കുരുമുളക് വള്ളികൾ തെങ്ങ്, കമുക് പോലെ ഉയരമുള്ള മരങ്ങളിൽ പടരുന്നത് കൊണ്ട് കുരുമുളക് പറിക്കാനായി പ്രയാസം നേരിടുന്നു എന്നതാണു സ്ഥിതി. ഉയരത്തിൽ കയറി പറിക്കാൻ പാകത്തിൽ അത്ര വൈദഗ്ധ്യമുള്ളവർ ഇല്ലെന്നു പറയാം. അതിനൊരു പരിഹാരമാണ് കുറ്റിക്കുരുമുളക്. മാത്രമല്ല വീട്ടാവശ്യത്തിനുള്ള കുരുമുളക് പുറമേനിന്നു വാങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരവുമാണ്. ഒപ്പം സ്ഥലപരിമിതിയുള്ളവർക്കുള്ള പരിഹാരമാർഗവുമാണ്.
കുറ്റിക്കുരുമുളക്. വീടുകളിൽ എങ്ങനെ ഉൽപാദിപ്പിക്കാം?
ഏപ്രിൽ–മേയ് മാസങ്ങളിലാണ് തൈകൾ നടേണ്ടത്. വർഷം മുഴുവനും കുരുമുളക് ലഭിക്കും എന്നതാണ് പ്രത്യേകത. വള്ളിക്കുരുമുളക് കായ്ക്കാൻ 3, 4 വർഷമെടുക്കുമ്പോൾ കുറ്റിക്കുരുമുളക് ആറാം മാസം വിളവ് തരുന്നു. കുറ്റിക്കുരുമുളക് കൃക്ഷിയും തൈ ഉത്പാദനവും ആസൂത്രണത്തിലൂടെ ചെയ്യുകയാണെങ്കിൽ മികച്ച വരുമാനവുമുണ്ടാക്കാം. എന്നത് കൊണ്ടും മികച്ച വിളവ് ലഭിക്കുന്ന മാതൃസസ്യത്തിൽനിന്നുള്ള ശാഖകളാണ് കുറ്റിക്കുരുമുളക് (bush pepper) തയാറാക്കാൻ വേണ്ടത്. കൃഷിഭവനുകളിൽ നിന്ന് കുറ്റിക്കുരുമുളക് തൈകൾ കിട്ടാറുണ്ട്. കൃഷിഭവനുകളുമായി എപ്പോഴും ഒരു ബന്ധം സൂക്ഷിക്കുക. അറിയിപ്പുകൾ പെട്ടന്ന് തന്നെ ലഭിക്കുകയും ചെയ്യും.
കുരുമുളകു തണ്ടു നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
കുരുമുളകുചെടിയുടെ പടർന്നു കയറുന്ന ഭാഗ(കേറു തല)മല്ല വേണ്ടത്. കേറുതലയിൽനിന്നു പാർശ്വങ്ങളിലേക്കു വളരുന്ന ശാഖയാണ് (കണ്ണിത്തല) കുറ്റിക്കുരുമുളക് തയ്യാറാക്കാൻ വേണ്ടി എടുക്കേണ്ടത്.മുറിക്കുമ്പോൾ മൂന്ന് മുട്ട് താഴെ വച്ച് മുറിക്കണം. രണ്ട് മുട്ട് മണ്ണിനടിയിൽ വരത്തക്കവണ്ണം എടുക്കുക.
മണ്ണും മണലും ചാണകപ്പൊടിയും സമം ചേർത്ത് നടീൽ മിശ്രിതം തയാറാക്കി അത് ചെറിയ കവറിൽ നിറയ്ക്കുക.സുതാര്യമായ കവറുകളിൽ നടുകയാണെങ്കിൽ ചെടിയുടെ വേരുവളർച്ച കാണാൻ സാധിക്കും. പെട്ടെന്ന് വേരു പിടിക്കുന്നതിനുവേണ്ടി ഏതെങ്കിലും റൂട്ടിങ് ഹോർമോൺ ഉപയോഗിക്കാം (തേൻ, ചിരട്ടക്കരി നന്നായി അരച്ചു കുഴമ്പു രൂപത്തിലാക്കി തണ്ടിന്റെ ചുവട്ടിൽ തേച്ചു കൊടുക്കണം). മണ്ണിനടിയിൽ പോകുന്ന രണ്ട് മുട്ടിലും പുരട്ടി നടുക. തണലിൽ വയ്ക്കുക. മണ്ണ് നനയാൻ വേണ്ടി മാത്രം വെള്ളം ഒഴിക്കുക.Prepare the planting mixture by mixing soil, sand and manure evenly and fill it in a small cover. If planted in transparent covers, the plant growth can be seen. Any rooting hormone can be used for quick rooting (honey, coir pith should be finely ground into a paste and applied to the base of the stalk). Apply on both knees going into the soil. Place in the shade. Pour water only to moisten the soil.
ഒരു മാസം കൊണ്ടേ വേരുകൾ വരൂ. മൂന്നു മാസമാകുമ്പോൾ ഇലകൾ നിറയും അപ്പോൾ വലിയ ചട്ടിയിലോ ഗ്രോബാഗിലോ മാറ്റി നടാം. ആറു മാസമാകുമ്പോൾ മുളകു പിടിച്ചു തുടങ്ങും.
കുരുമുളകിനുണ്ടാകുന്ന രോഗങ്ങളിൽ ഒന്നാണ് തണ്ടു വാട്ട രോഗം. വാട്ടത്തിനു തടം ഒന്നിന് 250 ഗ്രാം. കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുക. അത് പോലെ തന്നെ ദ്രുത വാട്ടം മറ്റൊരു രോഗമാണ്. ചാണകവും കാപ്പിത്തൊണ്ടും കൂട്ടിയിട്ടു കുരുമുളക് ചെടികളുടെ ചുവട്ടില്‍ ഇട്ടാല്‍ ദ്രുതവാട്ടം കുറയും.കുഞ്ഞു കല്ലുകള്‍(ഉറുമ്പ് കല്ലുകള്‍ ) കുരുമുളകിന്‍ ചുവട്ടില്‍ അടുക്കിയാലും വാട്ടം വരില്ല.
കൂടെ കൂടെ നനച്ചു കൊടുത്താൽ വർഷത്തിൽ പല തവണ കുരുമുളക് വള്ളിയില്‍ മുളക് ഉണ്ടാകും. കുറ്റികുരുമുളക് ഗ്രോ ബാഗിൽ കുറച്ചധികം ചുവടു വച്ചാൽ വീട്ടിലേക്ക്കാവശ്യത്തിൽ കൂടുതൽ ലഭിക്കും. കുരുമുളക് മണികൾ പറിച്ചെടുത്ത ശേഷം അത് ഉതിർന്നു കിട്ടാനായി ഒരു ദിവസം വെയിൽ കൊള്ളിക്കുക. വേഗം മണികൾ ഉതിർന്നു കിട്ടും. അതുപോലെ തന്നെ കുരുമുളക് മണികള്‍ തിളച്ച വെള്ളത്തില്‍ ഒരു മിനിറ്റ് മുക്കിയെടുത്താല്‍ തിളക്കവും കിട്ടും.ചുണ്ണാമ്പും തുരിശും കൂടി കലക്കി ഒഴിച്ചാല്‍ തണ്ട് രോഗം മാറും.
കൂടുതൽ അനുബന്ധ വാർത്തകൾക്കു:വരൂ തെക്കൻ കുരുമുളക് കൃഷിചെയ്യാം
#Pepper#Krishijagran#Farmer#Agriculture
Share your comments