കഞ്ഞിക്കുഴിയുടെ തരിശു നിലങ്ങളിൽ കൂട്ടുമുണ്ടകൻ നെൽവിത്തിന്റെ കൃഷി നടന്നതറിഞ്ഞു തന്റെ ഫേസ്ബുക്കിലൂടെ സന്തോഷം പങ്കു വയ്ക്കുകയാണ് കർഷകമിത്ര അവാർഡ് ജേതാവും റിട്ട. കൃഷി ഓഫീസറുമായ ശ്രീ ടി എസ് വിശ്വൻ. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.:
കഞ്ഞിക്കുഴിയിലെ 300 ഏക്കർ നെല്പാടത്ത് ഈ വർഷം വിരിപ്പും മുണ്ടകനും ഒത്തുചേർന്നു വിതച്ച്, ഒരുമിച്ച് വളർന്നു വരുന്നു.രണ്ടു തവണയായി കൊയ്തെടുക്കുന്ന കൂട്ടുമുണ്ടകനാണെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
ഇതിനാവശ്യമായ നാടൻ വിത്ത്-വിരിപ്പിൻ്റെയും മുണ്ടകൻ്റെയുംവിത്ത്-- എങ്ങനെ ലഭിച്ചു എന്നറിഞ്ഞപ്പോഴാണ്ഏറെ സന്തോഷം! ആവശ്യത്തിനുള്ള വിത്ത് അത്രയും കഞ്ഞിക്കുഴിയിൽ നിന്നും സംഘടിപ്പിച്ചതാണ് .
കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇവിടുത്തെ തരിശുപാടങ്ങളിൽ കൂട്ടുമുണ്ടകൻ കൃഷി നടന്നു വരുന്നുണ്ട്. കൃഷി വകുപ്പിൻറെയും ഗ്രാമ പഞ്ചായത്തിൻറെയും സഹായത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കിയതാണു് അതിനു സഹായമായത്.Koottumundakan has been cultivating in the wastelands for the last three years. This was facilitated by the implementation of a special scheme with the assistance of the Department of Agriculture and the Grama Panchayat.
ഈ വർഷമാകട്ടെ, കോവിഡ് പശ്ചാത്തലത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകാൻ പഞ്ചായത്ത് ഒരു പടി മുമ്പേ നടന്നു കയറാൻ ശ്രമിച്ചത് ഏറെ ഫലം കണ്ടു.വിത്തിൻ്റെ വില മുഴുവൻ സമ്പ്സിഡിയായി ലഭിച്ചതും കൂലിച്ചെലവു സബ്സിഡി ഉറപ്പാക്കിയ തും ഈ നാടൻ നെൽക്കൃഷിയോട് കൂടുതൽ അടുപ്പിച്ചു. സമയത്തു് ട്രാക്ടറുകളും മെതിയെന്ത്രങ്ങളും പ്രയോജനപ്പെടുത്തിയതും കർഷകരിൽ ആത്മവിശ്വാസം വളർത്തി.
ഈ വർഷം തരിശ് കിടന്ന നിലങ്ങളിൽ കൂടി കൃഷിയായതോടെയാണു് മുന്നൂറു് ഏക്കറിലേറെ നെൽകൃഷി ഉണ്ടായത്. രണ്ടു വിളവെടുപ്പും കഴിയുമ്പോൾ 250 ടൺ നെല്ല് ലഭിക്കുമെന്നു കണക്കാക്കാം.This year, more than 300 acres of paddy was cultivated with the cultivation of fallow lands. It is estimated that 250 tonnes of paddy will be available after both the harvests.
അടുത്ത വർഷത്തെ കൃഷിക്ക് 40 ടണ്ണിൽ കൂടുതൽ വിത്ത് ആവശ്യമില്ല. ശേഷിച്ച നെല്ല് അരിയാക്കിയാൽ പോഷക ഗുണമേറെയുളള നാടൻ കുത്തരിക്ക് ആവശ്യക്കാരേറെയുണ്ടാകും. ഈ അരിയുടെ മറ്റു് മൂല്യവർദ്ധിത ഉല്ലന്നങ്ങൾക്ക് കൂടുതൽ വിപണിയും ഉറപ്പാണ്.
കൂട്ടുമുണ്ടകൻ - സംരക്ഷണം:
". അടിക്കണപ്പരുവമാകുന്നതോടെ അടുത്ത മേൽ വളം ഉടൻ നൽകണം. മഴ കുറയുമ്പോൾ കളകൾ പറിച്ച് നെൽച്ചെടികൾക്കിടയിൽ കൂട്ടിവച്ച ശേഷം ചാരമോ കാലി വളമോ കോഴിവള മോ ചേർത്ത് വിതറിക്കൊടുക്കാം.പാടത്ത് കുമ്മായം ഇടാത്തവർ കൂട്ടി വച്ചിട്ടുള്ളചവറുകൂനയ്ക്കു മേൽ മുൻ പറഞ്ഞത് കട്ടിയായി വിതറാം.വളമിടുന്ന സമയം വെള്ളം അധികമാണെങ്കിൽഒഴുക്കിവിടാൻ ശ്രമിക്കാം. പറ്റാത്തിടത്ത് ഉയർന്ന
എച്ച് പി പമ്പുസെറ്റ് വച്ച് വെള്ളം പുറത്തേയ്ക്കു കളയണം.മൂന്നാഴ്ച കഴിയുമ്പോൾ ഒരിക്കൽ കുടിമേൽ വളം നൽകണം. ചാരവും എന്തെങ്കിലും ജൈവവളവുമായി ചേർത്തു നൽകാൻ കഴിയണം.
കൂട്ടുമുണ്ടകൻ രാസ വളങ്ങളോ രാസകീടനാശികളോ ഇല്ലാതെ കൃഷി ചെയ്യാവുന്ന വിളയാണ്. പ്രകൃതി യാ ണ് ഈ കൃഷിയുടെ യഥാർത്ഥ സംരക്ഷക ഓർക്കുക.: ചുട്ടുപൊള്ളുന്ന പാടത്തു് ഉഴുതുമറിച്ച പൊടിമണലിൽ വിതയ്ക്കുന്നു. ഇടവപ്പാതിയിൽപ്പോലും കാറ്റാടി പ്രായമായ നെൽച്ചെടികൾ തുള്ളിച്ചാടി വളരും' :കർക്കിടകത്തിലെ മലവെള്ളത്തെയും അതിജീവിച്ച് കതിരണിയാനൊരുങ്ങും. ചുറ്റുമുള്ള ചേറ് സ്വയം വലിച്ചെടുത്തു് വളരുന്ന കൂട്ടുമുണ്ടകനെ മറന്നതാണു് ഈ കൃഷിയുടെ അന്ത്യം കുറിക്കാൻ പ്രധാന കാരണം. നമുക്ക് കൂട്ടുമുണ്ടകനെ കൈവിടാതിരിക്കാം.നമ്മുടെ കർഷകക്കൂട്ടായ്മകൾക്ക് അഭിവാദ്യങ്ങൾ !
ടി എസ് വിശ്വൻ
റിട്ട. കൃഷി ഓഫീസർ
ആലപ്പുഴ
കർഷകമിത്ര അവാർഡ് ജേതാവ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെല്‍കൃഷി എ ടു ഇസഡ്(Paddy cultivation -A to Z) Part 5- വളം ചേര്‍ക്കല്‍
#Paddy#Agriculture#Krishi#FTB#Kerala
Share your comments