<
  1. Cash Crops

സോയാബീൻ പുരുഷന്മാർക്ക് അത്ര നല്ലതല്ല, എന്തുകൊണ്ട്?

കാൽസ്യം, പ്രോട്ടീൻ, അമിനോ ആസിഡുകൾ, സിങ്ക് ഇരുമ്പ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളും സോയാബീനിനുള്ളിൽ കാണപ്പെടുന്നു. എന്നിരുന്നാലും, അമിതമായി കഴിക്കുന്നത് ചില രോഗങ്ങളെ ക്ഷണിച്ചുവരുത്തും.

Anju M U
soybean
സോയാബീൻ പുരുഷന്മാർക്ക് അത്ര നല്ലതല്ല, എന്തുകൊണ്ട്?

ഇന്ത്യൻ ഭക്ഷണശൈലിയിൽ വളരെ പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവാണ് സോയാബീൻ (Soybean or soya bean). പ്രോട്ടീനാൽ സമ്പന്നമായ സോയാബീൻ ആരോഗ്യത്തിന് പല തരത്തിൽ പ്രയോജനപ്പെടുന്നു. എന്നാലും, പ്രോട്ടീൻ സമ്പുഷ്ടമായ സോയാബീൻ നിങ്ങളെ ചിലപ്പോൾ ബലഹീനരാക്കിയേക്കാം. അമിതമായാൽ അമൃതും വിഷമെന്ന് പറയുന്ന പോലെ സോയാബീൻ അധികം കഴിക്കുന്നതിലൂടെ (Excessive use of soybean) ശരീരത്തിലുണ്ടാകുന്ന അനാരോഗ്യവശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചർമം തിളങ്ങും, പ്രമേഹം നിയന്ത്രിക്കും: എങ്കിലും രക്തചന്ദനത്തിന് നിങ്ങൾക്കറിയാത്ത പാർശ്വഫലങ്ങളുമുണ്ട്
കാൽസ്യം, പ്രോട്ടീൻ, അമിനോ ആസിഡുകൾ, സിങ്ക് ഇരുമ്പ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളും സോയാബീനിനുള്ളിൽ കാണപ്പെടുന്നു. എന്നിരുന്നാലും, അമിതമായി കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ ക്ഷണിച്ചുവരുത്തും.

തൈറോയിഡ്

നിങ്ങൾ സോയ ഉൽപ്പന്നങ്ങൾ കൂടുതലായി കഴിക്കുകയാണെങ്കിൽ, അത് നിങ്ങളെ ഹൈപ്പർതൈറോയിഡിലേക്ക് നയിക്കും. ഗോയിറ്റർ, ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗം എന്നിവ ഇതുമുലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. തൈറോയിഡിന് കഴിയ്ക്കുന്ന മരുന്നുകളുടെ പ്രഭാവം കുറയ്ക്കാനും സോയാബീനിന് ശേഷിയുണ്ട്.

സോയാബീൻ അലർജിക്ക് കാരണമാകും

സോയാബീൻ കഴിക്കുന്നത് കുട്ടികളിലോ മുതിർന്നവരിലോ അലർജിക്ക് കാരണമാകും. എന്നാൽ ചിലരിൽ ഈ അലർജി പിന്നീട് മാറിയേക്കാം. ചിലരിൽ ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കും. ഈ അലർജി വളരെ സാധാരണമാണെങ്കിലും വയറിളക്കം, ഛർദ്ദി, ചൊറിച്ചിൽ, വാചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും.

ദാമ്പത്യ ജീവിതത്തെ ബാധിക്കും

സോയാബീൻ അമിതമായി കഴിക്കുന്നത് ദാമ്പത്യ ജീവിതത്തെ പൂർണമായും നശിപ്പിക്കും. ഇത് ലൈംഗിക ജീവിതത്തെ ബാധിക്കും. സോയാബീൻ അമിതമായി ഉപയോഗിക്കുന്നത് നേരത്തെയുള്ള സ്ഖലനം, ലിംഗത്തിന്റെ ചുരുങ്ങൽ, ഉത്തേജനം കുറയൽ എന്നിവയ്ക്കും കാരണമാകും.

കുട്ടിക്കാലം മുതൽ അമിതമായ അളവിൽ പ്രോട്ടീൻ കഴിക്കരുത്

ഇന്നത്തെ യുവാക്കൾ ജിമ്മിലൂടെ ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും സോയാബീൻ കഴിയ്ക്കുന്നു. കുട്ടിക്കാലം മുതൽ തുടർച്ചയായി പ്രോട്ടീൻ കഴിക്കുന്നത് പുരുഷന്മാരിൽ ബലഹീനതയ്ക്ക് കാരണമാകും. അതുകൊണ്ട് സോയാബീൻ അമിതമായ അളവിൽ കഴിക്കരുത്.

സോയാബീൻ അമിതമായി കഴിക്കുന്നത് അനാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെങ്കിലും പല രോഗങ്ങളുടെയും അണുബാധകളുടെയും ചികിത്സ സോയാബീനിൽ അടങ്ങിയിരിക്കുന്നു. ധാതുക്കൾക്ക് പുറമെ വിറ്റാമിൻ ബി കോംപ്ലക്സും വിറ്റാമിൻ എയും ഇതിൽ ധാരാളമുണ്ട്. അതിനാൽ ശരീരത്തിന് പുഷ്ടി നൽകാൻ സോയാബീൻ ഉത്തമമാണ്.
സോയാബീനിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം കാന്‍സറുകളെ പ്രതിരോധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് വളരെ ഗുണപ്രദമാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാനും സോയാബീൻ നല്ലതാണ്. ഉയര്‍ന്ന വൈറ്റമിനുകളും ധാതുക്കളും, കൂടാതെ കാല്‍സ്യം, മഗ്നീഷ്യം, ചെമ്പ്, സെലിനിയം, സിങ്ക് എന്നിവയും ശരിയായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ, എല്ലുകളെ ശക്തിപ്പെടുത്താൻ സോയാബീനിന് കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: വിട്ടുമാറാത്ത പനിയ്ക്ക് ആയുർവേദ ഒറ്റമൂലി: ഗിലോയ് ഈ 5 വിധത്തിൽ ഉപയോഗിക്കാം...

പ്രമേഹം തടയുന്നതിനും സോയാബീന്‍ കഴിയ്ക്കാം. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ റിസപ്റ്ററുകള്‍ വര്‍ധിപ്പിക്കുന്നു. ഉറക്ക തകരാറുകള്‍ കുറയ്ക്കുന്നതിനും ഉറക്കമില്ലായ്മ മാറ്റുന്നതിനും ഫലപ്രദമായ സോയാബീൻ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

English Summary: Soybean Is Not Good For Men, Know Its Side Effects

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds