<
  1. Cash Crops

നിലപ്പന കൃഷി ചെയ്യുവാൻ ജൂൺ മാസം മികച്ച സമയം

ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി നിലപ്പന കൃഷി ചെയ്യുവാൻ ഒരുങ്ങാം. ജൂൺ മാസമാണ് ഈ കൃഷിക്ക് മികച്ച സമയം.

Priyanka Menon
നിലപ്പന
നിലപ്പന

ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി നിലപ്പന കൃഷി ചെയ്യുവാൻ ഒരുങ്ങാം. ജൂൺ മാസമാണ് ഈ കൃഷിക്ക് മികച്ച സമയം. രോഗ വിമുക്തമായ ഒരു മുളയെങ്കിലും ഉള്ള ഭൂകാണ്ഡമാണ് നടാൻ വേണ്ടി ഉപയോഗിക്കുന്നത്. ഒരേക്കർ സ്ഥലത്ത് ഏകദേശം 300 കിലോ വിത്ത് വേണ്ടിവരുന്നു. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ജൂൺ മാസം നിലപ്പന കൃഷിക്ക് തിരഞ്ഞെടുക്കാം. ജലസേചനസൗകര്യം ഉള്ള ഇടങ്ങളിൽ ഏതു സമയത്തും ഈ കൃഷി ചെയ്യാം. തെങ്ങിൻ തോപ്പുകളിൽ ഇടവിള എന്ന രീതിയിലും ഇത് കൃഷി ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിറയെ ഔഷധ ഗുണങ്ങളുമായി നിലപ്പന

കൃഷി രീതികൾ

നിലം നന്നായി ഉഴുതു കുറ്റികളും കളകളും നീക്കംചെയ്തു സെൻറ് ഒന്നിന് 80 കിലോ ജൈവവളം ചേർക്കുക. സൗകര്യമുള്ള നീളത്തിലും വീതിയിലും വാരങ്ങൾ ആദ്യം എടുക്കുക. ഇതിൽ 10*10 സെൻറീമീറ്റർ അകലത്തിൽ രണ്ടു സെൻറീമീറ്റർ വലിപ്പമുള്ള കഷണങ്ങൾ നടുക. ഇതിൻറെ വളപ്രയോഗ രീതി ഒരു സെന്റിന് 87 ഗ്രാം യൂറിയ, 178 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 33 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിലാണ്.

ബന്ധപ്പെട്ട വാർത്തകൾ: ദശപുഷ്പങ്ങൾ, പ്രകൃതിയുടെ ഔഷധകൂട്ട് !!

Can be prepared for cultivation for medicinal purposes. June is the best time for this crop.

അമ്ലാംശം കൂടുതലുള്ള മണ്ണിൽ വള പ്രയോഗത്തിന് മുൻപ് മൂന്ന് കിലോ കുമ്മായം ചേർത്തിരിക്കണം. നടീൽ സമയത്ത് ഒരു സെന്റിന് 80 കിലോ എന്ന തോതിൽ ജൈവവളം ചേർക്കുന്നതാണ് ഉത്തമം. ഫലപ്രദമായ രീതിയിൽ കള പ്രയോഗം മൂന്നു തവണയെങ്കിലും നടത്തുക. കിഴങ്ങുകൾ മുകളിലേക്ക് വരുന്നത് ഒഴിവാക്കുവാനും വിളവ് വർദ്ധിപ്പിക്കുവാനും മണ്ണ് കയറ്റി കൊടുക്കണം. മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടെങ്കിൽ മാത്രമേ കിഴങ്ങുകളുടെ വളർച്ച ശരിയായ നടക്കുകയുള്ളൂ.

കൃത്യമായ ഇടവേളകളിൽ ഈ കൃഷിക്ക് ജലസേചനം അനുവർത്തിക്കണം. നട്ട് ഏകദേശം ഏഴു മാസം കഴിഞ്ഞാൽ നിലപ്പന വിളവെടുക്കാം. ഇലകൾ ഉണങ്ങി തുടങ്ങുന്നതോടെ ഇത് വിളവെടുക്കാവുന്നതാണ്. കിഴങ്ങ് കേടുപറ്റാത്ത വിധം പറിച്ചെടുത്ത് തണ്ടും വേരു നീക്കി നന്നായി കഴുകി വൃത്തിയാക്കുക. പിന്നീട് അവ ഒരു സെൻറീമീറ്റർ വലുപ്പത്തിലുള്ള കഷണങ്ങളാക്കി അരിഞ്ഞ് വെയിലിൽ ഉണക്കിയ ശേഷം വിപണനം ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധ സസ്യമായ കുറുന്തോട്ടി കിട്ടാനില്ല

English Summary: June is the best time to cultivate nilappana

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds