<
  1. Cash Crops

ഉണക്ക മഞ്ഞളിന് മൂല്യം ഏറെ

മഞ്ഞൾ കൃഷി ചെയ്യുന്ന വ്യക്തികൾ മഞ്ഞളിൻറെ സംസ്കരണം ശാസ്ത്രീയരീതിയിൽ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണഗതിയിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ആണ് മഞ്ഞൾ ഇനങ്ങൾ വിളവെടുക്കുന്നത്. ഹസ്ര കാല ഇനങ്ങൾ എട്ടു മാസത്തിന് ശേഷവും, മധ്യമ ഇനങ്ങൾ 9 മാസങ്ങൾക്കുള്ളിലും, ദീർഘകാല ഇനങ്ങൾ പത്തു മാസങ്ങൾക്ക് ശേഷവും വിളവെടുക്കാവുന്നതാണ്. വിളവെടുപ്പിന് പാകമാകുന്നതോടെ കൂടി ഇലകൾ മഞ്ഞളിച്ച് ചെടികൾ ഉണങ്ങി തുടങ്ങുന്നു.

Priyanka Menon

മഞ്ഞൾ കൃഷി ചെയ്യുന്ന വ്യക്തികൾ മഞ്ഞളിൻറെ സംസ്കരണം ശാസ്ത്രീയരീതിയിൽ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണഗതിയിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ആണ് മഞ്ഞൾ ഇനങ്ങൾ വിളവെടുക്കുന്നത്. ഹസ്ര കാല ഇനങ്ങൾ എട്ടു മാസത്തിന് ശേഷവും, മധ്യമ ഇനങ്ങൾ 9 മാസങ്ങൾക്കുള്ളിലും, ദീർഘകാല ഇനങ്ങൾ പത്തു മാസങ്ങൾക്ക് ശേഷവും വിളവെടുക്കാവുന്നതാണ്. വിളവെടുപ്പിന് പാകമാകുന്നതോടെ കൂടി ഇലകൾ മഞ്ഞളിച്ച് ചെടികൾ ഉണങ്ങി തുടങ്ങുന്നു.

മഞ്ഞളിൻറെ സംസ്കരണം

പ്രകന്ധങ്ങളിൽ നിന്നും ഉപകാണ്ഡങ്ങൾ വേർതിരിച്ചെടുത്ത് സംസ്കരിച്ചാണ് ഉണക്ക മഞ്ഞൾ ഉണ്ടാക്കുന്നത്. മാതൃ പ്രകന്ധങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. സാധാരണ രീതിയിൽ വൃത്തിയാക്കിയ മഞ്ഞൾ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളക്കുന്ന മഞ്ഞളിൽ നിന്ന് പത വന്നതിനുശേഷം ഒരു പ്രത്യേക സുഗന്ധം ഉൽഭവിക്കുന്നത് വരെ ഈ പ്രക്രിയ തുടരാം.

ഏകദേശം 45 മുതൽ 60 മിനിറ്റ് തിളക്കുമ്പോൾ മഞ്ഞൾ മൃദുവായി തീരുന്നു. തിളപ്പിച്ച മഞ്ഞൾ വെയിലത്തുണക്കി സംസ്കരിക്കാവുന്നതാണ്. ആവശ്യത്തിലധികം തിളപ്പിച്ചാൽ മഞ്ഞളിന് നിറം നഷ്ടപ്പെടും. ഇനി തിളപ്പിക്കൽ ദൈർഘ്യം കുറഞ്ഞാൽ ഉണക്കിയെടുത്ത മഞ്ഞൾ പൊടിഞ്ഞു പോകാനും സാധ്യതയുണ്ട്.

ഗുണമേന്മയേറിയ ഉൽപ്പനം ലഭിക്കാൻ

ഗുണമേന്മയേറിയ ഉൽപനം ലഭിക്കുന്നതിന് 0.9 മീ *0.5 മീ *0.4 മീ വലിപ്പമുള്ള ഈയം പൂശിയ ഇരുമ്പ് അഥവാ നാകത്തകിട് കൊണ്ടുണ്ടാക്കിയ പാത്രമാണ് മഞ്ഞൾ തിളപ്പിക്കാൻ ഉപയോഗിക്കേണ്ടത്.

സുഷിരങ്ങൾ ഉള്ള ചെറിയ പാത്രത്തിൽ 50 കിലോ മഞ്ഞൾ ഇട്ടതിനുശേഷം ഒരു പാത്രം വലിയ പാത്രത്തിൽ ഇറക്കി വെച്ച് ആവശ്യത്തിന് വെള്ളമൊഴിച്ചതിനുശേഷം കാണ്ഡങ്ങൾ മൃദുവാകുന്നതുവരെ തിളപ്പിക്കണം. മഞ്ഞൾ വലിയ പാത്രത്തിൽ നിന്ന് പുറത്തെടുത്ത് വെള്ളം വാർന്നു പോകുവാൻ അനുവദിക്കണം. ഈ വെള്ളം തന്നെ വീണ്ടും മഞ്ഞൾ തിളപ്പിക്കുവാനായി ഉപയോഗിക്കാം.

മഞ്ഞൾ വിളവെടുപ്പിനു ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം മഞ്ഞൾ സംസ്കരിക്കുന്നതിനായി ശ്രദ്ധിക്കണം. സംസ്കരിക്കാൻ കാലതാമസം ഉണ്ടെങ്കിൽ പ്രകന്ധങ്ങൾ അറക്കപൊടി അല്ലെങ്കിൽ ചകിരി പൊടി ചേർത്ത് മണ്ണിൽ സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

ഉണക്കൽ

വേവിച്ച മഞ്ഞൾ പനമ്പുകളിലോ അല്ലെങ്കിൽ സിമൻറ് തറകളിലോ 5-7 സെൻറീമീറ്റർ കനത്തിൽ പരത്തിയിട്ട് വെയിലിൽ ഉണക്കാം. ഉറങ്ങുന്ന പ്രതലത്തിൽ കനംകുറച്ച് പരത്തുന്നത് മഞ്ഞളിൻറെ നിലവാരത്തെയും നിറത്തെയും ബാധിക്കുന്നു. മഞ്ഞൾ പൂർണമായി ഉണങ്ങുവാൻ 15 ദിവസം ആവശ്യമുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ യന്ത്രമുപയോഗിച്ച് 60 ഡിഗ്രി സെൽഷ്യസ് ചൂടിൽ മഞ്ഞൾ ഉണക്കിയാൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നു.

It is imperative that individuals who cultivate turmeric process their turmeric scientifically. Turmeric varieties are usually harvested from January to March. Hazra varieties can be harvested after eight months, medium varieties within 9 months and long duration varieties after 10 months. As the crop matures, the leaves turn yellow and the plants begin to dry out.

വേവിച്ച മഞ്ഞളിൽ നിന്നും ശരാശരി 10 മുതൽ 35 ശതമാനം വരെ ഇനത്തിനുസരിച്ച് ഉണക്ക ശതമാനം ലഭിക്കും.

English Summary: The value of dried turmeric is high turmeric processing and drying

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds