റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ഈ വർഷം എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ കൂടുതൽ വിപണന കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. പുത്തരിക്കണ്ടം മൈതാനിയിൽ ആരംഭിച്ച ഹോർട്ടികോർപ്പിന്റെ പഴം പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ കേന്ദ്രം ആരംഭിക്കുന്നതോടെ ഹോർട്ടികോർപ്പിന് വലിയ അളവിൽ നാടൻ പച്ചക്കറികൾ സംഭരിക്കാനാകും. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം വർധിപ്പിക്കാനായിട്ടുണ്ട്. പൂർണമായും വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി പറഞ്ഞു. കീടനാശിനി പ്രയോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ
കളനാശിനികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഗ്ലൈഫോസേറ്റ് പോലുള്ള കളനാശിനി നിരോധിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. കാർഷികോല്പന്നങ്ങൾ വാങ്ങുന്ന ജനങ്ങളുടെ ആരോഗ്യസംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. പഴവങ്ങാടി ഹോർട്ടികോർപ്പ് സൂപ്പർമാർക്കറ്റാണ് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയിരിക്കുന്നത്
Share your comments