വിത്ത് തെരഞ്ഞെടുക്കലും പരിചരണവും
ഇഞ്ചിക്കൃഷിയില്‍ ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരു കുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരു ബാഗില്‍ നടാനായി ഉപയോഗിക്കാം.
ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത് മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ തടമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ തടങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. തടങ്ങള്‍ തമ്മില്‍ ഏകദേശം ഒരടി അകലമുണ്ടായിരിക്കണം. തടത്തില്‍ 25ഃ25 സെ.മി അകലത്തില്‍ ചെറിയ കുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവ കൂടിയിടുന്നത് കീടങ്ങളെ അകറ്റും.
മണ്ണില്‍ നിന്ന് വളരെയധികം മൂലകങ്ങള്‍ വലിച്ച് വളരുന്ന വിളയാകയാല്‍ ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് നല്ലത്.മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീ രോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയ തോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.
ഗുണങ്ങള്‍
സുഗന്ധവ്യഞ്ജനമെന്നതിലുപരി ഔഷധഗുണത്തിലും ഇഞ്ചി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.വിറ്റാമിന്‍ എ, സി,ഇ ധാതുക്കളായ മഗ്നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്റി ഓക്‌സൈഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി.ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഗുണപ്രദമാണ് ഇഞ്ചി. രക്തസമ്മര്‍ദം സാധാരണ നിലയിലാക്കും. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇതു സഹായിക്കും. ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും.
Share your comments