നല്ല തണലുള്ള സ്ഥലത്താണ് കസ്തൂരിമഞ്ഞൾ കൃഷി ചെയ്യേണ്ടത്. മഴക്കാല ആരംഭത്തോടെ ഒരു മീറ്റർ വീതിയും മൂന്നു മീറ്റർ നീളവും 30 സെൻറീമീറ്റർ ഉയരവുമുള്ള തടങ്ങൾ തയ്യാറാക്കുക.ഭൂകാണ്ഡങ്ങൾ വഴിയാണ് കസ്തൂരിമഞ്ഞളിന്റെ പ്രജനനം. അടർത്തിയെടുത്ത ഭൂകാണ്ഡങ്ങളിൽ ആരോഗ്യമുള്ള ഒരു മുളയുള്ള കാണ്ഡമാണ് നടാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. 600 കിലോ ഒരേക്കറിന് വേണ്ടിവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കസ്തൂരി മഞ്ഞൾ വാങ്ങുമ്പോൾ വഞ്ചിതരാകരുത്
എപ്പോൾ കൃഷി ചെയ്യാം, എങ്ങനെ കൃഷി ചെയ്യാം?
മൺസൂണിന് മഴ കിട്ടുന്നതോടെ ഇത് കൃഷി ചെയ്യാവുന്നതാണ്. രോഗവിമുക്തമായ ആരോഗ്യമുള്ള മാണങ്ങൾ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. കൃഷി ചെയ്യുവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കിളച്ച് സെന്റിന് 60 കിലോ ജൈവവളം ആദ്യം ചേർക്കുക. 60*40 സെൻറീമീറ്റർ അകലത്തിൽ തടങ്ങളിൽ ചെറിയ കുഴികളെടുത്ത് ആരോഗ്യമുള്ള ഒരു മുള എങ്കിലും ഉള്ള മാണങ്ങൾ നടുവാൻ വേണ്ടി തിരഞ്ഞെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കസ്തൂരി മഞ്ഞള്‍ - ലാഭം നേടിത്തരും ഔഷധവിള
മാണങ്ങൾ വൈക്കോൽ, ഉണങ്ങിയ ഇലകൾ, കാലിവളം എന്നിവ ഉപയോഗിച്ച് പുത ഇടുക. ഇതിനുശേഷം ഗ്യാപ്പ് ഫിലിങ്ങ് നടത്തണം. വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ചേർത്ത് കൊടുക്കുക. അടിവളമായി ജൈവവളം 80 കിലോ ഒരു സെന്റിന് എന്ന തോതിൽ നടീൽ സമയത്ത് ചേർക്കുവാൻ മറക്കരുത്. വളപ്രയോഗം നടത്തുമ്പോൾ npk വളങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു സെന്റിലേക്ക് യഥാക്രമം 434 ഗ്രാം, 1110 ഗ്രാം, 167 ഗ്രാം എന്ന അളവിൽ ചേർത്തു കൊടുത്താൽ മതി. 60 ദിവസത്തിനു ശേഷം അടുത്ത വളപ്രയോഗം നടത്തുക. ഈ സമയത്ത് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 167 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കാം. നട്ട് രണ്ടുമാസത്തിനുശേഷം കളനിയന്ത്രണം നടത്തുവാൻ മറക്കരുത്. അതിനു ശേഷം മാത്രം രണ്ടാംഘട്ട വളപ്രയോഗം നടത്താവൂ. വളപ്രയോഗം നടത്തിയാൽ പുതയിടണം. മഴ സമയത്ത് വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്. നട്ട് ഏകദേശം ഏഴ് മാസങ്ങൾക്കുശേഷം കസ്തൂരിമഞ്ഞൾ വിളവെടുക്കാം. ഇലകൾ ഉണങ്ങുന്നത് ഇതിൻറെ വിളവെടുപ്പ് പാകം ആകുമ്പോഴാണ്. മണ്ണ് കിളച്ച് ഭൂഖണ്ഡങ്ങൾ പുറത്തെടുക്കുന്ന രീതിയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് ഉണക്കിയും ഫ്രഷായി വിപണനം ചെയ്യാം. കസ്തൂരിമഞ്ഞൾ വിളവെടുക്കാൻ സമയമാകുമ്പോൾ ഒരുദിവസം തടം നല്ലവണ്ണം നനച്ച് വെയ്ക്കുക. അതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വേര് കേടുകൂടാതെ പറിച്ചെടുക്കുക. തൊലി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണങ്ങളാക്കി വെയിലിൽ വച്ച് ഉണക്കുക. ഏകദേശം ആറു ദിവസം കഴിയുമ്പോൾ ഇത് പൊടിക്കാനുള്ള പാകമാകും ഏകദേശം ആറു കിലോ മഞ്ഞൾ ഉണക്കിയാൽ ഒരു കിലോ പൊടി കിട്ടും.
കീടാക്രമണം
സാധാരണയായി കസ്തൂരിമഞ്ഞൾ കൃഷിയിൽ കാണപ്പെടുന്ന കീടരോഗ സാധ്യതയാണ് ഇലപ്പുള്ളി രോഗം. ഇതിനെ നിയന്ത്രിക്കുവാൻ ബോർഡോ മിശ്രിതം ഉപയോഗിക്കാം.
ഔഷധപ്രയോഗങ്ങൾ
സൗന്ദര്യവർദ്ധക വസ്തുവായി ഉപയോഗിക്കുന്നതിനാൽ തീർത്തും ജൈവരീതിയിൽ കൃഷിചെയ്യുന്ന ഈ ഇനത്തിന് വിപണിയിൽ നല്ല വില ലഭ്യമാകും. ഇത് പാലിൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മുഖകാന്തി വർധിപ്പിക്കാം. ഈ പ്രക്രിയ ഒരു മാസം തുടർന്നാൽ മുഖത്തെ എല്ലാ പാടുകൾ മാറുകയും, സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുവാനും ഒരു ടീസ്പൂൺ കസ്തൂരിമഞ്ഞൾ പൊടി ചെറു ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: കസ്തൂരി മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ..
Share your comments