting. The polybag should be torn and the seedlings should be carefully separated from it.

In the early days of caring

Mulching and weed control are essential. Arrange shade and pruning in a timely manner. Apply NPR 100: 40: 140 g for mature cocoa  in two equal doses in April-May and September-October. Twice as much fertilizer should be given to a good fruit tree.Manure can be applied till the plant reaches maturity.  In the absence of zinc, thin leaves and sickle-like leaves are seen. Then zinc sulphate 0.5-1.5% should be sprayed 3 times a year

Top working


Top working is a way to revive old trees and trees that are less productive due to genetic factors. Yield will be lost in the top working year but the increased yield in subsequent years will make up for this loss. Do not cut the entire trunk of the top working tree. They need to get the nutrients  to maintain the root system and the stems and the water and nutrients absorbed by the roots should reach the leaves without any problems. To do this, tie a piece of wire or rope just below the jorket of wood and cut the trunk in half on top of it and push it backwards. The branches of overgrown trees should be pruned slightly so that the connection between the root and the head is not lost due to breaking.

Harvest

Fruits are ready for harvest within 150-170 days after flowering. Harvesting was done at one month intervals without any infestation of rats and sqirrels (--- contd)

കൊക്കോ കൃഷി -ഭാഗം -2

English Summary: Cocoa - an inexpensive crop-Part-1

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds