കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ആവശ്യത്തിനു തീറ്റപ്പുല്ല് ലഭ്യമല്ല എന്നത്. അതുകൊണ്ടുതന്നെ തെങ്ങിൻതോപ്പിൽ വിവിധയിനം തീറ്റ പുല്ല് കൃഷി ചെയ്യുന്നത് ഏറെ ലാഭകരമാണ്. തെങ്ങിൻതോപ്പിൽ കൃഷി ചെയ്യാൻ ഏറ്റവും മികച്ചത് സങ്കര നേപ്പിയർ തീറ്റപ്പുല്ലിനങ്ങൾ ആണ്.
ഒരു ഹെക്ടർ തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി തീറ്റപ്പുൽകൃഷി ചെയ്യാമെങ്കിൽ നാലോ അഞ്ചോ കറവപ്പശുക്കളെ കൂടി വളർത്താൻ ആകും. അതിൽ നിന്ന് ലഭിക്കുന്ന കാലിവളം തെങ്ങിൻതോട്ടത്തിൽ തന്നെ ഉപയോഗിക്കുമ്പോൾ മണ്ണിൻറെ ഫലഭൂയിഷ്ഠത ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്യുന്നു. പലരും ഇത്തരത്തിലുള്ള സമ്മിശ്ര കൃഷി ആവർത്തിക്കുന്നു. ഫലപ്രദമായ ജൈവ പുന ചംക്രമണം സാധ്യമാകുന്നതോടൊപ്പം കൃഷിക്കാരന്റെ വരുമാനവും വർധിക്കുന്നു.
One of the major problems faced by the livestock farmers is the lack of adequate fodder. Therefore, it is very profitable to cultivate different types of fodder grass in the coconut grove.
തെങ്ങിൻ തോപ്പുകളിൽ വളർത്താവുന്ന പ്രധാനപ്പെട്ട തീറ്റപ്പുല്ലിനങ്ങൾ ആണ് സങ്കര നേപ്പിയർ സി ഒ 3, സങ്കര നേപ്പിയർ സി ഒ 4 എന്നിവ. ഒറ്റത്തവണയായി നട്ടാൽ വിളവെടുപ്പിനായി മുഴുവൻ സ്ഥലത്തും തീറ്റപ്പുല്ല് ഒരേസമയത്ത് തയ്യാറാക്കുമെന്നതിനാൽ ഉപയോഗിക്കാനാവാതെ കുറെ പാഴാകും. മുഴുവൻ സ്ഥലത്തും ഒറ്റത്തവണയായി നടന്നതിനു പകരം കൃഷിസ്ഥലം തുല്യ വിസ്തൃതിയുള്ള പ്ലോട്ടുകളായി തിരിച്ച് ഒരാഴ്ച വീതം ഇടവേള നൽകി ഓരോ പ്ലോട്ടുകളിലായി നടുന്നതാണ് നല്ലത്. ഒന്നാം പ്ലോട്ടിൽ നട്ടു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് രണ്ടാം പ്ലോട്ടിൽ വീണ്ടും ഒരാഴ്ച കഴിഞ്ഞ് മൂന്നാം പ്ലോട്ടിൽ എന്ന രീതിയിൽ 5 ആഴ്ച കൊണ്ട് മുഴുവൻ സ്ഥലത്തും തീറ്റപ്പുല്ല് നട്ട് തീർക്കാം. ഏകദേശം 50 സെൻറ് സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താൽ രണ്ടു പശുക്കൾക്ക് വേണ്ട തീറ്റപ്പുല്ല് ലഭ്യമാകും. അതുപോലെ ഒരു ഹെക്ടർ വിസ്തൃതിയിൽ തീറ്റപ്പുൽകൃഷി ഉണ്ടെങ്കിൽ 10 പശുക്കളെ പരിപാലിക്കാം.
തീറ്റപ്പുല്ല് കൃഷിക്ക് വിജയിക്കാൻ അല്പം കാര്യങ്ങൾ(Tips for fodder cultivation)
1. നല്ല നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും ഇവ കൃഷി ചെയ്യാം.
2. മണ്ണ് നല്ല രീതിയിൽ പരുവപ്പെടുത്തുന്ന വിധത്തിൽ രണ്ട് അല്ലെങ്കിൽ മൂന്നുതവണ ഉഴവു നടത്തണം
3. നടീൽവസ്തു ഒരു ഹെക്ടറിലേക്ക് 20000 രണ്ട് മുകുളങ്ങൾ ഉള്ളത് അഥവാ വേരുപിടിച്ച ചിനപ്പുൾ ആണ് വേണ്ടത്.
4.60സെ. മീ *60 സെ. മീ നടീൽ അകലം പാലിക്കണം.
5. കാലവർഷാരംഭത്തോടെ കൃഷിയിറക്കാം. ആദ്യത്തെ വിളവെടുപ്പ് നട്ടു കഴിഞ്ഞ് ഏകദേശം 75 ദിവസങ്ങൾക്ക് ശേഷവും പിന്നീട് 45 ദിവസത്തെ ഇടവേളകളിലും നടത്താം.
6. വിള ദൈർഘ്യം പരമാവധി മൂന്ന് വർഷമാണ്.
7. കാലവർഷാരംഭത്തോടെ അതായത് മേയ്-ജൂൺ കാലയളവിൽ ഇവ നടുന്നതാണ് ഉത്തമം.
8. അടിവളമായി ഹെക്ടറിന് 25 ടൺ കാലിവളം, പാക്യജനകം, ഭാവഹം ക്ഷാരം എന്നിവ യഥാക്രമം 45, 30, 24 കിലോഗ്രാം എന്ന തോതിൽ നൽകുക. മേൽവളമായി നട്ടു കഴിഞ്ഞ 30 ദിവസങ്ങൾക്കുശേഷം ഹെക്ടറിന് 45 കിലോഗ്രാം പാക്യജനകം പിന്നീട് ഓരോ വിളവെടുപ്പിനുശേഷവും 75 കിലോഗ്രാം പാക്യജനകം എന്ന തോതിൽ നൽകണം.
Share your comments